ശിൽപ്പേട്ടത്തി 4 [MR. കിംഗ് ലയർ ]

Posted by

ശിൽപ്പേട്ടത്തി 4

Shilpettathy Part 4 | Author : Mr. King Liar | Previous Part

നമസ്കാരം കൂട്ടുകാരെ….,

ലേശം വൈകി എന്നറിയാം., ചില തിരക്കിൽ പെട്ട് പോയി. ജീവിതത്തിന്റെ താളം തെറ്റാതെ നിലനിർത്താനുള്ള ഓട്ടത്തിൽ ആണ്.അതുകൊണ്ട് ഈ ഭാഗം അൽപ്പം വൈകിയത്.എല്ലാവരും ക്ഷമിക്കുക..

സ്നേഹപൂർവ്വം

MR.കിംഗ് ലയർ

__________________________________

“””””…….മിണ്ടരുത് നീയ്…….””””….ഏട്ടത്തി എന്നെ നോക്കി അലറി. തുറിച്ചുള്ള തീഷ്ണമായ ഏട്ടത്തിയുടെ നോട്ടവും തൊട്ടാൽ പൊള്ളുന്ന വാക്കുകൾക്ക് മുന്നിൽ വായടച്ചു നിൽക്കാൻ മാത്രം എനിക്കാ നിമിഷം സാധിച്ചുള്ളൂ.

പാർവതി ഒന്നും മിണ്ടാതെ വിതുമ്പി വന്ന കരച്ചിൽ സാരീതുമ്പ് വായിൽ തിരുകി കടിച്ചുപിടിച്ചു നിറഞ്ഞ മിഴികളോടെ എന്നെയൊന്നു മിഴികൾ ഉയർത്തി നോക്കി. ശേഷം ചുംബനത്തിന്റെ ഇടയിൽ കൈയിൽ നിന്നും നിലത്ത് വീണ കുടയും എടുക്കൊണ്ട് അവൾ മുന്നോട്ട് ഓടി.

അവളുടെ ആ പോക്ക് എന്റെ നെഞ്ചിൽ എന്തോ കുത്തിയിറക്കിയ വേദന സമ്മാനിച്ചു… ഞാൻ ദേഷ്യത്തോടെ ഏട്ടത്തിയുടെ നേരെ തിരിഞ്ഞതും ഏട്ടത്തി എന്റെ കോളറിൽ കുത്തിപ്പിച്ചു എന്നെ തുറിച്ചു നോക്കി.

“”””എന്റെ ജീവിതം നശിപ്പിച്ചിട്ട് നിന്നെയവളോടൊപ്പം ജീവിക്കാൻ ഞാൻ സമ്മതിക്കണോ…?…ങേ….?.. സമ്മതിക്കണോന്ന്….?…ഞാൻ ജീവനോടെയുള്ളപ്പോൾ നിങ്ങളുരണ്ടും ഒരുമിച്ചുജീവിക്കില്ല…….! “””””…ഏട്ടത്തി ഒരുതരം വാശിയോട് എന്നെ നോക്കി ഉറപ്പോടെ പറഞ്ഞു.”””ഇതുപറയുന്നത് ശില്പയാ….ശില്പ….!””””…ഏട്ടത്തി ക്രൂരമായ ഒരു ചിരിയോടെ എന്നോട് പറഞ്ഞ ശേഷം വീട്ടിലേക്കുള്ള വഴിയേ നടന്നു.

ഞാൻ മരവിപ്പോടെ ഏട്ടത്തിയുടെ പോക്ക് നോക്കി നിന്നു….

_________________________________

തുടരുന്നു……..

_________________________________

ഏട്ടത്തിയുടെ അപ്രതീക്ഷിതമായുള്ള വരവും ഇതുപോലെയുള്ള പ്രതികരണവും ഞാൻ സ്വപ്നത്തിൽ കൂടി ചിന്തിച്ചതല്ല.!. അതുകൊണ്ട് തന്നെ ഈ നിമിഷം മുഴുവൻ ഒരു മരപ്പാവ കണക്കെ നോക്കി നിൽക്കാൻ മാത്രം സാധിച്ചുള്ളൂ.

ഏട്ടത്തിയുടെ ഭീഷണി കേട്ടിട്ട് പോലും ഒരു വാക്കെനിക്ക് തിരിച്ചു പറയാനായില്ല.

പോയ വെളിവ് തിരികെ കിട്ടിയ നിമിഷം വേഗത്തിൽ എന്റെ കാൽച്ചുവടുകൾ ഏട്ടത്തിക്ക് പിന്നാലെ ചലിച്ചു.

ദേഷ്യത്തോടെ ഭൂമിയെ ചവിട്ടി കുലിക്കി നടന്നു പോകുന്ന ഏട്ടത്തിയുടെ പിന്നിലെത്തി കൈമുട്ടിന് മുകളിലുള്ള ഭാഗത്തിൽ പിടിച്ചു ഞാൻ അവരെ നിർത്തി.

Leave a Reply

Your email address will not be published.