എൻ്റെ മൺവീണയിൽ 24 [Dasan]

Posted by

അമ്മായിയച്ഛനും ഞാനും ഹാളിലും കിടന്നു.

10 മണി ആയപ്പോഴേക്കും, ചേട്ടൻറെ അനിയനും അളിയനും വന്നു. അവരെ ഞാൻ ആദ്യമായി കാണുകയാണ്, എല്ലാവരെയും പരിചയപ്പെട്ടു. പ്രധാന കാര്യങ്ങളിലേക്ക് കടന്നു, ഈ വരുന്ന ഞായറാഴ്ച അങ്ങോട്ടുള്ള വിരുന്നും, അതിനടുത്ത ഞായറാഴ്ച ഇങ്ങോട്ടുള്ള വരുന്നു മോതിരം മാറ്റവും നടത്താൻ തീരുമാനിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് എല്ലാവരും പിരിഞ്ഞു. തിരിച്ചുള്ള പോക്ക് എൻറെ വണ്ടിയിൽ ആയതിനാൽ, ആലപ്പുഴ വഴി പോയാൽ മറ്റു രണ്ടുപേരെ അവിടെ ഇറക്കാം എന്നുള്ള തീരുമാനത്തിലായി. ഞാൻ പോകുന്നതിൽ സീതക്ക് വിഷമം ഉണ്ട്, അവൾ ചേട്ടനോട് എന്തോ ചെവിയിൽ പറയുന്നു.
ചേട്ടൻ: മോൻ ഇപ്പോൾ പോയാൽ, നാളെ തിരിച്ച് ഇങ്ങോട്ട് വരണ്ടേ? അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര ക്ഷീണം ആയിരിക്കും, ഒരാൾ കൂടി ഉണ്ടെങ്കിൽ വർത്തമാനം പറഞ്ഞിരുന്ന ഇങ്ങോട്ടു ഡ്രൈവ് ചെയ്യാം. മോൾ കൂടി പോരുന്നതിൽ അച്ഛന് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ.
അച്ഛൻ: ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.
ചേട്ടൻ: അന്ന് അടുത്തടുത്ത ദിവസം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോന്നതിനാലാണ് ആ അപകടമുണ്ടായത്. അതുകൊണ്ട് പറഞ്ഞതാണ്.
അച്ഛൻ: അതിനെന്താ? ഞങ്ങൾക്ക് ഒരു ദിവസം മുമ്പെങ്കിലും മോളെ കൊണ്ടു പോകുന്നതിൽ സന്തോഷമേയുള്ളൂ.
ചിറ്റ കുഞ്ഞച്ഛൻ: ശരിയാണ്, നാലഞ്ച് മണിക്കൂർ ഡ്രൈവ് ചെയ്യാൻ ഉള്ളതല്ലേ. ഒരാൾ കൂടിയുണ്ടെങ്കിൽ സംസാരിച്ചിരുന്ന് സമയം പോകുന്നത് അറിയില്ല.
അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി, സീതക്ക് സന്തോഷവുമായി. സീത പെട്ടെന്ന് റെഡിയായി ഇറങ്ങി.
അച്ഛൻ: മോള് ഫ്രൻ്റിൽ കയറിക്കോ, ഞങ്ങളെല്ലാവരും കൂടെ ബാക്കിൽ ഇരുന്നോളാം.
എല്ലാവരും വണ്ടിയിൽ കയറി ചേട്ടനോടും ചേച്ചിയോടും യാത്ര പറഞ്ഞ് ഞങ്ങൾ പുറപ്പെട്ടു. പോകുന്നവഴി ആലപ്പുഴയിൽ മറ്റുള്ള രണ്ടുപേരെ ഇറക്കി. വീട്ടിൽ ചെന്നിറങ്ങിയപ്പോൾ ഭാവി മരുമകൾക്ക് അമ്മായിയമ്മയുടെ ഗംഭീര സ്വീകരണം ആയിരുന്നു. ഞാൻ മറ്റുള്ളവരെ കൊണ്ടുപോയി വിട്ടു തിരിച്ചു വന്നു.
അച്ഛൻ: എങ്ങനെയാണ് ഞായറാഴ്ചത്തെ പരിപാടി. നീ നേരത്തെ വരുമോ? അല്ലെങ്കിൽ നീയും മോളും കൂടെ നേരത്തെ ഇങ്ങോട്ട് പോര്. അവരെല്ലാം ഇങ്ങോട്ട് വരുമ്പോൾ അവിടെ മോള് തനിച്ചാകില്ലെ. അന്ന് ഇവിടെ എവിടെയെങ്കിലും വീട്ടിൽ ഇരിക്കാം. ഞാൻ ശിവനെ വിളിച്ചു പറഞ്ഞോളാം. ഞാനൊന്ന് പുറത്തേക്ക് പോയിട്ട് വരാം.
അനിയനും അനിയത്തിയും അമ്മായിഅമ്മയും കൂടി സീതയെ എന്തൊക്കെയോ തീറ്റിക്കുക ആണ്. എന്നെ കണ്ടഭാവം ഇവർക്കാർക്കും ഇല്ല. അനിയത്തി സീതയുടെ തൊട്ടു ഒരു പറ്റെ തന്നെ കെട്ടിപ്പിടിച്ച് ഇരിപ്പുണ്ട്. ഒരു ഗ്ലാസ് ചായ എടുത്തു തരാൻ പോലും ആരുമില്ല. ഞാനെൻറെ മുറിയിലേക്ക് പോയി ഡ്രസ്സ് മാറ്റി പുറത്തേക്കിറങ്ങാൻ ഭാവിക്കവെ, അതാ വരുന്നു ചോദ്യം.
സീത: അല്ല മാഷേ, എന്നെ ഇവിടെ നിർത്തിക്കൊണ്ട് എങ്ങോട്ടാണാവോ?
ഞാൻ: ഇവിടെ ഇപ്പോൾ ടീച്ചർ അല്ലേ താരം. കണ്ടില്ലേ എല്ലാവരുടെയും സ്നേഹപ്രകടനം. നമുക്ക് ഒരു ഗ്ലാസ് ചായ എടുത്തു തരാൻ പോലും ആരുമില്ല. അതുകൊണ്ട് ചായ കിട്ടുന്ന ഇടം എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കണം.

Leave a Reply

Your email address will not be published. Required fields are marked *