“”ഏഹ്….,,””
അങ്ങനൊന്ന് എന്നിൽ നിന്ന് ഞാൻ പോലും അറിയാതെ വന്നതായിരുന്നു സുഹൃത്തുക്കളെ,,,..
അത് കേട്ടതും യെക്ഷി ചിരിക്കുന്ന പോലെ വാ പൊത്തി പൊട്ടി ചിരിക്കാൻ തുടങ്ങി പൂതന,,,…
ആ ചിരി കണ്ടതും എന്നിലും ഒരു ചിരി തത്തി കളിച്ചു,,,…
എല്ലാം ഞാനാ നിമിഷം മറന്നിരുന്നു,,,.. പണ്ട് കണ്ട തക്ഷരയായിരുന്നു അന്നേരം എന്റെ മുന്നിൽ,,,….
അതുകൊണ്ട് തന്നെയാ ആ ഞെട്ടലിൽ നിന്ന് ഒരു മോചനം ഇല്ലാത്തവണ്ണം കിളിയും പറത്തി ഞാനിരുന്നേ,,,…
“”അതെ…. എന്റെ അഭി,, നീയിങ്ങനെ സ്വയം പൊട്ടൻ ആകുവാണോ….,,””
അവളത് ചിരിയോടെ പറഞ്ഞപ്പോ എനിക്കങ്ങ് കൊണ്ടു,,,… “പൊട്ടൻ നിന്റെ തന്തായാടി പുല്ലേ” യെന്ന് പറയാൻ നാക്ക് തരിച്ച് ഇരുന്നുവെങ്കിലും,, ഞാൻ വാ തുറക്കാൻ നിന്നില്ല…
“”വേദനിച്ചോ….,,,””
സംശയത്തോടെ ഞാൻ തക്ഷരയെ നോക്കിയത്..
അന്നേരം എന്റെ ഹൃദയം നിലച്ചുപ്പോയി…
ചെറിയ കുറിയും, ലൈറ്റ് നീലയിൽ വെള്ള പുള്ളികൾ വരുന്ന ചുരിദാർ ഉടുത്ത് നിൽക്കുന്ന അവളെ സുന്ദരിയാക്കാന്നെന്നവണ്ണം ആ നുണക്കുഴി കാട്ടിയുള്ള പുഞ്ചിരി മുഖത്തുണ്ടായിരുന്നു,,,
മുഖത്തുള്ള ആ ചിരിയോടെ തന്നെയായിരുന്നു അവളാ ചോദ്യം ചോദിച്ചത്….,,,
അവളെന്റെ താടി പിടിച്ചുയർത്തി വീണ്ടുമാ ചോദ്യം ചോദിച്ചതിന് യാന്ദ്രികമായി ഞാൻ തലയാട്ടി…,,