കരിവള [M.D.V]

Posted by

കരിവള

Karivala | Author : MDV

സ്‌കൂളിൽ നിന്നും വീട്ടിലേക്ക് വരുമ്പോ വഴിയിൽ നിന്ന് കണ്ണാടിത്തുണ്ട് , ചിപ്പി, ബട്ടൻസ്, ഇതുപോലെയുള്ള കുന്ത്രാണ്ടങ്ങൾ നമ്മൾ വീട്ടിലേക്ക് എടുത്തോണ്ട് വരാറില്ലേ ? അതുപോലെ ഇതും കഥകൾ വായിച്ചു നടന്നപ്പോ കിട്ടിയ ഒരു മനോഹരമായ ഒരു പാഴ്വസ്തു ആണ്, അതിനെ നമുക്കൊരു കഥയാക്കാം എന്താ ? – മിഥുൻ

ടൈറ്റിൽ ക്രെഡിറ്റ് – അഖിലേഷ് (അക്കിലീസ്)

ˇ

 

ദീപു പൂച്ചെടികള്‍ വകഞ്ഞു മാറ്റി മുറ്റത്തേക്ക്‌ കയറിയപ്പോള്‍ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ കുന്തിച്ചിരുന്ന്‌ മീന്‍ നന്നാക്കുകയായിരുന്നു രാധ.. “എന്താ ദീപുക്കുട്ടാ.. ഇന്നു ക്ലാസ്സില്ലെ?” രാധ പുഞ്ചിരിയോടെ ചോദിച്ചു.

“ഇന്നു പോണില്ല ചേച്ചീ, ചെറിയ പനിയുണ്ട്‌…” ദീപു കള്ള ചിരി ചിരിച്ചുകൊണ് പറഞ്ഞു. രാധയ്ക് അവനെ കുഞ്ഞുന്നാൾ മുതൽ കണ്ടുള്ള പരിചയമായത് കൊണ്ട്, അവൻ പറയുന്നത് നുണയാണോ സത്യമാണോ എന്ന് തിരിച്ചറിയാനും വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

“അമ്പട മടിയാ.. ചുമ്മാ ക്ലാസ്സില്‍ പോവാതിരിക്കുകയാ അല്ലേ?

“അല്ല ചേച്ചീ.. സത്യമായിട്ടും പനിക്കുന്നുണ്ട്‌. ദേ ചേച്ചി തൊട്ടുനോക്കിക്കോ..”

“ഊം ശരി.. ശരി….ഈ മീന്‍ നന്നാക്കി കഴിയട്ടെ, എന്നിട്ടു നോക്കാം, ഇല്ലെങ്കില്‍ മീന്‍ നാറും..”
മണ്‍ചട്ടിയില്‍ നിന്ന്‌ ഒരു കണമ്പ് എടുത്തു കാണിച്ചുകൊണ്ട്‌ രാധ പറഞ്ഞു.. ദീപു മുല്ലപ്പൂ വള്ളിയുടെ അടുക്കൽ നിന്നുകൊണ്ട് അതിലൊരെണ്ണം പറിച്ചു മണത്തു നോക്കി.

“ഏതായാലും നീ ഇന്ന്‌ ക്ലാസ്സില്‍ പോവാത്തത്‌ നന്നായി, മിണ്ടാനും പറയാനും ഒരാളായല്ലോ..”

അച്ഛന്‍ പണിക്കും അനിയത്തിമാര്‍ പഠിക്കാനും പോയാല്‍ രാധ അവളുടെ പഴമയിൽ പൊതിഞ്ഞ ഓടിട്ട വീട്ടില്‍ തനിച്ചാണ്‌, അല്ലറ ചില്ലറ പണിയൊക്കെ കഴിഞ്ഞാല്‍ ടി. വി. കാണലും, ഉറക്കവുമൊക്കെയായി ദിവസ്സം കഴിക്കും അതാണ്‌ അവളുടെ ഹോബി. കല്യാണ പ്രായം കഴിഞ്ഞെങ്കിലും അവളെ കാണാൻ വരുന്നോർക്കൊക്കെ ചായ ഇട്ടുകൊണ്ട് നല്ലപോലെ ചായ ഉണ്ടാകാൻ രാധ പഠിച്ചു. പക്ഷെ സ്വത്തും സ്ത്രീധനവും നോക്കുന്നവരാണ് അവരുടെ ജാതിയിൽ കൂടുതൽ, അതുകൊണ്ട് തന്നെ കല്യാണം നീണ്ടു പോവുകയിരുന്നു. അവളുടെ സമപ്രായക്കാരികളൊക്കെ കല്യാണവും കഴിഞ്ഞു കുഞ്ഞുങ്ങളുമായി കഴിയുമ്പോ അവൾ മാത്രം അവളുടെ ദുഖങ്ങളെ നനയിച്ചു തലയിണയിൽ പൂഴ്ത്തി.

“ദീപൂ.. നീ അകത്തുപോയി ഇരുന്നു ടീവി കണ്ടോ.. കാറ്റും വെയിലും കൊണ്ട്‌ ഇനി പനി കൂട്ടെണ്ടാ… ചേച്ചി ഈ മീന്‍ നന്നാക്കല്‍ വേഗം തീര്‍ത്തിട്ടു വരാം….ട്ടോ…” രാധ അവനോടു പറഞ്ഞു. എന്തെന്നാൽ ദീപുവിന്റെ അമ്മ മാത്രമേ അവന്റെ വീട്ടിലുള്ളു, അച്ഛൻ പണ്ടെപ്പോഴോ അമ്മയെ ഉപേക്ഷിച്ചു പോയതാണ്. കറന്റുണ്ടെങ്കിലും അവന്റെ വീട്ടിൽ ടീവിയില്ല. അതുകൊണ്ട് അവധി ദിവസങ്ങളിലും മറ്റും രാധയുടെ വീട്ടിലാണ് ദീപു ടീവി കാണുന്നത് ഒപ്പം ഈയിടെയാണ് ആ ഭാഗത്തു കേബിൾ ടീവി വരുന്നതും. ഇന്നിപ്പോൾ ദീപു പനി അഭിനയിച്ചത് മറ്റൊന്നിനുമല്ല. അവൻ തരക്കേടില്ലാതെ പഠിക്കുമെങ്കിലും കോളേജിൽ നിന്നും ടൂർ പോകാൻ ഉള്ള ഫീസ് അവനു കഷ്ടപ്പെടുന്ന തന്റെ അമ്മയെ ബുദ്ധിമുട്ടിച്ചു കൊണ്ട് വാങ്ങിച്ചു കൊടുക്കാൻ തോന്നിയില്ല.

Leave a Reply

Your email address will not be published.