എൻ്റെ കിളിക്കൂട് 14 [Dasan]

Posted by

ചേട്ടനും ചേച്ചിയും കഞ്ഞിയും ആയി എത്തി. അങ്ങനെ അവരുമായി സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. അഞ്ചു മണിക്ക് മുമ്പായി സുധി എത്തി. ചേട്ടനും ചേച്ചിയും സീതയും പോയി. അവരുടെ കൂടെ പുറത്തേക്ക് സുധിയും ഇറങ്ങി. ഈ സമയം ഞാൻ എൻറെ ഭദ്രകാളിയെ വിളിച്ചു. എനിക്കറിയാം ഒന്നോരണ്ടോ പ്രാവശ്യം വിളിച്ചാൽ ഒന്നും എടുക്കില്ല എന്ന്. സുധി തിരിച്ച് വരുന്നതിനുമുമ്പ് എട്ട് പത്ത് പ്രാവശ്യം വിളിച്ചു. ഒരു രക്ഷയും ഇല്ല. ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യുന്നതുവരെ ഞാൻ സ്ഥിരമായി വിളിച്ചുകൊണ്ടിരുന്നു. എടുത്തില്ല എന്ന് മാത്രം അല്ല തിങ്കളാഴ്ച രാവിലെ വിളിച്ച് റിങ്ങ് ചെയ്ത ഫോൺ, പിന്നീട് സ്വിച്ച് ഓഫ് ആയി. എനിക്ക് എന്തെന്നില്ലാത്ത ദേഷ്യവും അമർഷവും ഉണ്ടായി, പക്ഷേ എന്ത് ഫലം.

ഡിസ്ചാർജ് ആയി നേരെ പോയത് ചേട്ടൻറെ വീട്ടിലേക്കാണ്. ഞാൻ റൂമിലേക്ക് പോയി കൊള്ളാം എന്ന് ഒരുപാട് നിർബന്ധിച്ചെങ്കിലും രണ്ടുമൂന്ന് ദിവസം വീട്ടിൽ തന്നെ നിൽക്ക്, ഡിസ്ചാർജ് ആയതല്ലെയുള്ളൂ. രാത്രിയിൽ എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ ആരും അടുത്ത് ഇല്ലല്ലോ. അവരുടെ നിർബന്ധത്തിന് മുൻപിൽ കീഴടങ്ങേണ്ടിവന്നു. ബുധനാഴ്ച തൊട്ട് ഞാൻ ജോലിക്ക് പോയി തുടങ്ങി, ചെന്നില്ലെങ്കിൽ ഒരുപാട് പെൻറിംഗ് ഫയൽ എൻറെ മേശ പുറത്തുണ്ടാവും. ശരീരം ഒന്നും നോർമൽ ആയിട്ട് ഉണ്ടായിരുന്നില്ല, എന്നാലും പതിയെ ഫയലുകൾ തീർത്തു. അതിനിടയിൽ ഓഫീസറോട് പറഞ്ഞു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിൽ പോകാനുള്ള അനുവാദം വാങ്ങി.
ഓഫീസർ: അജയ്, സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത് കൊണ്ടാണ് പോകാൻ അനുവദിക്കുന്നത്. ഇവിടെ ഒരുപാട് ജോലി പെൻറിംഗ് കിടപ്പുണ്ട്.
ഞാൻ: ശരി സാർ, വലിയ ഉപകാരം.
വെള്ളിയാഴ്ച ആവാൻ കാത്തുനിന്നു. വെള്ളിയാഴ്ച വരെ ചേട്ടൻറെ വീട്ടിൽ തന്നെയാണ് തങ്ങിയത്. അന്ന് വീട്ടിൽ പോകുന്നു എന്ന് പറഞ്ഞപ്പോൾ, ചേട്ടനും കൂടി വരാമെന്ന് പറഞ്ഞു.
ഞാൻ: ചേട്ടനെയും ചേച്ചിയെയും ചീതമ്മയേയും കൊണ്ട് വേറൊരു ദിവസം ഞാൻ വീട്ടിൽ പോകുന്നുണ്ട്. ചേട്ടൻ വന്നാൽ ഇവിടെ ചീതമ്മയും, ചേച്ചിയും തനിച്ചാകില്ലെ. എനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല, എൻറെ ക്ഷീണമൊക്കെ മാറി.
വീട് എത്താനുള്ള ധൃതിയിൽ വെള്ളിയാഴ്ച ഉച്ചക്ക് മുമ്പായിട്ട് ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി. എൻറെ പെണ്ണിൻ്റെ കുറുമ്പ് ഇന്നത്തോടെ തീർക്കണം. ഇത്രയും വാശി പാടില്ല പെണ്ണിന്, ഇന്ന് രാത്രി മെരുക്കി എടുക്കണം. രാവിലെ 11:55 ന് ഒരു സൂപ്പർഫാസ്റ്റ് ട്രെയിൻ ഉണ്ട്, അതിനെ ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പില്ല. ആലുവയിൽ ഇറങ്ങി ബസിനു പോകാമെന്ന് തീരുമാനത്തിൽ ഞാൻ ആ സൂപ്പർ ഫാസ്റ്റിൽ കയറി.

ആലുവയിൽ എത്തുമ്പോൾ സമയം മൂന്നര, കെഎസ്ആർടിസി സ്റ്റാൻഡിൽ തൃശ്ശൂർക്കുളള ഒരു സൂപ്പർ ഫാസ്റ്റ് ബസ് കിടക്കുന്നു. നല്ല തിരക്കുണ്ട് എങ്ങനെയോ ബസ്സിൽ വലിഞ്ഞുകയറി. ചാലക്കുടി എത്തിയപ്പോൾ ഞാൻ ബസ്സിന് നടുവിലായി. കാല് നിലത്ത് കുത്താൻ വയ്യാത്ത വിധം എയറിൽ ആണ് നിൽക്കുന്നത്. ഒരുവിധം ഇരിങ്ങാലക്കുട സ്റ്റാൻഡിലെത്തി അവിടെ ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *