ഹന്നാഹ് ദി ക്വീൻ [Loki]

Posted by

കാണിക്കാൻ പാടില്ലെന്ന്.അവരുടെ ആൾകാർ ആരേലും അറിഞ്ഞ ബാക്കി വെക്കില്ല നിന്നെ.. എന്തായാലും ആഴ്ചയിൽ ഒരു ദിവസം ഭക്ഷണം കിട്ടുന്നുണ്ടല്ലോ ഇവിടന്ന് തന്നെ.. ജീവൻ പിടിച്ചു നിർത്താൻ എനിക്ക് അത് മതി”

ഗൗരവത്തോടെ ആ വൃദ്ധൻ പറഞ്ഞു വീണ്ടും അവിടെ തന്നെ കിടന്നു.

“എന്നാലും പ്രഭോ എനിക്കിതൊക്കെ കണ്ടു നില്കാൻ ആവുന്നില്ല എത്ര നാളെന്നു വച്ചിട്ട ഇങ്ങനെ..അങ് ഇവിടെ ഭക്ഷണം കിട്ടാതെ ഇരിക്കുമ്പോ എനിക്ക് ഒരിക്കലും ഭക്ഷണം ഇറങ്ങില്ല.. ദയവു ചെയ്തു ഇത് സ്വീകരിച്ചാലും ”

ഒരു നോട്ടം മാത്രം ആയിരുന്നു ആ വൃദ്ധന്റെ മറുപടി.. ആ തീപാറുന്ന കണ്ണുകൾ കൊണ്ടുള്ള ഒരു നോട്ടം മാത്രം മതിയായിരുന്നു ആ പഴേ രാജാവിന്റെ അംശം ഇപ്പഴും അവിടെ ഉണ്ട് എന്ന് കാണിക്കാനായി.
അത് കണ്ടു പേടിച് തന്റെ വാക്കുകൾക്ക് ഇനി അവിടെ സ്ഥാനമില്ല എന്ന് മനസിലാക്കിയ പടയാളി തിരിഞ്ഞു നടക്കവെ ആ വൃദ്ധ മെല്ലെ എഴുന്നേറ്യിരുന്നു പറഞ്ഞു.

“അതവിടെ വച്ചിട്ട് പൊയ്ക്കോളൂ..ഇനി ഇതുപോലെ അപായം നിറഞ്ഞ പ്രവൃത്തി ഒന്നും കാണിക്കാതിരിക്കുക..പിടി കൊടുക്കാതെ സുരക്ഷിതമായിരിക്കുക.. പൊയ്ക്കോളൂ ”

മറുതൊന്നും പറയാനില്ലാതെ ആ പടയാളി നടന്നകന്നു. വൃദ്ധ ഭക്ഷണം എടുത്ത് ആരും കാണാതെ ഇരിക്കാൻ പാകത്തിന് ഒളിച്ചു വച്ചു ആ കിടപ്പ് അങ്ങനെ തുടർന്നു.

——————————-

അപ്പൂപ്പൻ അയച്ചു തന്ന നാട്ടിലെ ഫോട്ടോസൊക്കെ നോക്കി ജിത്തൂനെ വെയിറ്റ് ചെയ്തിരിക്കുവർന്നു ഞാൻ.
അപ്പഴാണ് ഫോട്ടോസിൽ ഒന്ന് എന്റെ കണ്ണിൽ പെട്ടത്. ഒരു ചെറിയ കുളം. എന്താണെന്ന് അറിയില്ല ഭയങ്കരമായൊരു അട്ട്രാക്ഷൻ.അടുത്തിരുന്നു നോവൽ വായിക്കുവർന്ന അച്ഛനോട് ഞാൻ ചോതിച്ചു.

“അച്ഛാ ഇത് എവിടെയാ ”

“എവടെ നോക്കട്ടെ ”

എന്റെ കയ്യിന്നു ഫോൺ വാങ്ങിയ അച്ഛൻ ആദ്യം അത് കണ്ട് ഒന്ന് നെട്ടിയെങ്കിലും അത് പുറത്ത് കാണിക്കാതെ എന്നോട് ചോതിച്ചു.

“നിനക്കിതു ആരാ അയച്ചു തന്നത് ”

“അപ്പൂപ്പൻ.. എന്തു പറ്റി ”

എന്തോ അലോയ്ച്ചു കൊണ്ട് അച്ഛൻ തുടർന്നു.

“ഒന്നുല്ലടാ അത് അച്ഛന്റെ തറവാട്ടിലുള്ള കുളം ആണ്.. ഇപ്പൊ അതൊന്നും ഉപയോഗിക്കാറില്ല ”

അതും പറഞ്ഞോണ്ട് അച്ഛൻ നോവൽ വായന തുടർന്നു.അപ്പൊ തന്നെ ജിത്തുവും കേറി വന്നു.

അച്ഛൻ ആയിരുന്നു മേക്കപ്പ് ചെയ്തു തരാമെന്ന് ഏറ്റത്.എന്നെയും ജിത്തൂനേം കണ്ണടച്ച് ഇരുത്തി എന്തോക്കെയോ കാട്ടിക്കൂട്ടിക്കൊണ്ടിരുന്നു അച്ഛൻ.

“കണ്ണ് തുറക്കട്ടെ അച്ഛാ.. വല്ലോം നടക്കോ “

Leave a Reply

Your email address will not be published. Required fields are marked *