അതും പറഞ്ഞ് അവളെന്റെ കവിളിൽ പിടിച്ച് പിള്ളേരെ കൊഞ്ചിക്കുന്ന പോലെ കാട്ടി നിന്നു…,,,
അതൊക്കെ കണ്ട് എന്റെ വാ താനേ പൊളിഞ്ഞു,,,…
അവളെന്റെ കണ്ണിലേക്ക് നോക്കി,,,.. എന്റെ കണ്ണുകളും ആ കണ്ണുകളിൽ തന്നെ കോർത്തു,,,.. ആ കണ്ണികളിൽ കുസൃതി ഒളിഞ്ഞിരിക്കുന്നുണ്ടോയെന്ന് തോന്നാതിരുന്നില്ല,,,..
പക്ഷെ ഞാൻ തീർത്തും ഞെട്ടലിൽ തന്നെയായിരുന്നു,,,…
അവളെന്നെ പിടിച്ച് വലിച്ച് ബെഡിലിരുത്തി….,,
അപ്പോഴും എന്റെ വാ തുറന്നിരുന്നു,,,…
“”ചീ…,, വായടച്ച് വെക്ക് സാധനമേ,,,…”
അതും പറഞ്ഞവളെന്റെ താടിയിൽ തട്ടിയതും ഞാൻ ബോധവാനായി,,,…
കാണുന്നത് സത്യമോ മിഥ്യയോയെന്ന് മനസിലാകാതെ ഞാൻ കുഴങ്ങി,,,….
“”അതെ അഭിക്കുട്ടൻ പേടിച്ചോ….,,,””
അവളെന്റെ താടി പിടിച്ചുയർത്തി ചോദിക്കുമ്പോഴും കൺഫ്യൂഷൻ കാരണം എന്റെ നാക്ക് പോലും ചലിക്കാത്ത അവസ്ഥ,,, തലച്ചോറ് അങ്ങട് ഫ്രീസായി പോയി,,, ഷോക്ക് എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഐറ്റം…,,
എന്റെ കിളി പോയ ഇരുപ്പ് കണ്ട് ചെറു ചിരി വിടർന്ന മുഖത്തോടെ അവളെന്നെ നോക്കി,,,….
“”എന്തുപ്പറ്റി അഭിക്കുട്ടന്….,,,..
ഇങ്ങനെ മിണ്ടാതെയിരിക്കുന്നെ,, അല്ലെങ്കിൽ ഇടതടവില്ലാതെ സംസാരിക്കാറുള്ളതല്ലേ,,,..
എന്നോടിനി പിണക്കാണോ…,,, അതോ ദേഷ്യോ…,,””