ഗീതാഗോവിന്ദം [കാളിയൻ]

Posted by

എന്ന വാക്കിന്റെ അർത്ഥവും സുഖവുമൊക്കെ അന്നാണ് ഞാൻ ശരിക്കും മനസിലാക്കിയത്…..പിന്നെ വീട്ടിൽ ഒരാഘോഷം തന്നെയായിരുന്നു എന്ന് വേണം പറയാൻ , അതിലൊന്നായിരുന്നു എന്റെ കല്യാണവും…… ജോലി കിട്ടിയതിന് ശേഷം തന്നെ വീട്ടുക്കാർ കല്യാണ ലോചനകൾ തുടങ്ങി ….. ജോലി ആയില്ലേ എന്ന് ചോദിച്ചിരുന്ന  K7 മാമൻ മാരൊക്കെ ഇപ്പൊ കല്യാണമൊന്നു ആയില്ലേ മക്കളെ എന്നായി….

സത്യം പറഞ്ഞാൽ ജോലി കിട്ടിയ ഉടനെ ഒരു കല്യാണം ഞാനാഗ്രഹിച്ചിരുന്നില്ല….. കാശൊക്കെ സ്വന്തമായി ഇച്ചിരി ദൂർത്തടിക്കാനും ഇച്ചിരി വലിയ ട്രിപ്പ് പോവാനുമൊക്കെ ആർന്ന് പ്ലാൻ അതൊക്കെ ഈ പെണ്ണ് കെട്ടി കഴിഞ്ഞാൽ സാധിക്കില്ലെന്നെ ……പിന്നെ അച്ഛനുമമ്മയ്ക്കുമായിരുന്നു ധൃതി…. അവരെവിടെയോ പോകും പോലെ……

രണ്ട് മൂന്ന് പെണ്ണ് കാണലൊക്കെ കഴിഞ്ഞു …എല്ലാം പല കാരണങ്ങളും കൊണ്ട് മുടങ്ങിയതാണ് ……. എന്റെ നാലാമത്തെ ആലോചനയായിരുന്നു ഗീതു….. എനിക്കിപ്പോഴുമോർമ്മയുണ്ട് അന്ന് പെണ്ണ് കാണലിന് അവളുടെ വീടിന്റെ ഗേറ്റ് തുറന്ന് കയറിയതും ഓടിട്ട വീട്ടിലെ ജനാല പഴുതിലൂടെ എന്നെ നോക്കിയ ആ മിഴികൾ …..ഞാൻ നോക്കിയതും വലിഞ്ഞ് കളഞ്ഞു പുള്ളിക്കാരത്തി …….. അടുക്കും ചിട്ടയിലും പരിപാലിച്ചിരുന്ന ഒരു പുന്തോട്ടവും നടവഴിയിൽ കെട്ടിയിട്ടിരുന്ന ഒരു ആട്ടിൻ കുട്ടിയെയും ഒക്കെ പിന്നിട്ട് വരാന്തയിലേക്ക് എത്തിയപ്പോൾ ഞങ്ങളെ സ്വീകരിച്ചത് ഗീതുവിന്റെ അച്ഛനായിരുന്നു…. ഒരു പാവം മനുഷ്യൻ, വാ മക്കളേ എന്ന് പറഞ്ഞ് അകത്ത് നിന്ന് ഓടി വന്ന് സ്നേഹത്തോടെ ഉള്ളിലെ ആ പഴയ സോഫയിൽ എന്നെ ഇരുത്തുന്നത് വരെയും ആ അമ്മയ്ക്ക് സ്വസ്തത ഉണ്ടായിരുന്നില്ലാന്ന് എനിക്ക് തോന്നി…. ഭാവി അമ്മായി അച്ചനെയും അമ്മയെയും ആ നിമിഷത്തിൽ തന്നെ ഞാൻ ഉറപ്പിച്ചിരുന്നു…. പക്ഷെ പെണ്ണിനെ ഇഷ്ടപ്പെടണ്ടേ …. അല്ലാതെ ഇവരെ കെട്ടി കൊണ്ട് പോവാനൊക്കുവോ …..അങ്ങനെ ഞാൻ ഗീതൂനെ കാത്തിരുന്നു…. വൈകാതെ തന്നെ അവളെത്തി…. ഒരു ഹാഫ് സാരിയായിരുന്നു വേഷം, കടു നീല നിറത്തിൽ ഡിസൈനുള്ളത്…. സ്വർണ്ണ നിറത്തിൽ എമ്പ്രോയിഡറി നിറച്ച ബ്ലൗസ്സ് ….. നീട്ടി കരി എഴുതിയ മിഴികൾ മെല്ലിച്ച ശരീരം….. ചായ തന്നപ്പോൾ ആ തത്തമ്മ ചുണ്ടുകളും ഞാൻ ശ്രദ്ധിച്ചു…. ഗീതുവിന് അവളുടെ അമ്മയുടെ ഛായയാണെന്നെനിക് തോന്നി…..എന്തോ ഒരു ചൈതന്യം അന്ന് ഗീതുവിലെനിക്ക് അനുഭവപ്പെട്ടിരുന്നു…. ആ നിമിഷം ഞാനുറപ്പിച്ചു ഇവളായിരിക്കണമെന്റെ നേർപകുതിയെന്ന് …. അത് നമ്മള് മാത്രം തീരുമാനിച്ചാൽ പോരല്ലോ… അവർക്ക് കൂടെ ഇഷ്ടാവണ്ടേ…. അന്ന് അവൾ സാരീടെ തുമ്പ് പിടിച്ച് കളിച്ചോണ്ട് നിന്നതല്ലാതെ എന്നോട് പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ല… ഔപചാരികതയെല്ലാം അങ്ങനെ തീർന്നു…..

