ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]

Posted by

നേരെ ക്ഷേത്രത്തിനകത്തേക്ക് കയറി അവിടെ ഒരു ഇലയിൽ വച്ചിരുന്ന പായസവും പടച്ചോറും എനിക്ക് നൽകി, ഞാൻ അവിടെ തന്നെയുള്ള തറയിൽ ഇരുന്ന് അത് കഴിച്ചു അത് കഴിഞ്ഞു എന്നോട് തിരികെ നോക്കാതെ വീട്ടിൽ പൊക്കോ എന്ന് പറഞ്ഞു ഞാൻ ഈറാനോട് കൂടി വണ്ടിയിൽ കയറി നേരെ വീട്ടിൽ ചെന്ന് ഒരു കുളി കൂടെ പാസാക്കി. അപ്പോഴാണ് ഞാനെന്റെ ഫോൺ അന്വേഷിക്കുന്നത് ഭാഗ്യത്തിന് അത് വരാന്തയിലെ കട്ടിലിൽ തന്നെ ഉണ്ടായിരുന്നു. നോക്കിയപ്പോൾ സൂരജേട്ടനും അമൃതയും  വിളിച്ചിട്ടുണ്ട്. കണ്ണൻ ഫർസാന പ്രണയ ബന്ധം കോളേജിൽ പാട്ടായി എന്ന് ഞാനുറപ്പിച്ചു. എന്തായാലും സൂരജേട്ടനെ ഒന്ന് വിളിക്കാം എന്ന് കരുതി ഡയൽ ചെയ്തു

പക്ഷെ എടുത്തത് അമൃതയായിരുന്നു

അമൃത : എടാ കാമുക എന്തോകിണ്ട് വിശേഷം

ഞാൻ : നിങ്ങളെവിടെയാ

അമൃത : ആലത്തൂരുള്ള വീട്ടിൽ കമ്പയിൻ സ്റ്റഡി

ഞാൻ : എടി കുറച്ചൊക്കെ പഠിച്ചാൽ മതി അല്ലെങ്കിൽ അല്ലെങ്കിൽ എക്സാം ആകുമ്പോഴേക്കും റിസൾട് വരും കേട്ടോ

അമൃത : എക്സാം എഴുതിയിട്ടേ അമൃതയ്ക്ക് റിസൾട് വരൂ മോനെ

ഞാൻ : രണ്ടും കൂടെ നാട്ടുകാർക്ക് പണിയുണ്ടാക്കി വെക്കരുത്

അമൃത : അതോർത്ത് പേടിക്കണ്ട ഞങ്ങളെ വീട്ടിൽ പിടിച്ചു. ഞങ്ങടെ റൂട്ട് ക്ലിയർ ആയി.

ഞാൻ : ഓഹോ അങ്ങനെ ഒക്കെ ഉണ്ടായല്ലേ? ലീവ് തുടങ്ങുന്ന അന്നായിരിക്കും

അമൃത : കറക്റ്റ്, അമ്മ തേങ്ങ എടുക്കാൻ വന്നതാ മുന്നിൽ തന്നെ പെട്ടു

ഞാൻ:  നിങ്ങടെ ആവേശം കണ്ടപ്പോഴേ ഞാൻ അത് പ്രതീക്ഷിച്ചതാ ആരുടേലും കയ്യിൽ പെടും എന്ന്. ആട്ടെ എന്താ രണ്ടും പരുപാടി. വെപ്പും കുടിയും അവിടെ തന്നെ ആണോ?

അമൃത : ഏറെക്കുറെ. പക്ഷെ ചേട്ടൻ ഇന്ന് വന്നൊള്ളു നാളെ പോകും പിന്നെ റിൻസി ഉണ്ട് കൂടെ അലക്സും (റിൻസിയുടെ കാമുകൻ )

ഞാൻ : അപ്പൊ കൂട്ടത്തോടെ ആണ്

അമൃത : ഇനിയിപ്പോൾ നിങ്ങളും കൂടിയാൽ ക്ലിയർ ആയി

ഞാൻ : ഏത് നിങ്ങൾ

അമൃത : പോന്നു മോനെ ഫർസാനയുടെ അയൽവാസിയും അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും ആണ് ഞാൻ ആ എന്നോട് വേണോ

Leave a Reply

Your email address will not be published. Required fields are marked *