വിദ്യാരംഭം [നകുലൻ]

Posted by

 

ഉണ്ട് ചേച്ചീ എന്നാലും നമ്മുടെ ഒരു നോട്ടം വേണോല്ലോ അത് കൊണ്ട് പോകുന്നതാ ജോസപ്പ് ചേട്ടൻ എന്തിയേ

 

ഓ അങ്ങേര് ഇന്ന് വന്നില്ല ടീച്ചറേ ഇന്നലെ വൈകിട്ട് വന്നത് ആ ഷാപ്പിലെ കള്ളു മുഴുവൻ തീർത്തിട്ടാ രാവിലെ എഴുനേൽക്കേണ്ടേ

 

ആഹാ ഇപ്പോഴും നല്ല വെള്ളം ആണോ

 

ഒന്നും പറയേണ്ട ടീച്ചറേ ..സാർ വന്നു കഴിയുമ്പോ അങ്ങേരെ കണ്ടാൽ ഒന്ന് ഉപദേശിക്കാൻ പറയണേ സാർ പറഞ്ഞാൽ അങ്ങേര് അനുസരിക്കും കുറച്ചു നാൾ എങ്കിലും കുടി കുറക്കും

 

ഓ അതിനെന്താ ഞാൻ പറയാമല്ലോ

 

സത്യം പറഞ്ഞാൽ അങ്ങേർക്കു ഈ നാട്ടിൽ ആകെ അല്പം പേടിയും ബഹുമാനവും ഉള്ളത് നിങ്ങളെ രണ്ടിനെയും മാത്രമാ അതാ ഇടയ്ക്കിടെ ഞാൻ നിങ്ങളെ ഇങ്ങനെ ശല്യപ്പെടുത്തുന്നത്

 

ഓ ഇതൊക്കെ എന്ത് ശല്യപ്പെടുത്തൽ ആണ് ചേച്ചി ..ചേച്ചി ധൈര്യമായി പൊക്കോ ഞാൻ അച്ചായനോട് പറഞ്ഞേയ്ക്കാം

 

ശരി ടീച്ചറെ – ആലിസ് ചേച്ചി പോകുന്നത് കണ്ടു ലീന പതിയെ നടന്നു.

ലീന ടീച്ചറേ – അടുത്ത വിളി കേട്ട് ലീന തിരിഞ്ഞു നോക്കി മഠത്തിലെ സിസ്റ്റർ റോസ് മരിയ ആണ് വേഗത്തിൽ അവർ നടന്നു ലീനയുടെ അടുത്തെത്തി

 

ടീച്ചർ പോയോ എന്നോർത്ത് ഞാൻ ഓടി വരുവാരുന്നു – സിസ്റ്റർ കിതപ്പടക്കി പറഞ്ഞു

 

എന്താ സിസ്റ്റർ ..ഇങ്ങനെ ഓടി വരാൻ വേണ്ടി എന്തുപറ്റി

 

അത് പിന്നെ ടീച്ചറെ അടുത്തമാസം ഇവിടെ നടക്കുന്ന ധ്യാനത്തിൽ യുവജനങ്ങളിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം ഗുണങ്ങളും ദോഷങ്ങളും എന്ന വിഷയത്തെ പറ്റി ക്ലാസ് എടുക്കാൻ ഒരാളെ വേണം എന്ന്  വികാരിയച്ചൻ മദറിനോട് പറഞ്ഞു മദർ എന്നെ ഏൽപ്പിച്ചു

 

അത് കൊള്ളാമല്ലോ അപ്പൊ റോസ് മരിയ സിസ്റ്റർ ധ്യാനഗുരു ആകാൻ പോകുകയാണല്ലേ – ലീന ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *