എൻ്റെ കിളിക്കൂട് 17 [Dasan]

Posted by

പറഞ്ഞിരുന്നതായി ഞാൻ പറഞ്ഞു.

 

അങ്ങനെ കുറച്ചു നേരം ഇരുന്നത് വർത്തമാനം പറഞ്ഞതിനുശേഷം. ഞാൻ റൂമിലേക്ക് തിരിച്ചു പോന്നു, പോരും വഴി സീത വിളിച്ചുപറഞ്ഞു രാത്രി ഭക്ഷണത്തിന് വരണമെന്ന്. റൂമിൽ എത്തിയ ഉടനെ കിളിയെ വിളിച്ചു. രണ്ടു റിങ്ങുകൾക്ക് ശേഷം ആണ് ഫോൺ അറ്റൻഡ് ചെയ്തത്.

ഞാൻ: ഹലോ പറയൂ.
കിളി: ഇവിടെ വിഷയം ആണ്.
വളരെ ശബ്ദം താഴ്ത്തിയാണ് സംസാരം.
ഞാൻ: എന്ത് വിഷയം?
കിളി: നമ്മൾ രണ്ടാളും കഴിഞ്ഞ രാത്രിയിൽ ഒരുമിച്ച് കെട്ടിപ്പിടിച്ച് കിടക്കുന്നത്, വല്യമ്മ ബാത്ത്റൂമിൽ പോകാൻ നേരം കണ്ടു. അന്നേരം വിളിക്കുമ്പോൾ വല്യമ്മ അടുത്തുണ്ടായിരുന്നു. എന്നെക്കൊണ്ട് പ്രകാശൻ ചേട്ടനെ വിളിച്ചിട്ടുണ്ട്. നാളെ ഇവിടെ വരണം എന്നാണ് ചേട്ടനോട് പറഞ്ഞിരിക്കുന്നത്. എന്നെ ഇവിടെ നിന്ന് പറഞ്ഞയക്കാൻ ആണ് പ്ലാൻ എന്ന് തോന്നുന്നു. വല്യമ്മ എന്നോട് ഈ ആഗ്രഹം നടക്കില്ല എന്ന് തീർത്തു പറഞ്ഞു.
ഇതുകേട്ടപ്പോൾ ആകെ ടെൻഷനായി.
ഞാൻ: പോവുകയാണെങ്കിൽ ആ ഫോൺ കൂടി എടുത്തോ. ഇടയ്ക്ക് ഞാൻ വിളിച്ചു കൊള്ളാം. ഒന്നുകൊണ്ടും പേടിക്കേണ്ട ഇനി ഞാൻ എൻറെ വീട്ടിൽ ഈ കാര്യം അവതരിപ്പിച്ചു കൊള്ളാം.

കിളി: എനിക്ക് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഇനി എന്ന് കാണാൻ പറ്റും എന്നുള്ള വിഷമം ആണ് എനിക്ക്.

ഞാൻ: എപ്പോഴൊക്കെ ഞാൻ നാട്ടിൽ വരുന്നുവൊ, ഞാൻ കാണാതിരിക്കില്ല. വിഷമിക്കരുത്, എപ്പോഴായാലും ഇത് എല്ലാവരും അറിയാൻ ഉള്ളതാണ്. ഇപ്പോൾ ആയിരിക്കും അതിനുള്ള സമയം. നാളെ പ്രകാശൻ വരും എന്നല്ലേ പറഞ്ഞത്. പോകുന്നവഴി നീ പ്രകാശ് നോട് എല്ലാ കാര്യവും പറയണം. അവനെ എതിർപ്പൊന്നും ഇല്ലായെങ്കിൽ അവനെ കൊണ്ട് എന്നെ വിളിപ്പിക്കണം.

 

ഒന്നുകൊണ്ടും വിഷമിക്കേണ്ട, അടുത്ത ആഴ്ച ഞാൻ വരുന്നുണ്ട്. എൻറെ വീട്ടിൽ കാര്യം അവതരിപ്പിക്കണം, അവർ എതിർക്കും ആയിരിക്കും. ആരൊക്കെ എതിർത്താലും അധികം താമസിയാതെ നീ എൻറെ സ്വന്തം ആകും. അതുകൊണ്ട് മനസ്സ് വിഷമിച്ചിരിക്കണ്ട.

കിളി: എനിക്ക് ഓർത്തിട്ടു പേടിയാവുന്നു.
ഞാൻ: എന്തിനു പേടിക്കുന്നു, ഞാനില്ലേ കൂടെ. ഒന്നുകൊണ്ടും പേടിക്കേണ്ട. ഞാൻ രാത്രിയിൽ വിളിക്കാം.
കിളി: രാത്രിയിൽ എങ്ങനെയെന്നറിയില്ല. ചിലപ്പോൾ വല്യമ്മയുടെ കൂടെ കിടക്കേണ്ടിവരും ആയിരിക്കും.

ഞാൻ: എന്തുതന്നെയായാലും മോള് വിഷമിക്കരുത്. ഞാൻ രാത്രിയിൽ വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *