ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]

Posted by

അമ്മായിടെ വീട്ടിലോട്ട് നടക്കുമ്പോൾ പുറകിലൂടെ ആവണി വന്നു എന്നെ ഒന്നുടെ തല്ലിയിട്ട് എന്റെ മുന്നിലൂടെ ഓടി പോയി

ഞാൻ എടീ എന്ന് പറഞ്ഞു പിടിക്കാൻ നോകിയെങ്കിലും കിട്ടിയില്ല പക്ഷെ അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് കയ്യിൽ ഒരു വെള്ള കവർ അതിൽ പുസ്തകമല്ല വേറെന്തോ ആണ് എന്താ അത്?

അതാലോചിച്ച് ഞാൻ കൈ കഴുകി ടേബിളിൽ ഇരുന്നു ദോശ കഴിക്കുന്നുണ്ടെങ്കിലും ആലോചന പല വഴിക്കായിരുന്നു എന്താണ് ഇത്ര രഹസ്യം? എന്തിനാ അവൾ ഒളിക്കുന്നത്?

എന്തായാലും അത് കണ്ടു പിടിച്ചേ പറ്റു

അമ്മായി : ഡാ നീ ദോശ തിന്നുന്നോ?അതോ ദോശ നിന്നെ തിന്നുന്നോ?

ഞാൻ : എന്താ അമ്മായി

അമ്മായി : സ്വപ്നം കണ്ടിരിക്കുന്നു അവൻ, കഴിക്കടാ ചെക്കാ ഡിഗ്രിക്ക് പഠിക്കുന്ന ചെക്കനാ കണ്ടാൽ ഇപ്പോഴും പത്തിൽ ആണെന്ന് കരുതും. മുഴുവൻ കഴിക്കാതെ എണീറ്റാൽ പിന്നെ നിന്റെ ഒരു കാര്യവും ഞാൻ തിരക്കില്ല പറഞ്ഞേക്കാം എന്ന് പറഞ്ഞു 2 ദോശ കൂടെ പ്ളേറ്റിലിട്ട് തന്നു.

അകത്ത് നിന്നും വന്ന ശ്രീക്കുട്ടി: അങ്ങോട്ട് ഇട്ട് കൊടുക്കമ്മേ എല്ലും തോലുമായി കണ്ട നാട്ടിൽ കിടന്ന് ചെക്കൻ.

ഞാൻ : ഞാൻ എല്ലും തോലും ആയിട്ടുണ്ട് എങ്കിൽ അത് നീ ഒറ്റ ഒരുത്തി കാരണം ആണ്. ഇവിടെ ഉണ്ടാക്കുന്നത് കമ്പ്ലീറ്റ് നീ ആണ് അകത്താകുന്നെ നിന്റെ കൂടെ പിറന്ന സ്വാതിമോക്ക് പോലും കൊടുക്കില്ല ആർത്തി പണ്ടാരം. അതിന്റെ കാണാനും ഉണ്ട് വയസ് 18 ഒള്ളു എങ്കിലും കണ്ടാൽ 25 പറയും

അമ്മായി : അത് സത്യം

ശ്രീക്കുട്ടി : ഏത്

അമ്മായി : അവൻ പറഞ്ഞത് മുഴുവൻ

ആവണി : ഇതിൽ ഞാൻ അവന്റെ കൂടെയാ ഇവളെ കണ്ട് കോളേജിലെ പുള്ളാർ ചോദിക്കുന്നത് ഞാനാണോ അതോ ഇവളാണോ ചേച്ചി എന്നാ

അതുകേട്ട് ഞാനൊന്ന് ചിരിച്ചു

ശ്രീക്കുട്ടി : കണ്ണേട്ടാ വാങ്ങിക്കും എന്റേന്ന് കേട്ടോ

ഞാൻ എന്തായാലും പോയി വന്നിട്ട് വാങ്ങാം.എന്ന് പറഞ്ഞു അമ്മായി അടുത്ത ബാച്ച് ദോശ കൊണ്ട് വരുന്നെന്നു മുന്നേ എണീറ്റു കൈ കഴുകി ഓടി

