ഗീതാഗോവിന്ദം [കാളിയൻ]

Posted by

ഗോവിന്ദിന്റെ കണ്ണുകളിലെ വാത്സല്യം കണ്ട് ഗീതു കുറ്റബോധത്തിന്റെ ആയിരം മുൾചെടികളിലേക്ക് പതിക്കുകയായിരുന്നു…. അവൾ ഓർത്തു…. എത്ര ദിവസമാണ് ഏട്ടൻ എന്നെ ഇതുപോലെ നോക്കിയത്….. രാവിലെ എണിക്കുകയും ആഹാരമുണ്ടാക്കുകയും തുണി കഴുകുകയും അങ്ങനെ എല്ലാം ചെയ്തിരുന്നത് ഏട്ടനാണ്…. എത്ര തവണയാണ് താൻ ബെഡിലും മുറിയിലും ഛർദ്ദിച്ചത് ,അബോധാവസ്ഥയിൽ തുപ്പിയത് പിന്നെന്തൊക്കയാണ് താൻ ചെയ്തു കൂട്ടിയത് ഓർമ്മ മങ്ങുന്ന പോലെ … എല്ലാം ഏട്ടനാണ് ക്ലീൻ ചെയ്തത് …… അടക്കാൻ പറ്റാത്ത ആ വേദനയുമായി എങ്ങനെയാണ് ഈ മനുഷ്യൻ ഇതെല്ലാം ചെയ്തത് ….ഞാനോ… ഞാൻ ദുഃഖ ഭാരത്താൽ അനങ്ങാൻ പോലുമാവാതെ ദിവസങ്ങൾ ,ആഴ്ചകൾ , മാസങ്ങൾ ………..എന്നിട്ടും ഞാനീ മനുഷ്യനെ അല്ലെ കുറ്റപ്പെടുത്തിയത് …. തൊട്ടു മുമ്പ് താൻ വിസർജിച്ച വാക്കുകളോർത്തപ്പോൾ ഗീതുവിന് തലചുറ്റുന്നത് പോലെ തോന്നി…….

ഗീതു നിയന്ത്രിക്കാനാവാതെ അലമുറയിട്ടു …..” ഞാനാണേട്ടാ ….ഞാനാണ് ശാപം. ഏട്ടന്റെ ജീവിതത്തിൽ വന്നു കേറിയ ശാപമാണ് ഞാൻ എനിക്ക് മാപ്പില്ല…….

“പൊന്നു എന്തൊക്കെയാടീ നീ ഈ പറയുന്നത്…. നീയാണെന്റെ ലോകം….. തെറ്റ് ചെയ്തത് ഞാനാണ് ഞാനാണ് നിന്നെ നിർമ്പന്ധിച്ച് അത് ചെയ്യിച്ചത്….. ഞാൻ കൊല…..
“വേണ്ട മിണ്ടണ്ട…… ഇങ്ങ് വാ …. കിടക്ക് അമ്മേടെ മടീൽ കിടക്ക് ….എന്റെ മോനൂസ് ഇങ്ങനെ കരയല്ലെ…. അത് അമ്മയ്ക്ക് താങ്ങാനാവില്ല…… കണ്ണീർ ധാരയോടെ ഗീതു ഗോവിന്ദിനെ കൈക്കുമ്പിളിലെടുത്ത് തന്റെ മടക്കി വച്ചിരുന്ന ഒരു കാൽ താഴ്ത്തി തന്റെ മടിയിൽ കിടത്തി ….. സ്നേഹം കൂടുമ്പോൾ ഗീതു അങ്ങനെയാണ് ഗീതു അമ്മയാവുകയും ഗോവിന്ദിനെ മോനാക്കി മാറ്റുകയും ചെയ്യും……
ഇരുവരും കരച്ചിൽ നിറുത്തുവാൻ ശ്രമിച്ചെങ്കിലും സങ്കടം ഇരച്ചിറങ്ങുകയായിരുന്നു…. ഗോവിന്ദ് ഗീതുവിന്റെ വയറിൽ മുഖം പൊത്തി തേങ്ങി…. ഗീതു അവനെ സമാധാനിപ്പിക്കാനെന്നോണം അവന്റെ തലമുടിയിഴകൾ തലോടി … കണ്ണുനീർ തുള്ളികൾ അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങി ഗോവിന്ദിന്റെ ശിരസ്സിൽ പതിച്ചു ….അല്പം നേരത്തിന് ശേഷം രംഗം ശാന്തമായി….. രണ്ടു പേരും കരച്ചിൽ നിറുത്തി… നെഞ്ചിൽ നിന്നുമൊരു പാറ എടുത്തു മാറ്റിയതുപോലെ തോന്നി ഇരുവർക്കും…..
ഗീതുവിന്റെ മടിയിൽ നിന്നുമെഴുന്നേൽക്കാൻ തുനിഞ്ഞ ഗോവിന്ദിനെ അവൾ വീണ്ടും മടിയിലേക്ക് തള്ളി….. എണീക്കണ്ട അമ്മേടെ മോനൂസ് ചാച്ചിക്കോ…അവന്റെ നെറുകയിൽ ഒരുമ്മ നൽകി ഗീതു അവനെ തലോടി…

ഇത്തവണ ഗോവിന്ദ് അവളുടെ മടിയിൽ അവളെയും നോക്കി മലർന്ന് കിടന്നു…
എന്ത് പാവമാണ് എന്റെ ഗീതു…… മാസങ്ങൾ നീണ്ട നരകയാതനയ്ക്ക് ഒരു അവസാനമുണ്ടാകുന്നത് പോലെ അവനു തോന്നി…… ഇല്ല… ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കണം അത് ഉറപ്പ് വരുത്തണം…. അവൻ മനസ്സിലുറപ്പിച്ചു…. ഇല്ലെങ്കിൽ അത് നമ്മുടെ ബന്ധത്തിന് തന്നെ വിള്ളൽ ഉണ്ടാക്കും……..

” ഗീതു …..” ഗോവിന്ദ് അവളുടെ വയറിലൊരു ചുബനം നൽകി വിളിച്ചു……………

” ….. മ് ……..ഉറങ്ങിയില്ലേ മോനൂ……….” ഗീതു…. മെല്ലെ ചോദിച്ചു…….

“ഇല്ല…..എനിക്കൊരു കാര്യം പറയണം…..”
ഗോവിങ് അവളുടെ മടിയിൽ നിന്ന് മെല്ലെ എഴുന്നേൽറ്റ് പറഞ്ഞു…….

“എന്താ  ഏട്ടാ……” ഗീതു കാലുകൾ മടക്കി കൈകൾ കാലോട് ചേർത്ത് പിടിച്ച് മുട്ടിൽ തല ചായ്ച്ച് കിടന്ന് കൊണ്ട് ചെറു പുഞ്ചിരിയോടെ ചോദിച്ചു……
അവളുടെ തിങ്ങി നിറഞ്ഞ നീണ്ട മുടി മുട്ടുകളിലൂടെ നിലത്തേയ്ക്ക് ചാഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *