എൻ്റെ കിളിക്കൂട് 13 [Dasan]

Posted by

വിളിച്ചുകൊണ്ടിരുന്നു. വെള്ളിയാഴ്ച വരുന്ന വിവരം അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി, വൈകിട്ട് 3ന് സെൻട്രൽ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറി.ലൈനിൽ എന്തോ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈകിയാണ് വണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. എത്തേണ്ട സമയം കഴിഞ്ഞപ്പോൾ വിളിവന്നു, എത്താൻ വൈകും കാത്തിരിക്കേണ്ട, അവിടെ എത്തിയിട്ട് വിളിക്കാം കിടന്നോ എന്ന് പറഞ്ഞു. എറണാകുളം എത്തിയപ്പോൾ ശക്തിയായ മഴ തുടങ്ങിയിരുന്നു. ട്രെയിൻ ഇരിങ്ങാലക്കുട സ്റ്റേഷനിൽ എത്താൻ രണ്ടുമണിക്കൂർ വൈകി എത്തിയത്. ഇവിടെയും നല്ല ശക്തിയായ മഴ പെയ്തു കൊണ്ടിരിക്കുകയാണ്. മഴയെ ഒട്ടും പ്രതീക്ഷിക്കാത്തതു കൊണ്ട് കുട എടുത്തിരുന്നില്ല. സ്റ്റേഷന് പുറത്താണെങ്കിൽ ഒരു ഓട്ടോ പോലും ഇല്ല. വണ്ടി എത്താൻ വൈകി പിന്നെ മഴയും. സാധാരണ ഏതു സമയത്തും വണ്ടി ഉണ്ടാവും എന്നാണ് ഇവിടെ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, മഴയായതുകൊണ്ട് നേരത്തെ ഓട്ടം നിർത്തി പോയതായിരിക്കാം. മഴ കുറയുന്ന ലക്ഷണം ഒന്നും കാണുന്നില്ല, നടക്കാൻ ആണെങ്കിൽ അഞ്ച് കിലോമീറ്റർ നടക്കണം. നടക്കാൻ ആണെങ്കിലും മഴ മാറിയാലല്ലേ പറ്റൂ. ശേഷം മുമ്പിൽ കുറേനേരം നിന്നപ്പോൾ, ഏതോ വണ്ടിക്ക് ഇവിടെ നിന്നും പോകാൻ ഉള്ള ഒരാളുമായി ഓട്ടോ അവിടെ വന്നു. ഡ്രൈവറോട് വിവരം പറഞ്ഞപ്പോൾ അയാൾക്ക് ബുദ്ധിമുട്ട് തോന്നിയെങ്കിലും കൊണ്ടുചെന്ന് ആക്കാം എന്നു സമ്മതിച്ചു. സമയം ഇപ്പോൾ രണ്ടു മണി, വിശന്നിട്ടു വയർ ഇരമ്പുന്നു. ഉച്ചക്ക് ഊണ് കഴിച്ചതാണ്, വീട്ടിലെത്തി എന്തെങ്കിലും കഴിക്കാം എന്ന് കരുതിയാണ് ട്രെയിനിൽ കയറിയത്. ഓട്ടോയിൽ ഗേറ്റിനടുത്ത് ചെന്നിറങ്ങുമ്പോഴും മഴ ചാറുന്നുണ്ട്. ഓട്ടോ ചാർജ് അയാൾ ഇരട്ടി വാങ്ങി, എന്നെ ഗേറ്റിനടുത്ത് ഇറക്കി കൊണ്ട് അയാൾ തിരിച്ചു പോയി. ഇത്രയൊക്കെ സഹിച്ച് ഇവിടെ എത്തിയാൽ അകത്തിരിക്കുന്ന ദേവിയുടെ സ്വഭാവം എന്താകുമോ എന്തോ? ഞാൻ ഫോൺ എടുത്ത് റിങ് ചെയ്തു, ആദ്യത്തെ റിങ്ങിന് പ്രതികരണമില്ല. ഒരു ഡയൽ കൂടി കൊടുത്തു, അതാ ലൈറ്റുകൾ ഒക്കെ ഓൺ ആയി. ഫ്രണ്ടിലെ വാതിൽ തുറന്ന് അമ്മുമ്മയും മകളും പുറത്തിറങ്ങി, എൻറെ ആള് കുടയുമായി അതാവരുന്നു ഗേറ്റ് തുറക്കാൻ. ഞാൻ അപ്പോഴേക്കും ഒരുവിധം നനഞ്ഞിട്ടുണ്ടായിരുന്നു. ഗേറ്റ് തുറന്ന് എന്നെ കുടയിൽ കയറ്റി അകത്തേക്ക് നടന്നു. പോകുന്ന വഴി സ്വകാര്യമായി കളി എന്നോട് പറഞ്ഞു.
കളി: എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു. കാത്തിരുന്നു ഞാൻ ഇപ്പോഴാണ് ഒന്നു മയങ്ങിയത്.
അപ്പോഴേക്കും ഞങ്ങൾ സിറ്റൗട്ടിൽ എത്തിയിരുന്നു.
അമ്മുമ്മ: മോൻ ആകെ നനഞ്ഞല്ലോ, ഉച്ചയ്ക്ക് തുടങ്ങിയ മഴയാണ്, ഈ മഴയത്ത് വരേണ്ടിയിരുന്നില്ല.
ഇതുകേട്ടപ്പോൾ കിളി ഈർഷ്യയോടെ അമ്മൂമ്മയെ നോക്കുന്നുണ്ടായിരുന്നു.
ഞാൻ: അവിടെനിന്ന് പോരുമ്പോൾ മഴയുണ്ടായിരുന്നില്ല, അതുകൊണ്ട് കുട എടുത്തില്ല.
അമ്മൂമ്മ: മോളെ ഇവൻറെ തല തുറക്കാൻ ഒരു തോർത്ത് എടുത്തു കൊടുക്ക്. നീ വല്ലതും കഴിച്ചതാണോ?
ഞാൻ: ഇല്ല, ഇനിയിപ്പോൾ ഈ നേരമായില്ലേ, ഒന്നും വേണ്ട.
അമ്മുമ്മ: നിനക്ക് വിശക്കൂലെ, എപ്പോഴാണ് കഴിച്ചത്?
ഞാൻ: ഉച്ചയ്ക്ക് ഊണ് കഴിച്ചതാണ്. ഇവിടെ വന്നിട്ട് കഴിക്കാം എന്ന് കരുതി, പക്ഷേ വണ്ടി വൈകി. ഇപ്പോൾ ഭക്ഷണം വേണ്ട അത് മാറ്റാനുള്ള ഒരു വിദ്യ എൻറെ കയ്യിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *