സ്വപ്‌നങ്ങളെക്കുറിച്ച് [ആൽബി]

Posted by

സംഭവിക്കുന്നതിന്റെ തുടക്കമായി നമുക്ക് തോന്നുന്നു.കടുത്ത മാനസീക സംഘർഷമനുഭവിക്കുന്ന ഒരു വ്യക്തി ഈ വക സ്വപ്‌നങ്ങൾ കാണുന്നത് സ്വാഭാവികവുമാണ്.

ജീവിതത്തിലെ ചില പ്രശ്നങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു അടയാളമായി ഇതിനെ കാണുക.

10)എപിക് ഡ്രീംസ്‌
================

എപിക് സ്വപ്‌നങ്ങൾക്ക് ഒരു തുടർച്ചയുണ്ട്.അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.പലപ്പോഴും
സ്വപ്‌നങ്ങളുടെ തുടർച്ച ഏറ്റവും
നല്ല വിശദാംശങ്ങളോടെയാണ് സംഭവിക്കുന്നതും.

എപിക് സ്വപ്നങ്ങൾക്ക് പിന്നിൽ ശക്തമായ കാരണങ്ങളുണ്ട്.
ഒരുപാട് അർത്ഥതലങ്ങളുണ്ട്.

സാധാരണയായി പോസിറ്റീവായി ചിന്തിക്കുന്ന ഒരു വ്യക്തിക്ക് ഈ സ്വപ്നങ്ങളിലെ വിശദാംശങ്ങൾ വളരെ വേഗം മനസ്സിലാക്കുവാൻ
സാധിക്കും.നാം ജീവിതത്തെ നോക്കിക്കാണുന്ന രീതിയെ, നമ്മുടെ കാഴ്ച്ചപ്പാടുകളെ ഒക്കെ മാറ്റിമറിക്കാൻ ഇത്തരം സ്വപ്‌നങ്ങൾകാകും.ഒരു പുതിയ
ചിന്ത ലഭിച്ചെന്നുമിരിക്കും.

11)ചൈൽഡ്ഹുഡ് ഡ്രീംസ്‌
=======================

കുട്ടിക്കാലം നിഷ്കളങ്കതയെയും ആശങ്കകളില്ലാത്ത ജീവിതത്തെയും പ്രതിനിധാനം ചെയ്യുന്നു.ഒരു വ്യക്തി തന്റെ കുട്ടിക്കാലത്തെക്കുറിച്ച് സ്വപ്നം കാണുമ്പോൾ,അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ആ കാലഘട്ടത്തിലേക്ക് തിരിച്ചുപോകാനുള്ള നിങ്ങളുടെ ആഗ്രഹത്തെയും സൂചിപ്പിക്കുന്നു

കുട്ടിക്കാലത്തെ സ്വപ്നങ്ങൾ നിങ്ങളുടെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്.നിങ്ങളുടെ അഭിനിവേശം, കുട്ടിക്കാലത്ത് അനുഭവിച്ച സങ്കടങ്ങളുടെ ഓർമ്മകളും തിരികെ കൊണ്ട് വരുന്നു.

12)കഥാർടിക് ഡ്രീംസ്‌
===================

സ്വപ്നം കാണുന്നയാളുടെ ആന്തരിക ഭയം,സമ്മർദ്ദം, ഉത്കണ്ഠ എന്നിവയൊക്കെയും ദൂരീകരിക്കുന്നവയാണ് ഇത്തരം സ്വപ്നങ്ങൾ.ഈ സ്വപ്നങ്ങളുടെ സമയത്ത്,സ്വപ്നം കാണുന്ന
വ്യക്തി അവർ ആഗ്രഹിക്കുന്നത് പോലെ ജീവിതം നയിക്കാനും സ്വന്തമായി തീരുമാനങ്ങൾ എടുക്കുവാനും തുടങ്ങുന്നു.ഒരു വ്യക്തി സമ്മർദ്ദത്തിലാകുമ്പോൾ കഥാർട്ടിക് സ്വപ്നങ്ങളും സംഭവിക്കുന്നു.

13)ആംബ്ലിഫയിങ് ഡ്രീംസ്‌
=======================

ജീവിതത്തിൽ നിങ്ങൾ അവഗണിച്ചുകളയുന്ന ചെറിയ
നുറുങ്ങുകളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ഇത്തരം സ്വപ്‌നങ്ങൾ ചെയ്യുക. ഈ സ്വപ്നങ്ങൾക്ക് ഒരു ലക്ഷ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *