സ്വപ്‌നങ്ങളെക്കുറിച്ച് [ആൽബി]

Posted by

നിങ്ങൾ അവഗണിച്ചേക്കാവുന്ന, എന്നാൽ മറ്റെവിടെയെങ്കിലും വലുതായിരുന്നേക്കാവുന്ന ചില സംഭവങ്ങൾ നിങ്ങളുടെ ശ്രദ്ധയിലേക്ക് വരുന്നു എന്നതാണ് ഇതിന്റെ മഹത്വം.

14)പാസ്റ്റ് ലൈഫ് ഡ്രീംസ്‌
======================

കഥയുടെ തുടക്കമോ മധ്യമോ അവസാനമോ ഇല്ലെന്ന് തോന്നിക്കുന്നതരത്തിൽ വിചിത്ര സ്വപ്നങ്ങൾ എപ്പോഴെങ്കിലും നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ?

നിങ്ങളുടെ മുൻകാല ജീവിതത്തെക്കുറിച്ച് ഓർമ്മ നൽകുന്ന സ്വപ്‌നങ്ങളാണിവ.

ഉറങ്ങുമ്പോൾ, ഉപബോധമനസ്സ് സജീവമാവുകയും,അത് നിങ്ങളുടെ മുൻകാല ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുമായി ആശയവിനിമയം നടത്താൻ തുടങ്ങുകയും ചെയ്യും.നിങ്ങളുടെ
ഓർമ്മകളിൽ അവ കാണണം എന്നുമില്ല.

ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത സ്ഥലങ്ങൾ അല്ലെങ്കിൽ നിങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളുടെ വിശദാംശങ്ങൾ മുതലായവ ഇത്തരം സ്വപ്‌നങ്ങളിൽ നിറഞ്ഞുനിക്കും.

15)സൈക്കോളജിക്കൽ ഡ്രീംസ്‌
============================

മനശാസ്ത്രപരമായ സ്വപ്നങ്ങൾ അസാധാരണമാണ്.ഒരു വ്യക്തിക്ക് മാനസിക വൈകല്യമോ,ഉത്കണ്ഠയും സമ്മർദ്ദവും അനുഭവപ്പെടുമ്പോഴൊ ആണ്
സാധാരണയായി ഉണ്ടാകുന്നത്.

ഈ സ്വപ്നങ്ങൾക്ക് പ്രത്യേകിച്ച് അർത്ഥമില്ല, അവരുടെ മനസ്സിലെ അരാജകത്വത്തെ പ്രതീകപ്പെടുത്തുന്ന കുഴപ്പങ്ങൾ നിറഞ്ഞതാണ് ഈ വക സ്വപ്‌നങ്ങൾ.

16)ബിലീഫ് ഡ്രീംസ്‌
================

അമാനുഷിക ഘടകങ്ങളിലും ദൈവങ്ങളിലുമുള്ള അമിതമായ വിശ്വാസം മൂലമാണ് ഇത്തരം സ്വപ്നങ്ങളുണ്ടാകുന്നത്.

സ്വപ്നം കാണുന്ന വ്യക്തിയുടെ ഭൂതകാലത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ഏതെങ്കിലും ശക്തി ആശയവിനിമയം നടത്താൻ ശ്രമിക്കുന്നുവെന്ന് അവർ വിശ്വസിക്കുന്നു.

സ്വപ്നം കാണുന്നയാളുടെ വിധിനിർണയ ശേഷി ഉറക്കത്തിൽ വളരെയധികം കുറയുമ്പോഴാണ് ഈ വക സ്വപ്നങ്ങളുണ്ടാകുന്നത്.

വൈ ആർ ഡ്രീംസ്‌ ഹാർഡ് ടു റിമെമ്പർ
=========== ==========

ദ്രുതഗതിയിലുള്ള കണ്ണിന്റെ ചലനം മൂലമാണ് സ്വപ്നങ്ങൾ ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *