ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]

Posted by

ചേച്ചി : എന്താടാ ആലോചിക്കുന്നേ

ഞാൻ ഒന്നുല്ല എന്ന് പറഞ്ഞു ഇറയത്ത് ചുമരിൽ ചാരി ഇരുന്നു

ചേച്ചി : ടാ ഇന്ന് രാത്രി ഞാൻ ഇവിടെ വരും കേട്ടോ അവിടെ അച്ചാച്ചൻ കൂർക്കം വലിച്ച് ഒരു രക്ഷയും ഇല്ല

ഞാൻ : വന്നോ എവിടെ വേണേലും കിടന്നോ 4 മുറി വെറുതെ കിടക്കുന്നു. കുഞ്ഞമ്മ താഴെ എന്റെ ബെഡിൽ കിടക്കുന്നു ഞാൻ മുകളിൽ വരാന്തയിലും സൊ നാല് മുറിയും ഫ്രീ ആണ്

ചേച്ചി : അയ്യടാ വരാന്തയിൽ ഞാൻ കിടന്നോളാം

ഞാൻ : അത് പറ്റില്ല വേറെ എവിടേലും കിടന്നോ

ചേച്ചി: ഞാൻ അവിടെ കിടക്കു

ഞാൻ : എന്നാ നീ ഉറങ്ങില്ല ഞാൻ കാല് കയറ്റി വക്കും മേല്

ചേച്ചി : ഞാനും

ഞാൻ: എങ്കി ഒക്കെ

അമ്പിളി കുഞ്ഞമ്മയാണ് ചായയുമായി വന്നത് : എന്താ രണ്ടും കൂടെ സ്വകാര്യ ചർച്ച

സ്മിത: അമ്മേ ഞാനിന്ന് ഇവിടെ കിടക്കുന്നെ അച്ചാച്ചനോടും അമ്മമ്മയോടും എന്റെ മുറിയിൽ കിടന്നോ എന്ന് പറ. എനിക്ക് വയ്യ കൂർക്കം വലി കെട്ട് ഉറങ്ങാൻ

അമ്പിളി : ഈ കണക്കിന് കൂർക്കം വലിക്കുന്ന ചെറുക്കനെ കെട്ടിക്കഴിഞ്ഞാൽ നീ എന്ത് ചെയ്യും

സ്മിത : ഞാൻ പിറ്റേ ദിവസം ഡിവോഴ്സിന് കൊടുക്കാൻ അച്ഛനോട് പറയും

ഞാൻ : പിന്നേം കെട്ടുന്നവൻ അതിലും വലിയ വലിയൻ ആണെങ്കിലോ

സ്മിത : അങ്ങേരേം ഡിവോഴ്സ് ചെയ്യും

അമ്പിളി കുഞ്ഞമ്മ : ഒരു പ്രാവശ്യം കെട്ടിച്ചു വിട്ടാൽ അത് വഴി അങ്ങ് പൊയ്ക്കോണം ഈ ഭാഗത്തു പിന്നെ വരരുത്

സ്മിത : അത് ഞാൻ എന്തേലും ചെയ്തോളാം ഇന്നെന്തായാലും ഇവന് കൂട്ട് ഞാൻ.

ഞാൻ : അപ്പൊ ഇന്നത്തെ ഉറക്കം സ്വാഹാ

അമ്പിളി കുഞ്ഞമ്മ : ടാ നിങ്ങൾ വേഗം ചായ കുടിച്ച് പോകാൻ നോക്ക് അനുമോൾ  വാടകഞ്ചേരി കഴിഞ്ഞെന്ന് പറഞ്ഞു. പിന്നെ ഈ ലിസ്റ്റിൽ ഉള്ളത് വാങ്ങിക്കോ

ഞങ്ങൾ ചായ കുടിച്ച് കുഞ്ഞമ്മയുടെ കയ്യിന്ന് ലിസ്റ്റ് വാങ്ങി അവിടുന്ന് ഇറങ്ങി. എന്റെ വാഗണറിൽ ആണ് യാത്ര,  ചേച്ചി ഫോണിൽ കുത്തി ഇരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *