എൻ്റെ കിളിക്കൂട് 9 [Dasan]

Posted by

പറഞ്ഞിട്ട് എന്തായി തീരുമാനം. നാളെയെങ്കിലും പോസ്റ്റുമാൻ അപ്പോയ്മെൻറ് ഓർഡർ കൊണ്ടു വന്നാൽ മതിയായിരുന്നു. ഇവിടെ നിന്നും എത്രയും പെട്ടെന്ന് പോകണം. എനിക്ക് ഇവിടെ നിൽക്കും തോറും നഷ്ടബോധം കൂടിക്കൂടി വരുന്നു. അതൊന്നു പുറത്തുകാണിക്കാൻ കൂടി വയ്യാത്ത അവസ്ഥ. ഞാൻ അങ്ങനെയൊക്കെ കിളിയോട് പറഞ്ഞെങ്കിലും, എൻറെ മനസ്സ് നീറി പുകയുകയായിരുന്നു. എന്നെ വേണ്ടാത്തവൾക്ക് ഞാനൊരിക്കലും ഒരു തടസ്സമായി നിൽക്കരുത്. കയ്യ് അങ്ങനെ വച്ചിരുന്നതിനാൽ, വേദനയ്ക്ക് കുറവുണ്ടായിരുന്നു. അതിനാൽ പതിയെ കൺപോളകൾ അടഞ്ഞു തുടങ്ങി. ഉണരുമ്പോൾ മുറിഞ്ഞ കൈ ഒരു തലയണയുടെ മുകളിൽ വെച്ചിട്ടുണ്ടായിരുന്നു. ചുവരിൻറെ മൂലയിലാണ് ചാരി ഇരുന്നത് എങ്കിലും, ഞാൻ വെച്ചത് കൂടാതെ വേറെ രണ്ടു തലയണ കൂടി കംഫർട്ട് ആയി വെച്ചിട്ടുണ്ടായിരുന്നു. ഞാൻ എഴുന്നേറ്റ് സമയം നോക്കുമ്പോൾ 9 മണി. ഇത്രയും വൈകിയോ, ഇന്നല്ലേ പുരവാസ്തുവലി ന് പോകുന്നു എന്ന് അമ്മ പറഞ്ഞത്. ഇവർ രണ്ടുപേരും പോയിട്ട് എന്നെ വിളിക്കാഞ്ഞത് എന്ത്? വാതിലൊക്കെ തുറന്നു കിടക്കുകയാണല്ലോ? ഇങ്ങനെ ആലോചിച്ച് പ്രഭാതകൃത്യങ്ങൾ ക്കായി ഫ്രണ്ടിലെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. ഇടതു കൈകൊണ്ട് ബ്രഷ് ചെയ്തു വീടിനു പുറകിലേക്ക് നടക്കുമ്പോൾ, അപ്പുറത്ത് ആളനക്കം അനുഭവപ്പെട്ടു. ഞാൻ ആലോചിച്ചു ‘ അമ്മൂമ്മ ഇതുവരെ പോയില്ലേ’. ബ്രഷ് ചെയ്തു കഴിഞ്ഞാൽ ഞാൻ അടുക്കള വശത്തുകൂടി അകത്തേക്ക് കയറുമ്പോൾ അതാ നിൽക്കുന്നു ജഗജില്ലി. ഞാൻ ഒന്നും പറയാതെ ബ്രഷ് കൊണ്ട് വച്ച് നേരെ സിറ്റൗട്ടിലേക്ക് നടന്നു. സിറ്റൗട്ടിൽ കസേരയിൽ ന്യൂസ് പേപ്പർ നോക്കി അങ്ങനെ ഇരുന്നു. എൻറെ ഇന്നത്തെ കാര്യം പോക്കാണ്. ഒറ്റക്ക് ആയിരുന്നെങ്കിൽ അടുക്കളയിൽ കയറി കഴിക്കാൻ എന്തെങ്കിലുമുണ്ടോ എന്നു നോക്കാമായിരുന്നു. അമ്മൂമ്മ വരുന്നതുവരെ ഇന്ന് ഞാൻ പട്ടിണിയാണ്. ആ കാര്യത്തിൽ തീരുമാനമായി. ഒന്ന് ഒന്നര മണിക്കൂർ അങ്ങനെ ഇരുന്നിട്ടും അകത്തുനിന്നും ഒരു പ്രതികരണവും ഇല്ല. ദൈവമേ ഇത് അമ്മൂമ്മയുടെ കൂടെ പോയിരുന്നെങ്കിൽ എൻറെ ഭക്ഷണം എങ്ങനെയെങ്കിലും നടന്നേനെ. ഏകദേശം പത്തര കഴിഞ്ഞപ്പോൾ പോസ്റ്റുമാൻ ഗേറ്റിനടുത്ത് ബെൽ അടിക്കുന്നത് കേട്ടു. സന്തോഷത്താൽ ഞാൻ ഓടിച്ചെന്നു. പോസ്റ്റുമാൻ ഒരു രജിസ്ട്രേഡ് കത്ത് എനിക്ക് തന്നു ഒപ്പിട്ടു മേടിച്ചു. ഞാൻ ധൃതിയിൽ അത് പൊട്ടിച്ചു നോക്കി. സൈക്കിളിൻറെ ബെല്ല് കേട്ട് ഞാൻ കിടക്കുന്ന മുറിയുടെ ജനലിൽ കൂടി ഉണ്ടക്കണ്ണി നോക്കുന്നത് ഞാൻ കണ്ടു. ആ അപ്പോയ്മെൻറ് ഓർഡർ കണ്ട് എൻറെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി രണ്ടു തുള്ളി അതിൽ വീണു. കണ്ണുകൾ തുടച്ച് ഞാൻ സിറ്റൗട്ടിൽ പോയി കണ്ണടച്ചിരുന്നു. രണ്ടാഴ്ചക്കുള്ളിൽ ജോയിൻ ചെയ്യണം. അല്ലെങ്കിൽ റിപ്പോർട്ട് ചെയ്ത് 30 ദിവസം കൂടി നീട്ടി ചോദിക്കാം. എനിക്ക് ഈ ഒരു അവസ്ഥയിൽ അങ്ങനെയൊരു മനോഭാവമെ ഇല്ല. എത്രയും പെട്ടെന്ന് ഇവിടെനിന്നും പോകണം, പക്ഷേ എനിക്ക് സന്തോഷവും ദുഃഖവും ഒരുമിച്ച് തരുന്ന നിമിഷം. ഞാൻ മധുസൂദനൻ നായർ മാഷിൻറെ ഇരുളിൻ മഹാനിദ്രയിൽ നിന്നും എന്ന് തുടങ്ങുന്ന കവിതയിലെ ഏതാനും വരികൾ എനിക്ക് ഓർമ്മ വന്നു.
‘ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
നിറമുള്ള ജീവിത പീലി തന്നു …..
എൻ്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മശീഖരത്തിൽ ഒരു കൂട് തന്നു
നിൻ്റെ ഹൃദയത്തിൽ ഞാനെൻ്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിൽ അഭയം തെരഞ്ഞു പോകുന്നു

Leave a Reply

Your email address will not be published. Required fields are marked *