തങ്കി
Thanki | Author : Komban
ആദ്യമേ പറയാം, M.D.V യും കൊമ്പനും ഞാൻ തന്നെയാണ്.
കഥ എഴുതിയ ആളുടെ പേര് കണ്ടു കഥയെ മുൻവിധിയോടെ നോക്കി കാണരുതെന്നപേക്ഷിക്കുന്നു ….
കഥയെക്കുറിച്ചു എനിക്ക് പറയാൻ ഉള്ളത് ഇത് ഞാൻ സ്ക്രാച്ചിൽ നിന്നും ഉണ്ടാക്കിയെടുത്ത പ്രണയകഥയാണ്.
കട്ട കമ്പി കഥ എഴുതാൻ വേണ്ടി ഈ സൈറ്റിലേക്ക് വന്നവനാണ് ഞാൻ എന്നെകൊണ്ട് ഇതുപോലെ ഒരു ശ്രമം അതെത്രമാത്രം
നടപടിയാകുമെന്നെനിക്കറിയില്ല. പ്രണയകഥകൾ എഴുതാൻ എന്നെക്കാൾ മിടുക്കന്മാർ ഇവിടെ ഒരുപാടുണ്ട്.
പിന്നെ വായിച്ചവസാനം നിങ്ങളെ കരയിപ്പിക്കാനൊന്നും ഞാൻ ശ്രമിക്കില്ല. പേടിക്കണ്ട ….
എന്തായാലും നിങ്ങളുടെ മുഖത്തൊരു പുഞ്ചിരി വിരിയിക്കാൻ പറ്റുമെന്ന് മാത്രം വിശ്വസിച്ചുകൊണ്ട് ….
നന്ദി മിഥുൻ X കൊമ്പൻ.
🥰🥰🥰🥰🥰🥰🥰🥰🥰🥰
എന്നാണ് ഇവളോടുള്ള ഇഷ്ടം തുടങ്ങിയത്..?!……ഹഹ വല്ലാത്തൊരു ചോദ്യം… അതുമീ വെളുപ്പാൻ കാലത്ത്. അവളുടെ കുഞ്ഞിക്കൈ കൈപിടിച്ച് ആ ഉറക്കച്ചടവുള്ള കണ്ണിലേക്ക് തന്നെ നോക്കികൊണ്ട് ചെറു നാണത്തോടെ ഞാനെന്നോടു തന്നെ പറഞ്ഞു
“അറിയില്ല!!”
അമ്മ പറഞ്ഞ ഓർമ്മ ശരിയാണ് എങ്കിൽ 4 ആം വയസിൽ നിന്നാണ്. പിന്നെയത് പരിണമിച്ചു പ്രണയമായി മാറിയതാകണം. അന്നൊരൂസം നഴ്സറിയിൽ പോകാൻ നേരം തങ്കി വീട്ടിൽ പനിച്ചു കിടക്കുകയാണെന്നുള്ള വിവരം അവളുടെ വീടിനു മുൻപിൽ എത്തിയപ്പോൾ വിജയമ്മ പറഞ്ഞത് കേട്ട് ഞാൻ അവൾ കിടക്കുന്ന മുറിയിലേക്ക് ഓടിയിട്ടുണ്ട്… നെറ്റിയിൽ വെള്ളത്തുണിയും വെച്ച് എന്നെ നോക്കി ചിരിക്കാൻ ശ്രമിക്കുന്ന ആ കുഞ്ഞി കണ്ണുകൾ ഞാനന്ന് മുതലേ പ്രണയിച്ചു തുടങ്ങിയോ…… അതോ അതിനും മുൻപാണോ…..അവളുടെ കഴുത്തിൽ തൊട്ടുനോക്കി ചൂട് കുറഞ്ഞൊന്നിടക്കിടെ ഉറപ്പുവരുത്തുന്ന എന്നെ നോക്കി വാതിൽക്കൽ നിന്ന് ചിരിച്ച വിജയമ്മയ്ക്ക് അന്നേ അറിയുമായിരിക്കുമോ….
നേരമായിട്ടും എന്നെ കാണാതെ തങ്കിയുടെ വീട്ടിലേക്ക് വന്ന അമ്മ “എടാ നേരമായി ക്ലാസ്സിലേക്കൊന്നും പോണ്ടേ ഇന്ന്” എന്ന് വിളിക്കുമ്പോ “ഞാനിന്നില്ല…മ്മെ തങ്കി ഇല്ലാതെ ഞാൻ എങ്ങനെ നഴ്സറി പോകും.” എന്ന നിഷ്ക്കളങ്കമായ ആ ചോദ്യത്തിൽ എന്റെ അമ്മ ലക്ഷ്മി വിജയമ്മയെ നോക്കിയപ്പോൾ…..
സാരമില്ല അവനിരുന്നോട്ടെ എന്നവർ സാരി കൊണ്ട് മുഖം തുടയ്ക്കുകയും
ചിരിച്ചുകൊണ്ട് അമ്മയോട് മറുപടിയും പറഞ്ഞത് ഞാനിപ്പോ ഓർക്കുന്നത്….
ചിരിവരുന്നുണ്ട്…അവളെകുറിച്ചോർക്കുന്ന ഇതുപോലെയുള്ള ഓരോ ഓർമയിലും മാജിക് ആണ്. അത് തന്നെയല്ലേ ശെരിക്കും പ്രണയം.
ഇപ്പോഴും അവളുടെ മടിയിൽ തലവെച്ചു ഞാൻ അവളുടെ വയറ്റിലെ എന്റെ