എൻ്റെ മൺവീണയിൽ 24 [Dasan]

Posted by

ചെയ്തപ്പോൾ ഒരുപാട് മിസ് കോളുകൾ. പരിശോധിച്ചപ്പോൾ 98 ശതമാനവും സീതയുടേത്, പിന്നെ ഇവിടുത്തെ അച്ഛൻറെയും. അതുകൂടാതെ കുറച്ചു വേറെയും. പുറത്തേക്ക് പോകാൻ ഇറങ്ങിയപ്പോൾ സിറ്റൗട്ടിൽ അതാ ഉഗ്രരൂപിണിയായ സീത നിൽക്കുന്നു. ഞാൻ അങ്ങോട്ട് തന്നെ നോക്കി വണ്ടിയിൽ ചാരി നിന്നു, എൻറെ നിൽപ്പ് കണ്ട് ദേഷ്യം കയറി ആൾ അകത്തേക്കു പോയി. ഞാൻ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. വിരുന്ന് കഴിഞ്ഞ് രണ്ടുദിവസം എനിക്ക് ദർശനം തരാതിരുന്ന ആളാണ്, രണ്ടു ദിവസം എന്നെ കണ്ടില്ലെന്നു പറയുമ്പോൾ കലിതുള്ളി അകത്തേക്ക് പോയത്, വരട്ടെ. ഞാൻ കുറച്ചുകൂടി കാത്തുനിന്നു. കാണാതായപ്പോൾ പുറത്തുപോയി ചായകുടിക്കാമെന്ന് കരുതി നടന്നു. ഇന്നലെ ഞാനവിടെ ചെന്നതാണ്, ആരും എന്നെ കണ്ട ഭാവം നടിച്ചില്ല. എന്നിട്ടും ഞാൻ അങ്ങോട്ട് കയറി സംസാരിച്ചു. ഒരു പ്രതികരണവും ഉണ്ടായില്ല. രണ്ടുമൂന്ന് ദിവസം എനിക്ക് അനുഭവപ്പെട്ട അവജ്ഞ ഞാൻ ആരോട് ചെന്ന് പറയും. കുറച്ചു ദൂരത്തുള്ള ചായക്കടയിൽ പോയി ചായ കുടിച്ചു തിരിച്ചുവന്നു. അപ്പോൾ ഞാൻ അലക്കി ഇട്ടിരുന്ന തുണികൾ ഒക്കെ താഴത്തു കിടക്കുന്നു. ആരോ മനപ്പൂർവം വലിച്ച് താഴെ ഇട്ടത് പോലെ. ഞാൻ അതെല്ലാം വീണ്ടും ബക്കറ്റിലാക്കി ബാത്റൂമിൽ കൊണ്ടുപോയി കഴുകി കൊണ്ടുവന്ന് വീണ്ടും വിരിച്ചു. വണ്ടി തുടക്കാൻ നിന്നു, വണ്ടിയിൽ നിറച്ച അഴുക്ക് ആയിരുന്നു. വെള്ളം എടുത്ത് കഴുകി തുടച്ചു. അപ്പോൾ അച്ഛൻ പുറത്തേക്കു പോകുന്നതു കണ്ടു, ഇങ്ങോട്ട് നോക്കുന്നതേയില്ല. ഞാൻ പുറകെ ചെന്നു.
ഞാൻ: അച്ഛൻ എങ്ങോട്ട് പോകുന്നു?
മറുപടിയൊന്നും പറയാതെ അച്ഛൻ മുന്നോട്ടു നടന്നു.
ഞാൻ: അച്ഛന് എന്നോട് ദേഷ്യമുണ്ടോ? ഉണ്ടെങ്കിൽ പറയണം.
അതിനും മറുപടിയില്ല.
ഞാൻ: അച്ഛനോട് ഞാൻ എന്തെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടോ? പിന്നെ എന്തിനാ എന്നോട് ദേഷ്യം കാണിക്കുന്നു.
ഞാൻ അച്ഛൻറെ ഒപ്പം നടന്നു.
ഞാൻ: എന്താണ് അച്ഛൻ എന്നോടുള്ള ദേഷ്യം അത് തുറന്നു പറയണം? ഞാൻ ഇന്നലെ അവിടെ വന്നിരുന്നു നിങ്ങളോട് സംസാരിക്കുകയും ചെയ്തതാണ്, എന്നിട്ട് രണ്ടുപേരും മിണ്ടിയില്ല. അച്ഛനെ എന്നോട് തുറന്നു പറയാം എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ഞാൻ എൻറെ അച്ഛൻറെ സ്ഥാനത്ത് തന്നെയാണ് കാണുന്നത്. എന്നോട് വീണ്ടും ഈ അവഹേളനമാണ് തുടങ്ങുന്നതെങ്കിൽ……. എനിക്ക് സഹിക്കാൻ കഴിയില്ല. അവർ ഉണ്ടായിരുന്നപ്പോൾ ഉള്ള അവഹേളനവും അവജ്ഞയും കൊണ്ടാണ് ഞാൻ ലീവ് എടുത്തു പോയത്. പെട്ടെന്ന് ഒരു ഒറ്റപ്പെടൽ പോലെ തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഇത് പറഞ്ഞിട്ട് പോയാൽ നിങ്ങൾ സമ്മതിക്കില്ല എന്നുള്ളതുകൊണ്ടാണ് ഞാൻ ഒരു നുണ പറഞ്ഞത്. അത് ഒരു അപരാധം ആണെങ്കിൽ ഞാൻ അച്ഛനെ കാലുപിടിച്ചു മാപ്പ് പറയാം. ഇനിയും നിങ്ങളുടെ ഭാഗത്തുനിന്ന് ഇതേ നിലപാട് ആണെങ്കിൽ ഞാൻ മറ്റൊരു സ്ഥലം കണ്ടെത്തി മാറിക്കോളാം. ഞാനിപ്പോഴും ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്.
എത്രയും പറഞ്ഞു ഞാൻ നടത്തം നിർത്തി, തിരിച്ച് നടന്നു. റൂമിൽ എത്തിയപ്പോൾ തുണികളൊക്കെ പഴയ സ്ഥിതി തന്നെ, താഴെ കിടക്കുന്നു. ഞാൻ വീണ്ടും ബക്കറ്റിൽ ഇട്ടു, ബാത്റൂമിൽ കൊണ്ടുപോയി വെച്ചു. കുറച്ചു

Leave a Reply

Your email address will not be published. Required fields are marked *