ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]

Posted by

ജയൻ : ഞാൻ പറഞ്ഞെന്നെ ഉള്ളു നീ ഇവിടെ ഉണ്ടെങ്കിൽ എനിക്ക് സൗകര്യം ആണ് പ്രാക്ടീസ് മുടക്കണ്ടല്ലോ. അല്ലാ എവിടയ്ക്ക പ്ലാൻ

അപ്പോൾ അനുമോളും ശ്രീകുട്ടിയും അങ്ങോട്ട് വന്നു ഞാൻ മറുപടി പറയുന്നതിന് മുൻപേ അവർ പറഞ്ഞു ” ഗോവ ”

ജയൻ കൊച്ചച്ചൻ : ഗോവയോ വേറെ എവിടേം കിട്ടിയില്ലേ മക്കൾക്ക്?

ശ്രീക്കുട്ടി : ബാക്കി ഒക്കെ അടുത്തല്ലേ ആരും പോവാത്തെ ഒന്നും അല്ല

ജയൻ കൊച്ചച്ചൻ : എന്തായാലും ഗോവ ഒന്നും വേണ്ട വേറെ എവിടേലും നോക്ക്

അനുമോൾ : ഗോവ മതി വല്യച്ചാ

കുമാർ മാമൻ : ഒരു ടൂർ കഴിഞ്ഞ് പൊന്നുമോൾ ഇങ് വന്നതല്ലേ ഒള്ളു അതിന്റെ ക്ഷീണം മാറാൻ ഉറങ്ങീട്ടു പോലും ഇല്ലാലോ അപ്പോഴേക്കും ഗോവ

ഇടക്ക് അമ്പിളി കുഞ്ഞമ്മ അങ്ങോട്ട് വന്നു : ഗോവ നമുക്ക് പിന്നെ പോകാം വേറെ എവിടേലും നോക്ക് കുറെ നാളായില്ലേ എവിടേക്കെങ്കിലും കറങ്ങാൻ പോയിട്ട്

ജയൻ കൊച്ചച്ചൻ : എനിക്കങ്ങും വയ്യ പ്രാക്ടീസ് മുടങ്ങും

കുഞ്ഞമ്മ :  ഒരാഴ്ചത്തെ കാര്യമേ ഒള്ളു ആ കേസുകൾ മാറ്റി വച്ചോ ആകെ വലിച്ചു നീട്ടിയ മൂന്ന് നാല് കേസും ഉണ്ട് ബാക്കി ഒക്കെ കമ്മീഷൻ വാങ്ങി ഒതുക്കും അങ്ങേരാണ് ഈ പറയുന്നത്. അമ്പലത്തിൽ പോണം ഞാൻ റെഡിയായി വരാം അപ്പോഴേക്കും എന്താന്ന് വച്ചാ തീരുമാനിക്ക്.

എന്ന് പറഞ്ഞു അമ്പിളി കുഞ്ഞമ്മ അകത്തോട്ടു പോയി. പുറകെ ശ്രീകുട്ടിയും അനുമോളും.

എല്ലാരും ചിരിച്ചു ജയൻ കൊച്ചച്ചൻ അങ്ങിനെ ആണ് സ്വത്ത്‌ തർക്കം, അതിർത്തി പ്രശ്നം, പാർട്ണർ മാർ തമ്മിലുള്ള പ്രശ്നം പോലുള്ള സിവിൽ കേസ് ആണ് പുള്ളി എടുക്കുക . നല്ല പാർട്ടികൾ ആണെങ്കിൽ പുള്ളി കോടതിക്ക് പുറത്ത് വച്ചു പരിഹാരം കാണും എന്നിട്ട് നല്ല ഒരു എമൗണ്ട് കമ്മീഷൻ പറ്റും. അതിൽ നിൽക്കാത്ത കേസുകൾ മാത്രമേ കോടതിയിലേക്ക് നീളു. കോടതിയിലെത്തിയ ആകെ ഒന്നോ രണ്ടോ കേസുകൾ ആണ് പുള്ളി തോറ്റിട്ടുള്ളത്.

ഞങ്ങൾ സംസാരം തുടർന്നു

ഗോവ ട്രിപ്പ്‌ ഇപ്പോ ശരിയാവില്ല എന്ന അഭിപ്രായത്തോട് കുമാർ മാമനും ജയൻ കൊച്ചച്ചനും യോജിച്ചു അപ്പോഴാണ് ശങ്കരൻ മൂപ്പർ ഒരു ഐഡിയ വച്ചത്. സജയൻ(എന്റെ അച്ഛൻ ) വാങ്ങിയ തേനിയിലെ വീടും സ്ഥലവുമൊന്നും ഇവരാരും കണ്ടിട്ടില്ലാലോ ആകെ ജയനും കണ്ണനും മാത്രം അല്ലെ പോയിട്ടൊള്ളു അവിടെ ആണെങ്കിൽ നല്ല സ്ഥലങ്ങളല്ലേ കാണാൻ കൃഷി എസ്റ്റേറ്റുകൾ ഒക്കെ ആയി, അവിടെക്ക് പൊക്കോ ഒരാഴ്ച അവിടെ നിന്നിട്ട് പോരെ. ഗോവക്ക് പിന്നെ പോകാലോ

Leave a Reply

Your email address will not be published. Required fields are marked *