“”അതുകൊള്ളാം,, ഞാൻ മുന്നെ പറഞ്ഞിരുന്നതല്ലേ അഭി,,, പിന്നെയെന്താ,,, ഇന്ന് നമ്മള് പോകും,,,…….””
അതിൽ തന്നെ പിടിച്ച് തൂങ്ങുന്നത് കണ്ടപ്പോ എന്റെയുള്ളിൽ ഒരു വെള്ളിടി വെട്ടി,,,….
“”ഞാൻ വരില്ല,,,….””
അവസാനം എന്നോണം ഞാൻ ചിണുങ്ങി,,,….
അത്രയും നേരം ചിരിച്ചോണ്ടിരുന്ന തക്ഷര ചിരി നിർത്തി എന്നെ ഒരു നോട്ടം നോക്കി,,…
ആയൊരു നോട്ടം കണ്ടതും എന്നിലൂടെയൊരു ഷോക്ക് പോയത് പോലെ,,,….
ചുവന്ന് തുടുത്ത് വിറക്കുന്ന കവിളുകളും,, ചുവപ്പ് പടർന്ന മിഴികളുമായി ഒരു ഭദ്രകാളിയെ പോലെ നിന്ന് വിറക്കുന്നവളേ ഈ പാവം ഞാനൊന്ന് ഭയന്നു,,,…
നിമിഷം നേരം കൊണ്ട് അവളുടെ വരവും കോരക്കിലുള്ള പിടിയും പെട്ടന്നായിരുന്നു,,,…
എന്നെക്കൊണ്ട് ഭിത്തിയോട് ചേർത്ത് നിർത്തി പൂതന കിടന്ന് ചീറി,,,,……
“”ഞാനാരാടാ നിന്റെ,,,,…
ഞാൻ നിന്റെ ഭാര്യയാണ്,,,.. അല്ലാതെ നിന്റെ എച്ചിൽ പട്ടിയല്ല,, നീ പറയുന്നത് മാത്രം അനുസരിക്കാൻ,,,… ഭാര്യയുടെ ആഗ്രഹങ്ങള് സാധിച്ച് കൊടുക്കേണ്ടത് ഒരു ഭർത്താവിന്റെ കടമയാ,,.. മനസ്സിലായട,,…..””
അവള് പറഞ്ഞതിനും ചോദിച്ചതിനും ഞാൻ തലയാട്ടി,,,,…
പതിയെ അവളെന്റെ കഴുത്തിലുള്ള പിടി വിട്ടു,,,.. അന്നേരം എന്നിൽ നിന്നൊരു ദീർഘശ്വാസം പുറപ്പെട്ടു,,,…
“”നല്ല അഭിക്കുട്ടൻ,,,….””
അപ്രതീക്ഷിതമായി നടന്നതായിരുന്നുവത്,,,…