എൻ്റെ കിളിക്കൂട് 17 [Dasan]

Posted by

കിളി: ഉച്ചക്ക് ചോറ് റെഡിയായിട്ടുണ്ട്, കറി റെഡിയായി കൊണ്ടിരിക്കുന്നു.
ഞാൻ: അമ്മുമ്മയ്ക്ക് എങ്ങനെയുണ്ട്? ഉച്ചയ്ക്ക് കഞ്ഞി കൊടുത്താൽ മതി. രാവിലത്തെ മരുന്നു കൊടുത്തില്ലേ?
കിളി: അതു കൊടുത്തു. ഇപ്പോൾ നല്ല കുറവുണ്ട്.
ഞാൻ അമ്മയുടെ മുറിയിൽ ചെന്ന് അമ്മയെ തൊട്ടുനോക്കിയപ്പോൾ, പനിയൊക്കെ മാറിയിട്ടുണ്ട്.
അമ്മുമ്മ: ആ പിള്ളേരുടെ തുണിയൊക്കെ കൊണ്ടുപോയി കൊടുത്തോ മോനെ?
ഞാൻ: കൊടുത്തു.

അമ്മൂമ്മ: ഇനി എപ്പോഴാണ് പോകേണ്ടത്? ഓണം കഴിഞ്ഞിട്ട് പോയാൽ മതിയോ?
ഞാൻ: ഇല്ല അമ്മൂമ്മെ, എനിക്ക് നാളെ തന്നെ പോകണം ഒരുപാട് ജോലിയുണ്ട്. ഓണത്തിന് ഞാൻ എത്തിക്കോളാം. ഉച്ച കഴിഞ്ഞപ്പോഴേക്കും അമ്മുമ്മ പതിയെ എഴുന്നേറ്റ് നടന്നു തുടങ്ങി. അന്ന് എല്ലാവരും അവരവരുടേതായ മുറിയിലാണ് കിടന്നത്. അമ്മൂമ്മയുടെ സ്ഥിരം സിംബൽ കേട്ടപ്പോൾ ഞാൻ എഴുന്നേറ്റ് കിളിയുടെ അടുത്തേക്ക് പോയി.

 

ഞങ്ങളുടെ സ്ഥിരം ശൃംഗാരത്തിനു ശേഷം പാതിരാവ് കഴിഞ്ഞ് എൻറെ നെഞ്ചിൽ തല ചായ്ച്ച് കിളിയും ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു. വെളുപ്പിന് തന്നെ കിളി എഴുന്നേറ്റുപോയി. പുറകെ ഞാൻ എൻറെ മുറിയിലേക്കും പോയി. അപ്പോഴും അമ്മൂമ്മ എഴുന്നേറ്റ് ഉണ്ടായിരുന്നില്ല. ഞാൻ എഴുന്നേറ്റ് ബ്രഷ് ചെയ്തു തിരിച്ചു വന്നു കട്ടൻ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മുമ്മ എഴുന്നേറ്റു വന്നു. മുഖത്തിന് ഒരു തെളിച്ചമില്ല, ഞങ്ങളെ രണ്ടുപേരെയും രൂക്ഷമായി നോക്കി. ഞാൻ കിളിയോട് കണ്ണുകൊണ്ട് കാര്യം അന്വേഷിച്ചു.

 

കിളിക്ക് അറിയില്ലെന്ന് കിളിയുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലായി. കട്ടൻ കുടി കഴിഞ്ഞ് ഞാൻ വണ്ടി തുടക്കാൻ പുറത്തേക്കിറങ്ങി. ഇപ്പോൾ മിക്കവാറും ഞാൻ രാവിലെ കാപ്പികുടിയും കഴിഞ്ഞ് തിരിച്ചു പോകാറാണ് പതിവ്. വളരെ സാവധാനം ഡ്രൈവ് ചെയ്തു പോയാൽ ഉച്ച കഴിയുമ്പോഴേക്കും അവിടെ എത്താം. കാപ്പികുടി കഴിഞ്ഞ് ഞാൻ പോകുന്ന കാര്യം പറഞ്ഞിട്ടും അമ്മുമ്മ ഗൗനിച്ചതേയില്ല. ഞാൻ കിളിയോടും അമ്മുമ്മയോടും യാത്ര പറഞ്ഞിറങ്ങി.

 

ഡ്രൈവിങ്ങിനിടയിലും അമ്മൂമ്മയുടെ ഭാവ വ്യത്യാസത്തെ കുറിച്ചായിരുന്നു ചിന്ത. രാവിലെ തന്നെ കട്ട കലിപ്പിൽ ആയിരുന്നു അമ്മുമ്മ. അസുഖത്തിൻ്റെ ബുദ്ധിമുട്ടാണോ, അങ്ങനെയെങ്കിൽ ഞങ്ങളെ രണ്ടുപേരെയും രൂക്ഷമായി

Leave a Reply

Your email address will not be published. Required fields are marked *