എൻ്റെ മൺവീണയിൽ 24 [Dasan]

Posted by

അമ്മുമ്മയും ചിറ്റയും ചിറ്റയുടെ പിള്ളേരും അമ്മയും അച്ഛനും അനിയനും പെങ്ങളും ഒട്ടുമിക്ക ബന്ധുമിത്രാദികളും എത്തി. പന്തൽ ഇട്ടിരുന്നത്, കുറച്ചുപേർക്ക് കിടക്കാനുള്ള സൗകര്യമൊരുക്കി കൊണ്ടാണ്. പെൺ പടകളെല്ലാം വീടുകളിൽ കൂടി, ആണുങ്ങൾ പന്തലിലും. വന്നിരുന്ന അവർക്കെല്ലാവർക്കും വീടും പരിസരവും ഇഷ്ടപ്പെട്ടു. കുളിക്കാനുള്ള സൗകര്യക്കുറവ് ഉള്ളതിനാൽ രാവിലെ തന്നെ എല്ലാവരും നേരത്തെ കുളി തുടങ്ങി. 9 നും 9 30നും ഇടയിൽ ആയിരുന്നു മോതിരം മാറാനുള്ള സമയം. ഇവിടത്തെ അച്ഛൻ ഫോട്ടോ എടുക്കാൻ സ്റ്റുഡിയോക്കാരനെ ഏർപ്പാടാക്കിയിരുന്നു. മോതിരം മാറ്റം കഴിഞ്ഞപ്പോൾ ഫോട്ടോ എടുക്കുന്ന സെക്ഷൻ ആയി, എല്ലാവരും ആയി മാറി മാറി നിന്ന് ഫോട്ടോ എടുത്തു. അവസാനം അവൻ ഞങ്ങൾ രണ്ടുപേരെയും മാറ്റിനിർത്തി അങ്ങനെ നിൽക്ക് ഇങ്ങനെ നിൽക്ക് എന്നൊക്കെ പറഞ്ഞ് കുറെ ഫോട്ടോ എടുത്തു. എൻറെ വേഷം ക്രീം കളർ മുണ്ടും ലൈറ്റ് ഗ്രേ ഷർട്ടും. സീതയുടേത് ഗോൾഡൻ യെല്ലൊയിൽ നേരിയ പച്ച ബോർഡറിൽ വാടാമല്ലി കളർ നടുക്കു വരുന്ന വിധത്തിൽ ഗോൾഡൻ എല്ലോ പൂവും ഗോൾഡൻ യൊല്ലോയും പച്ച യും ചേർന്ന് മുന്താണിയും ഉള്ള കാഞ്ചിപുരം സാരി, ബ്ലൗസ്, പച്ചയിൽ ഗോൾഡൻ യെല്ലോ എംബ്രോയ്ഡറി ചെയ്ത അവിടവിടെ വാടാമല്ലി കളറിൻറെ ചെറിയ ചെറിയ സ്പോട്ടുകളുള്ളതാണ്. കഴുത്തിൽ അകന്നകന്ന് വലിയ പാലക്ക പിടിപ്പിച്ച മാലയിൽ ചെയിനിൽ അവിടവിടെ ചെറിയ വാടാമല്ലി കളർ കല്ലുകൾ പിടിപ്പിച്ച് ലോക്കറ്റിൻ്റെ ഭാഗത്ത് ഗോൾഡൻ മുത്തുകൾ പിടിപ്പിച്ച റൗണ്ടിൽ നടുക്ക് പാലക്കയും അതിനുചുറ്റും വാടാമല്ലി കളറിൻ്റെ ചെറിയ കല്ലുകളും പിടിപ്പിച്ച നെക്ലേസും അതിൻ്റെ തന്നെ ജോഡി പാലക്ക പിടിപ്പിച്ച വലിയ കമ്മലുകളും പച്ച കളറും വാടാമല്ലി കളറും കല്ലുകൾ പിടിപ്പിച്ച വളകളും അതിൻറെ തന്നെ അരപ്പട്ടയും കഴുത്തിൽ വേറൊരു വലിയ മാലയും പച്ച കല്ലുവച്ച മോതിരവും വാടാമല്ലി കളർ കല്ല് വെച്ച് വേറൊരു മോതിരവും കയ്യിലുണ്ട്. തലയിൽ മുടി പുറകിൽ ഒരു റൗണ്ട് വെച്ച് താഴേക്ക് പിന്നിട്ടിട്ടും തുമ്പിക്കൈ വണ്ണത്തിൽ കിടന്നിരുന്നു, അതിൽ നിറയെ മുല്ലപ്പൂ വച്ചിരുന്നു. ശരിക്കും ഒരു കല്യാണ വേഷത്തിൽ, അവളെ കണ്ട് എല്ലാവരും ചൂഴ്ന്ന് നോക്കുന്നുണ്ട്. മോതിരം മാറ്റം കഴിഞ്ഞതോടെ അവൾ എന്നിലേക്ക് കൂടുതൽ ഇഴുകിച്ചേർന്നു. അല്ലെങ്കിൽ തന്നെ സർവ്വ സ്വാതന്ത്ര്യത്തോടെ കൂടിയാണ് പെരുമാറിയിരുന്നത്. ഇപ്പോൾ അതിലും കൂടി, അവളുടെ കോഴ്സ് കഴിയാൻ ഇനിയും ഒരു വർഷം കഴിയണം. അത് കഴിഞ്ഞിട്ടാണ് കല്യാണം, അതുവരെ പ്രേമിച്ച ഉല്ലസിച്ച് നടക്കാം.’ അവളുടെ കൂട്ടുകാരികൾ വന്നിട്ടുണ്ടായിരുന്നു. അവരെയെല്ലാം എന്നെ പരിചയപ്പെടുത്തി, പരിചയപ്പെടുത്തുമ്പോൾ ഭാര്യ ഭർത്താക്കന്മാരെ പോലെ നിന്നാണ് പരിചയപ്പെടുത്തിയത്. എൻറെ ഓഫീസിലുള്ള സ്റ്റാഫുകളൊക്കെ വന്നിരുന്നു, അവർക്ക് സീതയെ നല്ല പരിചയമാണ്. ഇടയ്ക്കിടയ്ക്ക് സീത എന്നെ അന്വേഷിച്ചു വരുമായിരുന്നു. സുധിയും ഭാര്യയും അവസാനമാണ് വന്നത്. അവനെ എൻ്റെ അച്ഛനും അമ്മക്കും പരിചയപ്പെടുത്തിക്കൊടുത്തു. അവർ വിശേഷങ്ങൾ ചോദിച്ചു. വീട്ടിൽ നിന്നും വന്നവർ പോകാനിറങ്ങിയപ്പോൾ അമ്മ സീതയെ അടുത്തേക്ക് വിളിച്ചു.
അമ്മ: ഇനി എന്നാണ് മക്കൾ അങ്ങോട്ട് വരുന്നത്?
സീത: ചേട്ടൻറെ മുടക്കുനോക്കി വരാം അമ്മേ.

Leave a Reply

Your email address will not be published. Required fields are marked *