സ്വപ്‌നങ്ങളെക്കുറിച്ച് [ആൽബി]

Posted by

നമ്മൾ ഉറങ്ങുമ്പോൾ,നമ്മുടെ മസ്തിഷ്ക പ്രവർത്തനങ്ങൾ മന്ദഗതിയിലായതിനാൽ സ്വപ്നങ്ങൾ ഓർമ്മകൾ സൃഷ്ടിക്കുന്നില്ല.എന്നിരുന്നാലും, ചില ഭാഗങ്ങൾ അല്ലെങ്കിൽ ഉണരുന്നതിന് തൊട്ടുമുമ്പ്, മസ്തിഷ്ക പ്രവർത്തനങ്ങൾ സജീവമാകുന്ന സമയത്തുള്ള സ്വപ്നം ഭാഗികമായി ഓർക്കാൻ നമുക്ക് കഴിയും.

ഇമ്പോർടൻസ് ഒഫ് ഡ്രീംസ്‌ ടു ഔർ ഹെൽത്ത്
============== ==========

സ്വപ്നം കാണുന്നയാളുകൾ പലപ്പോഴും നല്ല മാനസികാരോഗ്യമുള്ളവരായി
കണ്ടുവരുന്നു.പഠനങ്ങൾ അത് തെളിയിച്ചിട്ടുണ്ട്.സ്വപ്നങ്ങൾ നല്ല ഉറക്കത്തിന്റെ പ്രതീകമാണെന്നും അഭിപ്രായമുണ്ട്.

ഒരു പരീക്ഷണത്തിൽ,ആളുകൾ സ്വപ്നം കാണാൻ തുടങ്ങുന്നതിനുമുമ്പ് അവരെ ഉണർത്തി,സ്വപ്നങ്ങളെ തടസ്സപ്പെടുത്താനുള്ള ഒന്നിലധികം ശ്രമങ്ങൾക്ക് ശേഷം, അവർക്ക് വർദ്ധിച്ച ഉത്കണ്ഠയും പിരിമുറുക്കവും, അസ്വസ്ഥതയും, കനത്ത തലവേദന, ശ്രദ്ധക്കുറവ്
തുടങ്ങിയ ലക്ഷണങ്ങളും
അനുഭവപ്പെട്ടതായി പഠനങ്ങൾ പറയുന്നു.ചില സാഹചര്യങ്ങളിൽ ആളുകൾ സ്വപ്നങ്ങളിൽനിന്ന് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയതായും പറയപ്പെടുന്നു.

വൈ ഡൂ നൈറ്റ്‌മെയെഴ്സ് ഒക്കർ
======== =========

പേടിസ്വപ്നങ്ങൾ ആന്തരിക ഭയം മൂലം സംഭവിക്കുന്ന സ്വപ്നങ്ങളാണ്.അവർ അങ്ങേയറ്റം അസ്വസ്ഥരുമായിരിക്കും.

സാധാരണയായി അതിരാവിലെ ആണ് മിക്ക പേടിസ്വപ്നങ്ങളും കാണപ്പെടുന്നത്.ഒരാളുടെ ജീവിതത്തിലെ ആഘാതകരമായ അനുഭവങ്ങളുടെ ഓർമ്മകൾ അല്ലെങ്കിൽ ആന്തരിക ഭയം മുതലായവ ചില കാരണങ്ങൾ മാത്രമാണ്.ഉദാഹരണത്തിന്, ഒരു നായയുടെ കടിയേറ്റ ഒരാൾക്ക് ജീവിതത്തിലുടനീളം നായ്കൾ പിന്തുടരുകയും കടിക്കുകയും ചെയ്യുന്നതിന്റെ പേടിസ്വപ്നങ്ങൾ ഉണ്ടായേക്കാം.

വാട്ട്‌ ടു ഡൂ ആഫ്റ്റർ എ നൈറ്റ്‌മെയർ
======= =========

പേടിസ്വപ്നങ്ങൾ ഭയപ്പെടുത്തുന്നതും പരിഭ്രാന്തി നൽകുന്നതുമാണ്.സാധാരണ ഗതിയിൽ പേടിസ്വപ്‌നങ്ങൾ കാണുന്ന ആളുകൾ കടുത്ത വിയർപ്പ്,കാലുകൾ തണുത്തു മരവിക്കുന്നതു പോലെ അനുഭവപ്പെടുക,
ഉറക്കത്തിലേക്ക് മടങ്ങാൻ ബുദ്ധിമുട്ട് തോന്നുക മുതലായ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു.അത് സ്വപനത്തിന് ശേഷമുള്ള ഒരു പ്രതിപ്രവർത്തനം മാത്രവുമാണ്.

ഇക്കാര്യത്തിൽ നമ്മുടെ ഉത്കണ്ഠ നിയന്ത്രിക്കേണ്ടതും സ്വപ്നത്തിന്റെ ഓർമ്മകൾ പുറന്തള്ളാൻ ശ്രമിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *