എൻ്റെ കിളിക്കൂട് 13 [Dasan]

Posted by

ചെറുതായി കടിക്കുകയും ചെയ്തു. ഗേറ്റ് തുറക്കുന്ന ഒച്ച കേട്ട് നോക്കിയപ്പോൾ അമ്മൂമ്മ. ഞങ്ങൾ രണ്ടുപേരും പെട്ടെന്ന് ചാടി എഴുന്നേറ്റു, ഞാനെൻറെ മുറിയിലേക്കും കിളി അടുക്കളയിലേക്കും പോയി. അമ്മൂമ്മ അടുക്കള വശം കൂടി അകത്തേക്ക് കയറി. കിളിയോട് ചോദിക്കുന്ന കേട്ടു.
അമ്മൂമ്മ: നിങ്ങൾ ചായ കുടിച്ചോ മക്കളേ?
കിളി: അജയൻ അതിന് മുറിയിൽ കയറി കിടക്കുകയാണ്.
അമ്മൂമ്മ മുറിയിലേക്ക് വന്നു, എന്നോട്
അമ്മുമ്മ: എടാ മക്കളെ, നിനക്ക് ചായ ഒന്നും വേണ്ടേ.
ഞാൻ ചെറിയ മയക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത് പോലെ അഭിനയിച്ചു.
ഞാൻ: അമ്മുമ്മ വന്നോ?
അമ്മൂമ്മ: ആ മക്കളെ, നിനക്ക് കൊണ്ടുപോകാൻ അച്ചാറിടാൻ വല്ലതും കിട്ടുമോ എന്ന് നോക്കാൻ പോയതാ. പക്ഷേ അവിടെ ഒന്നുമില്ല.
ഞാൻ: ഉള്ളതൊക്കെ മതി. അവിടെ കുറച്ച് അച്ചാർ ഉണ്ട്.
ഞങ്ങൾ മൂന്നുപേരും ഒരുമിച്ചാണ് ചായകുടിക്കാൻ ഇരുന്നത്. കിളി ഇടക്കിടക്ക് എന്നെ നോക്കുന്നുണ്ട്. മുഖത്ത് വിഷമം ശരിക്കറിയുന്നുണ്ട്. ഇന്നത്തെ ദിവസത്തിന് സ്പീഡ് കൂടുതൽ ആണെന്ന് എനിക്ക് തോന്നി. പോകേണ്ട സമയം അടുത്തടുത്ത് വരുന്നു. ഉച്ചകഴിഞ്ഞ് 2:30 ആയപ്പോൾ ഇറങ്ങാൻ നേരം കിളി ഇപ്പോൾ വിങ്ങി പൊട്ടും എന്ന നിലയിൽ നിൽക്കുകയാണ്. കിളിയെ അമ്മുമ്മ കാണാതെ സമാധാനിപ്പിച്ചു, മനസ്സ് വിങ്ങുന്നുണ്ടെങ്കിലും പുറത്തുകാണിക്കാതെ അധികം ഒരു സീൻ ഉണ്ടാക്കാതെ യാത്ര പറഞ്ഞിറങ്ങി. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഒരു വണ്ടി ഉണ്ടെന്നറിഞ്ഞു, ഏകദേശം വൈകാതെ ആ വണ്ടി വരികയും ചെയ്തു.

കൊച്ചുവേളി എത്തിയപ്പോൾ സുധിയെ വിളിച്ച് സെൻട്രൽ സ്റ്റേഷനിൽ എത്താൻ പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോൾ സമയം രാത്രി എട്ടര, സ്റ്റേഷനെ പുറത്തേക്കിറങ്ങുന്ന വഴി കിളിയെ വിളിച്ച് ഞാൻ ഇവിടെ എത്തി എന്ന് അറിയിച്ചു. പുറത്തിറങ്ങി സുധിയെ വിളിച്ചു സുധീർ ഞാനും തമ്മിൽ കണ്ടു വണ്ടിയിൽ കയറി മുറിയിലേക്ക് പോകും വഴി രാത്രിയിലെ ഭക്ഷണം തട്ട് ദോശയും ചമ്മന്തിയും കഴിച്ചു. റൂമിലെത്തി കുളിച്ചു, കിടന്നു.

പാതിമയക്കത്തിൽ കോളിംഗ് ബെൽ കേട്ടാണ് ഞാൻ ഉണർന്നത്, എഴുന്നേൽക്കാൻ മടി ഉണ്ടായിരുന്നെങ്കിലും, ഞാൻ ഉള്ളതുകൊണ്ട് സുധി എഴുന്നേൽക്കാൻ വൈകും അതുകൊണ്ട് പുറത്ത് ഞങ്ങൾക്കുള്ള ചായ വന്നിട്ടുള്ള ചായക്കാരിയെ നിർത്തി വിഷമിപ്പിക്കേണ്ട എന്ന് കരുതി എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. ഞാൻ ആദ്യ ദിവസം കണ്ടതുപോലെ തന്നെ കുളിച്ച് ഈറനായ മുടിയുമായി സുസ്മേരവദനയായി സീത ചായ പാത്രവുമായി നിൽക്കുന്നു.
സീത: അണ്ണൻ എപ്പോൾ എത്തി.
ഞാൻ: രാത്രി 10 മണി കഴിഞ്ഞു.
സീത: ഞങ്ങൾ ഒമ്പതര വരെ നോക്കിയിരുന്നു. നിങ്ങൾക്കുള്ള ഭക്ഷണവും കരുതിയിട്ടുണ്ടായിരുന്നു.
ഞാൻ: ഞങ്ങൾ പുറത്ത് നിന്നും കഴിച്ചു. ചീതമ്മക്ക് ഇന്ന് ക്ലാസില്ലെ?
സീത: ഉണ്ടണ്ണ…. വീട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ അണ്ണാ.
ഞാൻ: സുഖമാണ് ചീതമ്മെ.
സീത: എന്നാൽ ഞാൻ ചെല്ലട്ടെ അണ്ണ.
എന്നുപറഞ്ഞ് സീത പോയി. സീതയെ വീട്ടിൽ വിളിക്കുന്നത് ചീതമ്മ എന്നാണ്. ഞാനൊന്നു സുധി വിളിച്ചെഴുന്നേൽപ്പിച്ച് ചായ കൊടുത്തു. പിന്നെ സ്പീഡിൽ ഉള്ള

Leave a Reply

Your email address will not be published. Required fields are marked *