അവൾ എന്തുകൊണ്ടും എനിക്ക് ചേരുമെന്ന് തോന്നി.. അല്പം മെലിഞ്ഞിട്ടാണ് ,എന്നാലും സാരമില്ല അങ്ങനെ നോക്കുവാണേൽ നമ്മുക്കുമുണ്ടല്ലോ കുറവുകൾ ….. ഞാൻ വീട്ടിൽ സമ്മതമറിയിച്ചു… അവർക്കും എന്നെ ഇഷ്ടമായി…. അങ്ങനെ 2 മാസത്തിന് ശേഷം ഞങ്ങൾ വിവാഹിതരായി…… എനിക്ക് കിട്ടിയ ഏറ്റവും വലിയ നിധി ആയിരുന്നു അവളെന്ന് എനിക്ക് മനസിലായ ദിനങ്ങൾ ……..
ആദ്യ മൂന്നു വർഷം ഞങ്ങൾ വീട്ടിലായിരുന്നു…പിന്നെ എനിക്ക് തിരുവനന്തപുരത്തേയ്ക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ ഞാൻ ഇവിടെ വന്ന് ഒരു വാടക വീട്ടിലേക്ക് താമസം മാറി….അവളെ വിട്ട് മാറി നിൽക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി… പക്ഷെ ഒരു വർഷം കഴിഞ്ഞപ്പോൾ അവളും വന്നു ഇങ്ങോട്ടേയ്ക്ക് ……. ഇപ്പൊ നമ്മൾ ഇവിടെ ട്രിവാഡ്രത്താണ് താമസം…..

ഇനി ഗീതുവിനെപ്പറ്റി….. വിദ്യാഭ്യാസമുള്ള പൊട്ടിപ്പെണ്ണ് ഉണ്ടെങ്കിൽ അത് എന്റെ ഗീതുവാണ് ……ഓ…. അവൾ Mcom ആണ് …. നാട്ടിൽ അവൾക്ക് ഒരു പ്രൈവറ്റ് ബാങ്കിൽ ജോലിയുമുണ്ടായിരുന്നു…. പക്ഷെ അതെല്ലാം വിട്ടെറിഞ്ഞ് അവൾ

Leave a Reply

Your email address will not be published. Required fields are marked *