എൻ്റെ കിളിക്കൂട് 9 [Dasan]

Posted by

കിളി ഒരക്ഷരം മിണ്ടുന്നില്ല. വീണ്ടും
അമ്മൂമ്മ :- ഒന്ന് രണ്ടുമാസത്തിനുള്ളിൽ ഉണ്ടാകുമോ?
ഒന്നിനും മറുപടിയില്ല
ഞാൻ :- പെട്ടെന്ന് ഉണ്ടാവുമായിരിക്കും. ഉത്സവത്തിന് പോയി ചുറ്റുപാടൊക്കെ കണ്ടു ഇഷ്ടപ്പെട്ടു വന്നിരിക്കുകയല്ലേ.
അതു കൂടി കേട്ടതോടെ എന്നെ അതിരൂക്ഷമായി നോക്കി കൊണ്ട് ഭക്ഷണം നിർത്തി ചാടിതുള്ളി പോയി.
അമ്മൂമ്മ :- ഈ പെങ്കൊച്ച് എന്തിനാണ് ദേഷ്യപ്പെട്ടു പോകുന്നത്.
ഞാൻ:- നമ്മൾ കിളിയുടെ ചെക്കനെ പറഞ്ഞ കണ്ണ് ഇടുകയല്ലെ, അത് പിടിക്കാത്തതു കൊണ്ടായിരിക്കും. നിർത്താം. അതുമല്ല അമ്മുമ്മേ, നമ്മൾ കിളിയെ ഇവിടെ പിടിച്ചു നിർത്തിയിരിക്കുന്നത് ആ വീട്ടുകാർക്കും ചെക്കനും പിടിച്ചില്ലെങ്കിലൊ. അതുകൊണ്ട് അമ്മുമ്മ നാളെത്തന്നെ കിളിയെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കണം. എൻറെ കൈയല്ലെ മുറിഞ്ഞത് അതൊന്നും കുഴപ്പമില്ല അതൊക്കെ മാറിക്കോളും. അമ്മുമ്മ പറഞ്ഞതു കൊണ്ട് അവർക്കും കിളിക്കും എതിർത്തു പറയാൻ പറ്റാത്തതു കൊണ്ടായിരിക്കും ഇവിടെ നിർത്തിയത്.
ഇതു പറഞ്ഞു കഴിഞ്ഞതും അടുക്കളയിൽ പാത്രം ഒന്ന് താഴെ ശക്തിയായി വീണു എന്നല്ല എറിഞ്ഞു അതാണ് സത്യം.
ഞാൻ:- കണ്ടോ ഞാൻ പറഞ്ഞത് ശരിയാണ്. അതിൻറെ സിംബലാണ് അടുക്കളയിൽ കേട്ടത്. അമ്മൂമ്മയോട് എതിർക്കാൻ പറ്റാത്തതിൻറെ അടയാളം.
അമ്മൂമ്മ :- ശരി, ശരി. ഞാൻ ആ പെങ്കൊച്ച് നോട് ചോദിക്കട്ടെ. നീ എഴുന്നേറ്റ് പോ. ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി, നമ്മുടെ തറവാടിനെ അടുത്തുള്ള ചന്ദ്രൻറെ മകൻറെ പുര വാസ്തുവൽ ആണ് നാളെ. നിനക്ക് പോകാൻ പറ്റില്ലല്ലോ, ബസ്സിനെ ഈ കൈയും പിടിച്ച് എങ്ങനെ പോകും. അതുമല്ല ക്ഷീണവും മാറിയിട്ടില്ല. ആരെങ്കിലും പോകാതിരിക്കാനും പറ്റില്ല. ഞാൻ പോയിട്ട് വരാം, 11:30 നും 12 നും ഇടയിലാണ് സമയം. കുറച്ചുദൂരം ഉണ്ടല്ലോ അതുകൊണ്ട് രാവിലെ തന്നെ പോകും. നീ ഇപ്പോൾ വൈകി ആണല്ലോ എഴുന്നേൽക്കുന്നത് അതുകൊണ്ടാണ് ഇപ്പോൾ പറയുന്നത്. രാവിലെ എന്നെ കാണാതാകുമ്പോൾ അന്വേഷിക്കേണ്ട ഞാൻ പോയിട്ടുണ്ടാവും.
ഞാൻ:- അമ്മൂമ്മ പോവുമ്പോൾ കിളിയെ കൂടി കൂട്ടിക്കോ അപ്പോൾ നിങ്ങൾ രണ്ടുപേർക്കും കൂടി പോയിട്ട് വരാമല്ലോ?
അമ്മൂമ്മ :- നിൻ്റെ ചായയുടെ കാര്യവും, ഉച്ചക്കത്തെ കാര്യവും എന്ത് ചെയ്യും.
ഞാൻ :- അതൊന്നും കുഴപ്പമില്ല. അല്ലെങ്കിൽ രാവിലെ ചായ ഉണ്ടാക്കി വെച്ചേക്ക് ഉച്ചക്കും അത് തന്നെ മതി. തറവാടിന് അടുത്തു പോകുന്നതല്ലേ അപ്പോൾ തറവാട്ടിൽ കയറി വരാം, അവർ ഇങ്ങോട്ടും വരുന്നില്ല നമ്മൾ അങ്ങോട്ട് പോകുന്നതും കുറവാണ്. അതുകൊണ്ട് നിങ്ങൾ രണ്ടുപേരും അവിടെ കേറി ഇങ്ങോട്ട് വരുന്ന വഴി കിളിയെ വീട്ടിലാക്കി വൈകിട്ടോടെ ഇങ്ങോട്ട് എത്തിയാൽ മതി. പിന്നെ ