കാട്ടുചെമ്പരത്തി
Kaattu Chembarathi | Author : Pravasi
“ഇനിയും എനിക്ക് കണ്ണടക്കാൻ ആവില്ല…. ശിവാ, നിനക്ക് പോവാം…”
“സർ…. ഞാനല്ല ചെയ്തത്….”
“ഞാൻ പറഞ്ഞില്ലല്ലോ ശിവാ നീയാണ് അത് ചെയ്തത് എന്ന്…. എല്ലാം കണ്ടവരുണ്ടല്ലോ…. തെറ്റ് ചെയ്തത് ആർക്കായാലും അവർക്കുള്ള നേദ്യച്ചോറ് ഞാൻ തയ്യാറാക്കുന്നുണ്ട്…”
“സർ എന്നതറിഞ്ഞിട്ടാ ഈ പറയുന്നേ???”
“എല്ലാം അറിയാടോ…. എല്ലാം… ദൃക്സാക്ഷി പോലുമുണ്ട് എല്ലാത്തിനും….”
“സർ….”
“അതേടോ… എല്ലാം കാണുന്നവൻ ഈശ്വരൻ…. പക്ഷേ ഈ വട്ടം ഈശ്വരൻ വന്നത് നിങ്ങളുടെ ഒരു ജൂനിയർ കുട്ടിയുടെ രൂപത്തിലാണ്….”
പെട്ടന്ന് ശിവ മുന്നോട്ട് നടന്നു…. അദ്ദേഹം ഇരിക്കുന്നതിന് മുൻപിൽ ഉള്ള ടേബിളിൽ ഇരുകൈകളും കുത്തി അദ്ദെഹത്തെ നോക്കി…. എന്തോ അവന്റെ കണ്ണുകൾ വല്ലാതെ തിളങ്ങി….
ഏതാനും നിമിഷങ്ങൾക്ക് ശേഷം അയാളുടെ ടേബിളിൽ ഇരുന്ന അല്പം മങ്ങിയ അരികിൽ തുരുമ്പു കയറിയ സ്വർണനിറമുള്ള നെയിംബോർഡ് കയ്യിലെടുത്തു വായിച്ചു കൊണ്ട് ശിവ പറഞ്ഞു .
“ദയാനന്ദശാസ്ത്രി…. MSc ഫിസിക്സ്, Phd ഹെഡ് ഓഫ് ദി ഡിപാർട്ട്മെന്റ്…. കുറെ കാലമായി അല്ലേ…. ഈ സീറ്റിൽ….”
“അതൊക്കെ അവിടെ വച്ചേ നശിപ്പിക്കാതെ… എന്നിട്ട് വിട്ടേ….”
ശിവ അത് നിലത്തു വയ്ക്കാതെ കയ്യിൽ തന്നെ പിടിച്ചു കൊണ്ട് അയാളെ നോക്കി പുഞ്ചിരിച്ചു…. പിന്നെ വീണ്ടും അയാൾക്ക് നേരെ മുഖം കുനിച്ചു ആ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ തന്നെ പറഞ്ഞു….
“ഞങ്ങളുടെ ടീമിലെ ആർദ്രയെ കണ്ടിട്ടുണ്ടോ??? മുഖം ശ്രദ്ധിച്ചു കാണില്ല… പക്ഷേ… ബാക്കി ശ്രദ്ധിക്കാതിരിക്കില്ല…. ഉണ്ണിയെ കണ്ടാ അറിഞ്ഞൂടെ ഊരിലെ പഞ്ഞം….”
അവന്റെ സംസാരം അദ്ദേഹത്തിൽ ചെറിയ ആകാംഷയോ പരിഭ്രമമോ സൃഷ്ടിച്ചു…. കാരണം ഈ സമയത്ത് തമാശ പറയുന്നവൻ അല്ല ശിവ എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു….
“അവളുടെ സൈസ് എത്ര വരും സാറേ…. ആ അത് എന്തേലും ആവട്ടെ…. കാര്യം അങ്ങ് തുറന്നു പറയാം… ഈ ആർദ്ര കൊച്ചു ഒരു കംപ്ലയിന്റ് അങ്ങ് കൊടുക്കുന്നു എന്ന് കരുതിക്കെ…. അവളുടെ HOD അതായത് സാറ്… അവളെ തീസിസ് അപ്പ്രൂവ് ചെയ്യില്ല എന്ന് ഭീഷണിപ്പെടുത്തി സെക്ഷലി അബ്യൂസ് ചെയ്തു എന്നൊരു പരാതി ചെന്നാൽ???പണ്ട് ഇതേ പോലൊരു പരാതി നൽകിയല്ലേ സാറിന്റെ ഭാര്യ പിരിഞ്ഞു പോയെ???”