എൻ്റെ കിളിക്കൂട് 14 [Dasan]

Posted by

പ്രതീക്ഷിച്ചിട്ടുണ്ടാവും. എപ്പോൾ ഭേദം ആയല്ലോ നാളെ വിളിക്കുമ്പോൾ പറയാം. പറഞ്ഞാൽ കരച്ചിലും ബഹളവും ആകും, ഉടൻ കാണണം എന്ന് ശാഠ്യം പിടിക്കും. അല്ലെങ്കിൽ വേണ്ട, ഈ വിവരം പറയേണ്ട ഓഫീസിൽ എന്തെങ്കിലും തിരക്കാണെന്ന് പറയാം. ഡിസ്ചാർജ് ആയിട്ട് ഈയാഴ്ച ഓഫീസറോട് പറഞ്ഞു പോകാം. അവിടെ ചെന്നിട്ട് കാര്യം ധരിപ്പിക്കാം ഏതായാലും ഫോൺ വരട്ടെ. സുധി കഞ്ഞിയും ആയിയെത്തി. വിശപ്പോ ദാഹമോ പരവശമോ എന്തൊക്കെ ഉള്ളതുകൊണ്ട് കഞ്ഞി ഞാൻ വേഗം വേഗം കുടിച്ചു. അത് അകത്തുചെന്നതോടെ ക്ഷീണം ഒക്കെ മാറി. സുധി മരുന്ന് എടുത്ത് തന്നു അത് കഴിച്ചു. ബാത്റൂമിൽ പോയി തിരിച്ചു വരുന്ന വഴി വാഷ്ബേസനിലെ, കണ്ണാടിയിൽ നോക്കിയപ്പോൾ, എനിക്ക് എന്നെ തന്നെ മനസ്സിലായില്ല. കണ്ണും മുഖവും ഒക്കെ ക്ഷീണിച്ച്, കണ്ണുകൾ കുഴിഞ്ഞിട്ടുണ്ടോ എന്ന് സംശയം. ഷേവ് ചെയ്യാത്തതുകൊണ്ട് താടിയിലെ രോമങ്ങൾ ഒക്കെ ചെറുതായി വളർന്നിരിക്കുന്നു. തിരിച്ചുവന്നു ബെഡിൽ കയറി കിടന്നു, സുധി ബൈ സ്റ്റാൻ്ററുടെ ബെഡിൽ കിടന്നു.

നേരം പുലർന്നു, എഴുന്നേറ്റപ്പോൾ സുധിയെ കാണുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ സുധി ഒരു ബ്രഷും, ഫ്ലാസ്കിൽ ചായയുമായി വന്നു. ബ്രഷ് എന്നെ ഏൽപ്പിച്ചു, ഞാൻ ബ്രഷിൽ പേസ്റ്റ് എടുത്ത് ഫ്രഷ് ആകാൻ പോയി തിരിച്ചു വന്ന് ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ
സുധി: ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ചേട്ടൻ എന്നെ വിളിച്ച് നിൻറെ കാര്യം പറഞ്ഞത്. അവർ വല്ലാതെ ബുദ്ധിമുട്ടി എന്ന് തോന്നുന്നു, നിൻറെ വീട്ടിൽ വിളിച്ചു പറയാം എന്ന് കരുതിയാൽ ഫോണിൽ അല്ലേ നമ്പർ, അതാണെങ്കിൽ ലോക്കുമാണ്. പിന്നെ നീ അറിയിക്കരുത് എന്നും പറഞ്ഞിട്ടുണ്ടായിരുന്നല്ലോ.
ഞാൻ: നീ കൂടെ ഉണ്ടായിരുന്നെങ്കിൽ, ഇത്രയും ബുദ്ധിമുട്ട് ഉണ്ടാവുമായിരുന്നില്ല. ഇങ്ങനെ ഒരു കണ്ടീഷൻ ആണെന്ന് ഞാൻ അറിഞ്ഞില്ല. എൻറെ ശ്രദ്ധയില്ലായ്മയാണ് ഇതിനെല്ലാം കാരണം. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. എപ്പോഴാണ് എന്താണെന്ന് ഒന്നും എൻറെ ഓർമ്മയിൽ ഇല്ല. എന്താണ് സംഭവിച്ചത് എന്നുവരെ എനിക്കറിയില്ല.
സുധി: ആ ചീതമ്മ രാവിലെ ചായയുമായി വന്നപ്പോൾ, നീ ചായ വാങ്ങി തിരിച്ചു പോകുന്നത് പന്തിയല്ല എന്ന് തോന്നിയതുകൊണ്ട്, ആ പെൺകൊച്ച് അകത്തേക്ക് കയറി. വേച്ച് വേച്ച് പോകുന്നത് കണ്ട് പിടിച്ച് കസേരയിലിരുത്തി, പിന്നെ നീ പിച്ചും പേയും പറയാൻ തുടങ്ങി. തൊട്ടുനോക്കിയപ്പോൾ നല്ല പനി. ഉടനെ ആ കൊച്ച്, ചേട്ടനേയും ചേച്ചിയേയും വിളിച്ചു. അവരാണ് നിന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.
ഞാൻ: അവർ ഉണ്ടായിരുന്നത് ഭാഗ്യം. എടാ എനിക്ക് നല്ല വിശപ്പുണ്ട് എന്തെങ്കിലും കഴിക്കണം. അവരോട് ചോദിച്ചിട്ട് എന്തെങ്കിലും വാങ്ങിച്ചു കൊണ്ടുവരു.
സുധി പുറത്തേക്കിറങ്ങി, ഉടനെ സീത മുറിയിലേക്ക് കടന്നുവന്നു. കയ്യിൽ ഒരു പാത്രം ഉണ്ട്.
സീത: അണ്ണന് കഞ്ഞി കൊണ്ടുവന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *