ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]

Posted by

ഞാനൊന്ന് ചിരിച്ചു

കുഞ്ഞമ്മ: ഇന്ന് ഞാൻ തറവാട്ടിൽ വന്നപ്പോൾ തൊട്ട് അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു തൊട്ടതിനും പിടിച്ചതിനും എല്ലാം ശുണ്ഠി. മുഖം കടനെല്ല് കുത്തിയ പോലെ ഉണ്ടായിരുന്നു. ഞാൻ കരുതിയെ അവൾക്ക് ഉത്സവത്തിനിടെ ഇടക്ക് പറ്റാണ്ടായികാണും അതോണ്ടാ എന്നാ.

ഞാൻ: പറ്റാണ്ടാകുവെ?

കുഞ്ഞമ്മ : ഡാ പീരീഡ്സ് ആയാൽ ചിലപ്പോ ദേഷ്യം വരും അത്

ഞാൻ: അങ്ങനെ

കുഞ്ഞമ്മ : അല്ല കിടക്കണ്ടേ ?

ഞാൻ: കുഞ്ഞമ്മ കിടന്നോ ഞാൻ ഇവ്ടെയാ കിടക്കുന്നെ. കുറച്ച് കഴിയും ഉറങ്ങാൻ

കുഞ്ഞമ്മ : എന്നാ ഞാനും ഇരിക്കാം. ഉച്ചക്ക് നന്നായി ഉറങ്ങി. അതോണ്ട് ഉറക്കം വരുന്നില്ല

ഞാൻ : നാളെ നേരത്തെ അമ്പലത്തിൽ പോകണ്ടേ?

കുഞ്ഞമ്മ: പുലർച്ചെ 5  മണിക്ക് ഞാൻ എണീക്കും അത് എത്ര വൈകി കിടന്നാലും അങ്ങനാ,

ഞാൻ: എങ്കി ഇരി കുഞ്ഞമ്മയോടു ഒരു കാര്യം ചോദിക്കാനുണ്ട്

കുഞ്ഞമ്മ : എന്താടാ?

ഞാൻ : ഇന്ന് കൊച്ചച്ഛനുമായി വഴക്കുണ്ടാക്കി അല്ലെ.ഞാൻ മുഴുവനായി കേട്ടില്ല എന്നാലും അവസാനം കുറച്ച് കേട്ടു.

കുഞ്ഞമ്മയുടെ മുഖമൊന്നു വാടി

ഞാൻ : എന്താ കുഞ്ഞമ്മേ ഞാൻ പറഞ്ഞതല്ലേ നമ്മുക്ക് പരിഹാരം ഉണ്ടാക്കാം  എന്ന് ?

കുഞ്ഞമ്മ : അത് ഇനി വേണ്ടടാ ഇനി ഇങ്ങനെ തന്നെ പോട്ടെ. നിങ്ങളുടെ ഭാവിയും സന്തോഷവും കണ്ടു ജീവിക്കാം.

ഞാൻ : അങ്ങനെ പറയല്ലേ ഞാനുള്ളപ്പോ കുഞ്ഞമ്മ ഇങ്ങനെ ഒക്കെ പറയാമോ?

കുഞ്ഞമ്മ ചിരിച്ചെന്നു വരുത്തി.

ഞാൻ വിഷയം മാറ്റാൻ തീരുമാനിച്ചു.

ഇത്തവണത്തെ ഉത്സവം കഴിഞ്ഞ പ്രാവശ്യത്തേക്കാൾ തകർക്കണം നമുക്ക് അത് കഴിഞ്ഞു ഒരു ടൂറൊക്കെ പോകാം കുഞ്ഞമ്മേ

കുഞ്ഞമ്മ: പോടാ എനിക്ക് ലീവ് ഇല്ല.

ഞാൻ : അതൊക്കെ എടുക്കാം ശമ്പളം കിട്ടില്ലെങ്കിൽ ഞാൻ തരാം ആ പൈസ.

കുഞ്ഞമ്മ : അനാവശ്യ ചെലവ് നിനക്ക് കൂടുന്നുണ്ട് കേട്ടോ?

ഞാൻ : ഞാൻ ഇതുവരെ ആനാവശ്യമായി പൈസ ചിലവാക്കി കുഞ്ഞമ്മ കണ്ടിട്ടുണ്ടോ? സാധാരണ കോയമ്പത്തൂർ പോകുന്ന പിള്ളേരെ പോലെ ട്രെയിന് തന്നെ അല്ലെ ഞാൻ പോയി വരുന്നേ? അവിടെ സ്വന്തമായി റൂം എടുത്ത് താമസിക്കുന്നത് നിങ്ങൾ പറഞ്ഞിട്ടു തന്നെ അല്ലെ? കൂടെ ആകെ ഒരാൾ മാത്രം അല്ലെ ഒള്ളു. ഭക്ഷണം തന്നെ ഉണ്ടാക്കി കഴിക്കുന്നു. വേറെ അലമ്പൊന്നും ഇല്ല ആകെ ചിലവാക്കുന്നത് നിങ്ങൾ എല്ലാവർക്കും വേണ്ടി. അതിനുള്ള അവകാശം എനിക്കില്ല എന്നാണോ?

Leave a Reply

Your email address will not be published. Required fields are marked *