ഹന്നാഹ് ദി ക്വീൻ [Loki]

Posted by

“എവടെ പോയി കിടക്കുവായിരുന്നെടാ മൈരേ നീ ”

“ചെറിയ പണിയിൽ പെട്ടു പോയിട അളിയാ.. ഫോൺ സൈലന്റിൽ ആയിരുന്നു.. അല്ലെങ്കിൽ നിനക്ക് ഇവിടം വരെ വന്നുടായിരുനോ കുരിപ്പേ.. അഞ്ചു മിനിറ്റ് നടക്കണ്ടേ ദൂരം അല്ലെ ഉള്ളു ”

“നടക്കാനോ..ഒന്ന് പോടാ അവിടന്ന്.. ഇന്നലത്തെ ഹാങ്ങോവർ ഇത് വരെ മാറിയില്ല”

“ഓഹോ.. പിന്നെ എന്തിനാണാവോ മഹാൻ വിളിച്ചത്.. ഒരുപാട് മിസ്സ്ഡ് കാൾ കണ്ടല്ലോ”

“നാളെ അല്ലെ മൈരേ പീറ്ററിന്റെ അവിടെ ഹലോവീൻ party.. കോസ്ടുംസ് പ്ലാൻ ചെയ്യണ്ടേ ”

“അതായിരുന്നോ.. അതല്ലേ പോത്തേ ഇന്നലെ പ്ലാൻ ചെയ്തത്.. ഓ അതേങ്ങനെ ബോധം ഇല്ലായിരുന്നല്ലോ ഇന്നലെ”

“ഓഹോ അങ്ങനെ ഒരു പ്ലാനിങ് നടന്നായിരുന്നോ.. ഹിഹി.. ഒന്നുടെ പറയെടാ മുത്തേ.. നിക്കൊന്നും ഓർമയില്ലാ ”

“ആഹ്.. സൽവറ്റോർ ബ്രദർസ് ആണ് ഞാൻ പ്ലാൻ ചെയ്തിരിക്കുന്നത്.. എങ്ങനെയുണ്ട് ”

(വാമ്പയർ ഡയറീസ് സീരീസ് കണ്ടവർക്ക് കലങ്ങും സൽവറ്റോർ ബ്രദർസ് ആരാണെന്നു… അറിയാത്തവർക്ക് വേണ്ടി പറയാം… വാമ്പയർ ഡയറിസിലെ നായക കഥാപാത്രമായ രണ്ടു വാമ്പയർ ബ്രദർസ് ആണ് ഡേമൻ സൽവറ്റോർ ആൻഡ് സ്റ്റീഫൻ സൽവറ്റോർ )

“വൗ മാൻ.. അത് പൊളിക്കും.. നീ മുത്താട”

“വോ… മതി മതി.. അപ്പൊ ശെരി.. നീ നാളെ നേരത്തെ തന്നെ വാ.. മേക്കപ്പ് സെറ്റ് ആകേണ്ടതാ ”

“വോകായ് ”
എന്നും പറഞ്ഞു കൊണ്ട് ആ സംസാരം അവിടെ അവസാനിച്ചു.. ഞാൻ ഉറക്കം ശരിയാവാത്തതിനാൽ വീണ്ടും ഒറക്കത്തിലേക്ക് വീണു.

——————————–

മറ്റൊരിടത്ത്…

തടങ്കലിൽ ആയിരുന്നു പാവം ആ വൃദ്ധനും വൃദ്ധയും.. ഭക്ഷണം കഴിച്ചിട്ട് തന്നെ ദിവസങ്ങൾ ആയിരുന്നു.. ഒരു ചെറിയ കട്ടിലും പോലെ ഉള്ള രണ്ടു ചെറിയ മരത്തിനു മുകളിലായിരുന്നു അവരുടെ കിടപ്പ്.. മെലിഞ്ഞു എല്ലും തോലുമായിരുന്നു.. ദുർഗന്ധം വമിക്കുന്ന ആ തടങ്കലിൽ നിക്കുമ്പോഴും അവർ രണ്ടു പേരുടെ കണ്ണിലും തീ ആയിരുന്നു.. ഒരിക്കലും ആർക്കും അണയ്ക്കാൻ പറ്റാത്ത പകയുടെ കൊടും തീ..

“പ്രഭോ ”

ആരും കാണാതെ തനിക്കു ഭക്ഷണം കൊണ്ട് വന്ന ഒരു പടയാളിയുടെ വിളി കേട്ടാണ് ആ വൃദ്ധൻ ഉണർന്നത്.

“മം എന്താ.. നിന്നോട് പറഞ്ഞതല്ലേ ഇങ്ങനെ അപകടം പിടിച്ച പ്രവൃത്തി ഒന്നും

Leave a Reply

Your email address will not be published. Required fields are marked *