എന്റെ ജീവിതം ഒരു കടംകഥ [Balu]

Posted by

കണ്ണ് തുറന്നതു. നേരെ ക്ലോക്കിൽ സമയം നോക്കി 6:00  മണി ആയതേ ഒള്ളു, ‘അമ്മ എന്താ എന്ന് എത്രനേരത്തെ കിടന്നു അലറുന്നതിന്നു മനസ്സിലാകാതെ ഞാൻ കട്ടിലിൽ തന്നെ കിടന്നു ഫോണിൽ നോക്കി. അപ്പോളേക്കും അതാ വരുന്നു പാര, നമ്മുടെ അനിയത്തി. അവൾ കുളിച്ചൊരുങ്ങി നല്ല ഡ്രസ്സ് ഒക്കെ ഇട്ടുആണ് വന്നത്. അവൾ പറഞ്ഞു : ” ചേട്ടാ എഴുന്നേൽക്കു എയർ പോർട്ടിൽ പോകണ്ടേ, അച്ഛനെ കൊണ്ടുവരാൻ” അപ്പോൾ ആണ് അച്ഛൻ എന്ന് എത്തും എന്ന കാര്യം ഞാൻ ഓർത്തത്, അതെങ്ങനെ ആണ് നേരം വെളുക്കും വരെ സിനിമ കണ്ടു ഇരിക്കുവാരുന്നു പിന്നെ എങ്ങനാ ഏതൊക്കെ ഓർക്കുന്നത്.

 

എന്നാലും അച്ഛൻ വരുന്ന കാര്യം ഓർത്തപ്പോൾ മനസ്സിൽ ലഡു പൊട്ടി ഒന്നല്ല കുറെ എണ്ണം മാലപ്പടക്കം പോലെ എന്താ എന്നല്ലേ ഈ പ്രാവശ്യം എനിക്ക് പുതിയ ലാപ്ടോപ്പ് കിട്ടും. ഓൺലൈൻ ക്ലാസ് കൊണ്ട് ഉണ്ടായ ഉപകാരമേ. ഞാനും അനിയത്തിയും എന്നും കംപ്യൂട്ടറിനു വേണ്ടി അടിയാണ് ക്ലാസ് ഉണ്ട് എന്നും പറഞ്ഞു, അങനെ ആണ് എനിക്ക് ലാപ്ടോപ്പ് മേടിച്ചു തരാം എന്ന് പറഞ്ഞത്. അവളും ഹാപ്പി ആണ് കംപ്യൂട്ടർ അവൾക്കു ഒറ്റയ്ക്ക് കിട്ടുമല്ലോ. പിന്നെ അച്ഛൻ വന്ന എവിടെ ഒരു ബഹളം ആയിരിക്കും ടൂർ പോകലും, ബന്ധുവീട്ടിൽ പോക്കും അങനെ വീട്ടിൽ ഇരിക്കാൻ സമയം കാണില്ല.

 

അങനെ ഞാൻ റെഡി ആയി താഴേക്ക് ചെന്നു അമ്മയും അനിയത്തിയും ഇരുന്നു കാപ്പി കുടിക്കുന്നു, ഞാനും പെട്ടന്ന് കാപ്പി കുടിച്ചു. അച്ഛന് ദോശയും ചമ്മന്തിയും ആണ് ഇഷ്ട്ടം അതുകൊണ്ട് തന്നെ കാപ്പിക്ക് അതാണ് എന്ന് പറയണ്ടല്ലോ. ഞങൾ പെട്ടന്ന് കാപ്പികുടിച്ചു എയർ പോർട്ടിലേക്കു തിരിച്ചു അവിടെ എത്തിയപ്പോൾ ഫ്ലൈറ്റ് ലേറ്റ് ആണെന്ന്, അങനെ അവിടെ വെയിറ്റ് ചെയ്യാം എന്ന് കരുതി എങ്കിലും കൊറോണ കാരണം അവിടെ അങനെ വെയിറ്റ് ചെയ്യാൻ പറ്റില്ല എന്ന് സെക്യൂരിറ്റി വന്നു പറഞ്ഞു.

 

ഞങൾ അങനെ പുറത്തു പാർക്കിങ്ങിൽ വന്നു കാറിൽ തന്നെ ഇരുന്നു, അപ്പോൾ ആണ് എന്റെ ഫോണിൽ അനുവിന്റെ മെസ്സേജ് വന്നത്, അച്ഛൻ എത്തിയോ എന്ന് അറിയണം. ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി അവളെ ഫോൺ വിളിച്ചു, ഫ്ലൈറ്റ് ലേറ്റ് ആണെന്ന് പറഞ്ഞു, സമയം കളയാൻ അവളോട് സൊല്ലാം എന്നുകരുതി. അങനെ ഞങൾ സൊള്ളിക്കൊണ്ട് ഇരുന്നപ്പോൾ ‘അമ്മ പറഞ്ഞു എടാ അച്ഛൻ വിളിച്ചു ഫ്ലൈറ്റ് ലാൻഡ് ആയെന്ന്. ഞാൻ അവളോട് വീട്ടിൽ എത്തിയിട്ട് വിളിക്കാം എന്നും പറഞ്ഞു അച്ഛന്റെ കൂറ്റൻ പോയി, അച്ഛൻ ഇടക്ക് വരുന്നത് കൊണ്ട് അധികം സാധനം ഒന്നും ഇല്ല. ജസ്റ്റ് ഒരു ഹാൻഡ് ബാഗ് ഉണ്ട്, പിന്നെ ഡ്യൂട്ടി ഫ്രീ കവറും. ഞങൾ എല്ലാവരും കൂടെ തിരികെ വീട്ടിലോട്ടു പൊന്നു, വരുന്ന വഴിക്കു അച്ഛൻ പറഞ്ഞു നമുക്ക് പുറത്തു നിന്ന് കഴിക്കാം എന്ന്. ഞാൻ ഞങൾ ഇടക്ക് കയറുന്ന ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു ഇടക്ക് അച്ഛൻ പറഞ്ഞു നമുക്ക് പോകും വഴി അച്ഛന്റെ ചേട്ടന്റെ വീട്ടിൽ കയറണം എന്ന്. ഞാനും അനിയത്തിയും ഒരുമിച്ചു ചോദിച്ചു “അതെന്താ അച്ഛാ ഇപ്പോൾ പോകണം ഇന്ന് പറഞ്ഞത്.”

 

അച്ഛൻ : “എന്താ അങനെ ചോദിക്കാൻ ?”

Leave a Reply

Your email address will not be published. Required fields are marked *