പുറകെ വന്ന അമ്മായി ഡാ ഇതുടെ കഴിക്കടാ

ഞാൻ : വൈകുന്നേരം കഴിക്കാം

ഓടി അമ്പിളി കുഞ്ഞമ്മയുടെ അടുത്തെത്തി

കുഞ്ഞമ്മേ വണ്ടിടെ താക്കോൽ

അമ്പിളി കുഞ്ഞമ്മ : മേശ പുറത്തുണ്ട് എടുത്തോ ഞാൻ ഞാൻ തുണി മാറുവാ

സ്മിത ചേച്ചി മുകളിൽ നിന്നും കണ്ണാ കോളേജീന്ന് വന്നിട്ട് കാണാം

രണ്ട് പേരോടും ഓക്കേ പറഞ്ഞു ഞാൻ ഇറങ്ങി.

ജയൻ കൊച്ചച്ചന്റെയും അമ്പിളി കുഞ്ഞമ്മയുടെയും പ്രേമ വിവാഹം ആയിരുന്നു. വീട്ടിലെ ആദ്യ മരുമകൾ. തൃശ്ശൂർ അടുത്തുള്ള ഒരു വല്യ കുടുംബത്തിലെ ആണ് കുഞ്ഞമ്മ. പഴയ കാലത്തെ ഒരു കലാപ കഥയാണത്. സ്മിത ചേച്ചി അവരുടെ കല്യാണത്തിന് 2 മാസം മുൻപ് കുഞ്ഞമ്മയുടെ വയറിലെത്തി. അതോടെ ആണ് കുഞ്ഞമ്മയെ കൊച്ചച്ചൻ ചാടിച്ചോണ്ട് വന്നതും അച്ഛന്റേം അമ്മയുടേം കല്യാണം അന്നുറപ്പിച്ചിട്ടേ ഉണ്ടായിരുന്നുള്ളു. വഴക്കിടുമ്പോൾ അച്ഛമ്മ സ്മിത ചേച്ചിയെ കളിയാകും വയറിൽ കിടന്ന് തന്തേടേം തേള്ളേടേം കല്യാണം കണ്ടവളാ ഇവളെന്ന്. സ്മിത ചേച്ചി ഇപ്പോൾ പിജി ചെയ്യുന്നു ജോലി കിട്ടിയിട്ടെ കെട്ടു എന്ന വാശിയിൽ ആണ് പുള്ളിക്കാരി. കൊച്ചച്ചന് ഒരു മകൻ കൂടി ഉണ്ടായിരുന്നു സച്ചു. എന്റെ അനിയൻ അപ്പുവും അവനും ആത്മാർത്ഥ സുഹൃത്തുക്കൾ ആയിരുന്നു അന്നുണ്ടായ ആ അപകടത്തിൽ എന്റെ കുടുംബത്തോടൊപ്പം അവനെയും ഞങ്ങൾക്ക് നഷ്ടമായി.

ജയൻ കൊച്ചച്ചന്റെ ബുള്ളറ്റ് എടുത്ത് വിജയൻ കൊച്ചച്ചന്റെ വീട്ടിലേക്ക് പോയി.

അവിടെ എത്തിയപ്പോൾ വിജയൻ കൊച്ചച്ചൻ തൃശ്ശൂർ പോകാൻ നിൽക്കുന്നു. അവിടെ ഒരു ടെക്സ്റ്റയിൽ ആണ് പുള്ളിയുടെ മെയിൻ ബിസിനസ്സ് വെള്ളമടിയുടെ ആശാൻ ആണ് പുള്ളി. അത് കൊണ്ട് തന്നെ കല്യാണം കഴിഞ്ഞ് 8 വർഷം കഴിഞ്ഞാണ് കുട്ടികളുണ്ടായത് അതും ട്രീറ്റ്മെന്റ് വഴി. അനു മോൾ ഇപ്പോൾ 7ൽ പഠിക്കുന്നു. മിടുക്കി കുട്ടി ഞങ്ങളുടെ ഇടയിലെ കീ ശരിക്ക് അവളാണ് അവൾ പറയും എന്താ എങ്ങനാ എന്ന് കേട്ടില്ലെങ്കിൽ അവിടെ കിടന്ന് കാറി പൊളിക്കും. വീണ കുഞ്ഞമ്മ കെമിസ്ട്രി ടീച്ചറാണ്

Leave a Reply

Your email address will not be published. Required fields are marked *