ഞാനിന്നലെ പറഞ്ഞിരുന്നില്ലേ,,,.. ഇന്ന് രാവിലെ ഫ്രണ്ടിന്റെ വീട്ടിലേക്ക് പോകണം,, നമ്മളെ ക്ഷെണിച്ചിട്ടുണ്ടെന്ന്,,,…””
“”ആഹ്…,,, അപ്പൊ ഒരു കാര്യം ചെയ്യാം,,,…””
ഞാനാ പറയുന്നതെന്തെന്ന് കേൾക്കാനുള്ള ആകാംഷയോടെ അവളെന്നെ നോക്കി,,,….
“”നമ്മുക്കിന്ന് എന്റെ അമ്മേടെ തറവാട്ടിലേക്ക് പോകാം,, നിന്റെ ഫ്രണ്ടിന്റെ വീട്ടിലേക്ക് വേറൊരു ദിവസം പോകാം,,,,….. പോരെ……..””
എന്റെ പറച്ചിൽ കേട്ട് പൂതനയുടെ കേട്ട് പൊട്ടിയെന്നു മനസിലായി,,,….
“”അതെന്താ അഭി,,,……….
……….,,,,ഞാൻ പറഞ്ഞിരുന്നതല്ലേ ഇന്ന് പോകണമെന്ന്,,,….””
അവൾടെ ശബ്ദമൊന്ന് കനത്തു…
“”എനിക്ക് താല്പര്യല്ല്യ…,,, അത്രന്നെ,,,…. ഞാനിന്ന് തറവാട്ടിലേക്ക് വരാന്ന് പറഞ്ഞിട്ടുണ്ട്,,,… അതോണ്ടാ,,,..””
ഞാനും അതിൽ തന്നെയങ്ങ് ഉറച്ച് നിന്നു,,..
“”അതെന്താന്ന,,,.. എനിക്കിന്ന് എന്റെ ഫ്രണ്ടിന്റെ വീട്ടിലേക്ക് പോയെ പറ്റു,,,…..””
“”പൊക്കോ,,,… നീ ഒറ്റക്ക് പോയാ മതി,,,…..””
ഒട്ടും വിട്ടു കൊടുക്കാതെ തന്നെയങ്ങ് ഞാൻ മറുപടി നൽകി,,,….
പക്ഷെ ഇതൊക്കെ കേട്ട് മുന്നിൽ നിൽക്കുന്ന പൂതന നിന്ന് വിറയ്ക്കാൻ തുടങ്ങി,,… കണ്ണൊക്കെ ചെറുതായി ചുവന്നു തുടങ്ങിയിരുന്നു,,,
ഇതൊക്കെ കണ്ട് സ്വല്പം ഞാനൊന്ന് പേടിക്കൊണ്ട് വിറച്ചെങ്കിലും അതൊന്നും പുറത്ത് കാട്ടിയില്ല,,, ഇവളോട് എതിരിടുമ്പോ ഭയമേ പാടില്ല,,, എങ്ങാനും ഞാൻ പേടിച്ചുപോയാ, ഇന്നലെത്തേക്കാൾ ദൈനിയമാകും എന്റെയവസ്ഥ,,,…..