ചോദ്യമെത്തി,,,…
“”തനു,,… എന്തുവാട അവിടെ ശബ്ദം…,,,…””
“”ഒന്നുല്ലമ്മ,,,… തേങ്ങ വീണതാ,,,….””
“ശരിയാ….,,, കോട്ടത്തേങ്ങയാണെന്ന് മാത്രം”
മനസ്സിലതിൽ പറഞ്ഞ് തിരിഞ്ഞതും ഞാനങ് ചോര വാർന്ന് ചത്ത പോലെയായി,,,…
ഭദ്ര കാളി കണക്കെ ഉണ്ടക്കണ്ണുമുരുട്ടി എന്നെ തന്നെ നോക്കുന്ന തക്ഷരെയെയാണ് കണ്ടത്,,,..
നോക്കാനൊരു മടിയെനിക്ക് തോന്നി,,,… എന്തോ ആ മുഖത്തേക്ക് എനിക്ക് നോക്കാൻ കഴിയാത്ത വിതം ഞാൻ ചമ്മിയിരുന്നു,,… പേടിയോ,, നാണമോ അങ്ങനെ എന്തൊക്കെയോ എനിക്ക് തോന്നിയിരുന്നു അന്നേരം….,,,
അവളെ കണ്ട് പെട്ടന്ന് ഉള്ളൊന്ന് വെട്ടിയെങ്കിലും ആതിന്റെ ഭാവങ്ങൾ മുഖത്ത് നിന്നും ഞാനത് ഒളിപ്പിച്ചു,,,…
“”എന്ത് കിട്ടിയാൽ തീരുന്ന കാര്യമാ പറഞ്ഞത്,,,…””
ഒട്ടും മയമല്ലാത്ത സ്വരത്തിൽ അവളത് ചോദിച്ചപ്പോൾ വാക്കുകൾക്ക് വേണ്ടി ഞാൻ പരത്തി,,.. പുറത്ത് കടക്കാൻ ശ്രെമിച്ച വാക്കുകൾ തൊണ്ടയിലും കുടുങ്ങി,,,…
ഇരു ചുമലും കൂച്ചി “”ഒന്നുല്ലാ”” യെന്ന് പറഞ്ഞ് തിരിഞ്ഞ് അകത്തേക്കു നടക്കാൻ ഒരുങ്ങിയതും…
“”അഭി….,,,,””
എന്നുള്ള തക്ഷരയുടെ വിളിയെത്തി,,,…
തിരിഞ്ഞ് നോക്കിയ എനിക്ക് നേരെ നിറഞ്ഞ ചെറു നുണക്കുഴി കാട്ടിയുള്ള