കാട്ടുചെമ്പരത്തി 2
Kaattu Chembarathi Part 2 | Author : Pravasi | Previous part
അതേ ദിവസം വൈകുന്നേരം നാല് മണി….
“രതികുട്ടീ, CI സാറ് വിളിക്കുന്നുണ്ട്….”
മെറി വന്നു ആരതിയോട് പറഞ്ഞു.
“ഇനി എന്തിനാനാണൊ?? നാളെ മുതൽ വീണ്ടും ട്രാഫിക്കീ നിന്ന് വെയില് കൊണ്ട് നരകിക്കേണ്ടി വരുമല്ലോ ഈശ്വരാ….”
സ്വയം അങ്ങനെ പറഞ്ഞു കൊണ്ട് ആരതി എഴുനേൽക്കാൻ തുടങ്ങി…. മടിയിൽ ഒരു ഡ്രായിങ് ബോർഡ് വച്ചു അതിൽ ഒരു രജിസ്റ്റർ ഒക്കെ ആയിട്ടായിരുന്നു ആരതിയുടെ ഇരുപ്പ്…. പക്ഷേ നോട്ടം ഫോണിൽ ഇൻസ്റ്റാഗ്രാം ആണെന്ന് മാത്രം…
“അതിനൊന്നും അല്ല മോളെ…. ഇത് കളി വേറെ ആണ്…”
“അതെന്ത് കളി…”
“നിന്നെ തണ്ടർബോൾട്ടിലെ ജിമ്മൻ സർനു പിടിച്ചൂന്ന്… ആ ഐപിഎസ് ഓഫീസർക്ക്…”
ആരതിക്ക് ഉള്ളിൽ സന്തോഷം തോന്നി…. ആരതി ഒരു ബ്യൂട്ടി സെന്റ്റിക് ആണ്….. എന്നും ഓരോ ഫോട്ടോസ് പബ്ലിഷ് ചെയ്തു അത് നോക്കി ഇരിക്കൽ തന്നെ ആണ് പരിപാടി… തന്റെ സൗന്ദര്യം ആരെങ്കിലും ആസ്വദിക്കുന്നത് വളരെ ഇഷ്ടവുമാണ് പുള്ളിക്കാരിക്ക്…
പക്ഷേ അത് മറച്ചു വച്ചു അവൾ പറഞ്ഞു…
“പിന്നെ…. ഇമ്മളെ വെറുതെ വിട് പെണ്ണേ…. കളിയാക്കാതെ… ജീവിച്ചു പൊക്കോട്ടെ…”
“അല്ലെടോ… കാര്യായിട്ട്….. ഞാൻ കണ്ടു ഇന്റേണൽ മെമ്മൊ…”
“എന്നാലും എനിക്കൊന്നും വേണ്ടായേ… ഞാൻ വല്ല ട്രാഫിക്കിലും ചെന്നു കിടന്നോളാം പെണ്ണേ…. നീ വേണേൽ പൊക്കോഡീ…”
“അതിനു എന്നെ ആര് നോക്കാൻ…. ആ… ചെല്ല് ചെല്ല്… ബാക്കി നമക്ക് കണ്ടറിയാം…”
ആരതി ഉള്ളിലേക്ക് പോയി… ആൾറെഡി സ്ട്രെങ്ത് കുറഞ്ഞ നിരയിൽ നിന്നും ഒരാൾ കൂടി കുറയുന്നതിന്റെ പരാതിയും പരിഭവവും കൊണ്ട് അവളുടെ വയറു നിറച്ചും കൊടുത്ത ശേഷം CI ടെംപററി ഇന്റേണൽ ട്രാൻസ്ഫർ ഓർഡർ നൽകി…
“ഇന്ന് തന്നെ ചെന്നു കാണാൻ ആണ് ഇൻസ്ട്രക്ഷൻ ..”
“ഒക്കെ സർ…”
“ടെംപററി ട്രാൻസ്ഫർ ആണ്… ഇപ്പോളത്തെ പോലെ ആരെയെങ്കിലും മണി അടിച്ചു അവിടെ തന്നെ കൂടോ, അതോ ഇങ്ങോട്ട് എങ്ങാനും വരുവോ???”
“അയ്യോ ഇല്ല സർ….”