എൻ്റെ കിളിക്കൂട് 13 [Dasan]

Posted by

ഞാൻ: ചിതമ്മേ, ആ കുട്ടി ജോലി മേടിച്ചത് കണ്ടൊ. അതുപോലെ പിഎസ്സിയുടെ ടെസ്റ്റ് എഴുതി ഒരു ജോലി മേടിക്കാൻ നോക്ക്.
സീത: എനിക്ക് B Ed എടുത്ത് ടീച്ചറാകാൻ ആണ് മോഹം.
ഞാൻ: ശരിയാണ് ലക്ഷ്യം ഉണ്ടെങ്കിൽ ഉറപ്പായും അവിടെ എത്തും.
ചീതമ്മ ഫൈനൽ ഇയർ ആണ്. ഞങ്ങൾ ശിവൻ ചേട്ടൻറെ വീട്ടിൽ കൂടുന്നത്, ചേച്ചിയുടെ ഇളയച്ഛൻമാർക്കും മക്കൾക്കും അത്ര ഇഷ്ടമല്ല. ഞങ്ങളത് സൂചിപ്പിക്കുമ്പോൾ, ശിവൻ ചേട്ടൻ പറയും
ചേട്ടൻ: അവരെയൊന്നും നിങ്ങൾ നോക്കണ്ട.
ചേച്ചിയും അത് ശരിവെച്ചു.

ഇങ്ങനെ ദിവസങ്ങൾ പോകെ, ഒരു ദിവസം ചേച്ചിയുടെ ഇളയച്ഛൻ്റെ മകളുടെ നിശ്ചയം, ചേട്ടൻറെ വീട്ടിൽ വിളിച്ചിട്ടില്ല. ഞങ്ങൾ രണ്ടു പേരും ഓഫീസിൽ പോകാൻ റെഡി ആയി, അപ്പോൾ സുധി പറഞ്ഞു സുധിക്ക് ചോറ് എടുക്കണ്ട എന്ന്. ഞാൻ എനിക്കുമാത്രം ചോറ് പൊതിഞ്ഞെടുത്തു. എന്നെ ഓഫീസിലേക്ക് ആക്കാൻ പോകുന്ന വഴി
സുധി: എടാ…… ഇന്ന് ലക്ഷ്മിയും ഞാനും കൂടി ചേട്ടൻറെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അവൾ ആ ഹോസ്റ്റലിൽ നിൽക്കുന്നതുകൊണ്ട് ഇങ്ങനെയൊക്കെയല്ലേ നല്ല ഭക്ഷണം കഴിക്കാൻ പറ്റു.
ഞാൻ: നടക്കട്ടെ നടക്കട്ടെ.
എന്നെ ഓഫീസിൽ വിട്ട് സുധി പോയി. ഓഫീസിലെത്തി ജോലി തുടങ്ങുന്നതിന് മുമ്പ് ഞാൻ എൻറെ പെണ്ണിനെ വിളിച്ചു. വില്ലേജ് ഓഫീസ് ആയതുകൊണ്ട് ജോലി തുടങ്ങിക്കഴിഞ്ഞാൽ പിന്നെ അന്തവും കുന്തവും ഇല്ല. തിരക്കോട് തിരക്കാണ്. വൈകിട്ട് 5.30ന് ഓഫീസിൽ നിന്നും ഇറങ്ങാൻ സാധിച്ചു. താമസിക്കുന്ന സ്ഥലം എത്തിയപ്പോൾ എന്തോ ഒരു പന്തികേട്….. സുധിയെ അവിടെയെങ്ങും കണ്ടില്ല, സാധാരണ ഞാൻ വരുമ്പോൾ സുധി അവിടെ ഉണ്ടാവും. ഞാൻ സ്പെയർ കീയിട്ട് വാതിൽ തുറന്നു, അകത്തു കയറിയപ്പോൾ അവിടെ മുഴുവൻ ചവിട്ടി കയറിയതിൻ്റെ അഴുക്കുകൾ കിടക്കുന്നു. ഇവിടെ എന്താണ് നടന്നത് സുധി എവിടെപ്പോയി. ഞാൻ മുറിയിൽ ലൈറ്റ് ഒക്കെ ഇട്ട്, ബാത്റൂമിൽ കയറി ഫ്രഷായി. സുധി എവിടെയാണ് ആരോട് ചോദിക്കും, ചേട്ടനോട് അന്വേഷിക്കാമെന്ന് കരുതി വീട്ടിലേക്ക് നടന്നു. ചേച്ചിയുടെ ഇളയ അച്ഛൻറെ ഒരു മകൻ, അവരുടെ കോമ്പൗണ്ടിൽ നിന്നും ഉറക്കെ: ദേ പോകുന്നു ഒരു വരുത്തൻ, ഇവനെയൊക്കെ ഇവിടെവെച്ച് വാഴിക്കരുത്.
ഞാൻ ഒന്ന് തിരിഞ്ഞു നിന്നു. അപ്പോൾ അവൻ അവിടെ നിന്നും പെട്ടെന്ന് വലിഞ്ഞു. എനിക്ക് എന്തോ അപകടം മണത്തു. ചേട്ടൻറെ വീട്ടിൽ ചെല്ലുമ്പോൾ ചേട്ടനും ചേച്ചിയും അകത്ത് ഇരിക്കുകയാണ്, സീത മുറിയിലിരുന്ന് എന്തോ നോട്ട്സ് തയ്യാറാക്കുകയാണ് എന്ന് തോന്നുന്നു. ഞാൻ ബെല്ല് അടിച്ചു, ചേട്ടൻ എഴുന്നേറ്റ് വന്ന് എന്നോട് അകത്തേക്ക് വരാൻ പറഞ്ഞു. അകത്തേക്ക് കേറി ഞാൻ കസേരയിൽ ഇരുന്നു.
ചേട്ടൻ: അജയ, ഇവിടെ ഒരു സംഭവം ഉണ്ടായി. സുധി, അവൻറെ ആ പെൺകുട്ടിയുമായി ഇവിടെ വന്നിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി വന്നതാണ്. അവർ വരുമ്പോൾ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല. ഞാൻ വന്നിട്ട് ഒരുമിച്ച് ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ്, അവർ രണ്ടുപേരും നിങ്ങൾ താമസിക്കുന്ന വീട്ടിലേക്ക് പോയി. രമണിയുടെ ഇളയച്ഛൻമാർക്കും മക്കൾക്കും ഞാനാ വീട് വാടക കൊടുത്തത് ഒട്ടും പിടിച്ചിട്ടില്ല എന്നുള്ള കാര്യം അജയന് അറിയാമല്ലോ. അത് ഞങ്ങൾ ആദ്യം താമസിച്ചിരുന്ന വീടാണ് അതിനുശേഷം ഈ വീട് വച്ചപ്പോൾ ഇങ്ങോട്ട് മാറി. ഒരു വരുമാനം ആകുമല്ലോ എന്ന് കരുതി അവാർഡ് കൊടുക്കാം എന്ന് തീരുമാനിച്ചു. അത് അവർക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *