എൻ്റെ മൺവീണയിൽ 24 [Dasan]

Posted by

കണ്ടപ്പോഴേക്കും അമ്മായിയുടെ മുഖം മാറി, ചിറ്റ നല്ലരീതിയിൽ എന്നോട് പെരുമാറി. ചിറ്റയ്ക്ക് രണ്ടു പിള്ളേരാണ് മൂത്തയാൾ വിഷ്ണു രണ്ടാമത്തെ ആൾ വിനോദ് . അമ്മായിക്ക് 3 പിള്ളേരാണ് മൂത്തയാൾ ശ്രീകുമാർ   രണ്ടാമത്തെ ആൾ പെണ്ണാണ് ശ്രീലക്ഷ്മി  മൂന്നാമത്തെ ആൾ ശ്രീകാന്ത്  ശ്രീകുമാർ ഒഴിച്ച് ബാക്കി നാലുപേരും അവിടെയുണ്ട്. അവരെല്ലാം എന്തോ കളിയിലാണ്. ശ്രീകുമാർ അവൻറെ അച്ഛൻറെ ഒപ്പം തിരിച്ചുപോയി. ഞാൻ അവിടെ ചെന്നപ്പോഴേക്കും അമ്മ ചായ എടുക്കാൻ പോയി, അച്ഛൻ അപ്പോഴേക്കും പുറത്ത് നിന്നും വന്നു.
അച്ഛൻ: മോൻ എപ്പോൾ വന്നു?
ഞാൻ: ഇപ്പോൾ എത്തിയുള്ളൂ.
അമ്മ ചായയുമായി വന്നു. ആ അമ്മായി എന്ന് പറയുന്ന സാധനം സീതയുടെ മുറിയിലേക്ക് പോയി. ഞാൻ ചായ മേടിച്ചു കുടിച്ചു, സീതയെ നോക്കിയിട്ട് അവിടെയും കണ്ടില്ല. ആ അമ്മായി ഉള്ളതുകൊണ്ട് അന്വേഷിക്കാൻ നിന്നില്ല. കുറച്ചുനേരം ഇരുന്നു വർത്തമാനം പറഞ്ഞിട്ട്, ഞാൻ പോകാൻ എഴുന്നേറ്റു.
അച്ഛൻ: പോകല്ലേ മോനെ, ഭക്ഷണം കഴിച്ചിട്ട് പോകാം.
ഞാൻ: ഞാൻ കഴിച്ചതാണ് അച്ഛാ.
അച്ഛൻ: എവിടെ മോള്? മോൻ വന്നത് കണ്ടില്ലേ. ഏതായാലും കുറച്ച് ചോറ് തന്നിട്ട് പോകാം.
ഞാൻ: എൻറെ വയർ നല്ല ഫുൾ ആണ്.
അച്ഛൻ: എന്നാലും ഞങ്ങൾക്ക് ഒപ്പം ഒരു പിടി ചോർ തിന്നിട്ട് പോകു.
ഇവരൊക്കെ ആകെ മാറിയല്ലോ. നേരത്തെ ഇവിടെനിന്നും പോകരുതെന്ന് പറഞ്ഞ ആൾക്കാർ, ചോറ് തിന്നിട്ട് പോകു എന്ന് വരെയായി. അമ്മായി വന്നതിൻറെ ഒരു മാറ്റം കണ്ടോ. സീതയെ ഇവിടെയെങ്ങും കാണാനേ ഇല്ല, അല്ലെങ്കിൽ എൻറെ കയ്യിൽ നിന്നും മാറാത്ത ആളാണ്. എനിക്ക് ഇവിടെ നിന്നിട്ട് മനസ്സിന് ഒരു സുഖമില്ല. എന്തോ ഒരു അന്യത്വം പോലെ കുറച്ചുദിവസം ലീവെടുത്ത് നാട്ടിൽ പോയാലോ എന്നാലോചിച്ചു. നല്ല സ്വാതന്ത്ര്യത്തോടെ പെരുമാറിയിരുന്ന സ്ഥലത്ത്, പെട്ടെന്ന് ഒരു നിയന്ത്രണം വന്നപ്പോൾ ഒരു വല്ലായ്ക. നാളെ ഓഫീസിൽ ചെന്ന് മൂന്ന് ദിവസം ലീവ് എടുത്തു ചിറ്റയുടെ വീട്ടിലേക്ക് വിടാം എന്ന് തീരുമാനിച്ചുറച്ചു. വീട്ടിലേക്ക് പോയാൽ ഉടനെ ഇവിടെ നിന്നും വിളി വരും. ഈ മൂന്നു ദിവസവും ഫോൺ ഓഫ് ചെയ്തു വെക്കണം. ഫ്രീയായി മൂന്നുനാലു ദിവസം ചുറ്റിയടിച്ചു നടക്കണം. അങ്ങനെ അവരുമായി ഇരുന്നു കുറച്ച് ചോറ് തിന്ന് റൂമിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അച്ഛനോട്
ഞാൻ: സീതയെ കണ്ടില്ലല്ലോ?
അച്ഛൻ: മോൻ വന്നിട്ട് കണ്ടില്ലേ? മോള് അവിടെ റൂമിൽ ഉണ്ടാവും.
ഞാൻ: ശരി ഞാൻ വരട്ടെ.
റൂമിലേക്ക് ചെന്നു നാളെ കൊണ്ടുപോകാനുള്ള ഡ്രസ്സുകൾ ഒക്കെ ബാഗിൽ പാക്ക് ചെയ്തു വണ്ടിയിൽ വച്ചു. മൂന്നുനാല് ദിവസം ലീവ് എടുത്ത് നാട്ടിലോ വേറെ എവിടേക്കോ പോവുക. ഈ മാരണം പോകുന്നതുവരെ ഇങ്ങോട്ടു വരാതിരിക്കുന്നതാണ് നല്ലത്. മനുഷ്യൻറെ സ്വസ്ഥത കളയാൻ ഓരോ ജന്മങ്ങൾ. അലക്കി ഇട്ടിരുന്ന ഡ്രസ്സ് ഫാനിൻ്റെ അടിയിലിട്ടു. നേരം വെളുക്കുമ്പോൾ ഉണങ്ങി കിട്ടുമായിരിക്കും. പോകുന്നതിനു മുമ്പ് അച്ഛനോട് വിവരം പറയണം,

Leave a Reply

Your email address will not be published. Required fields are marked *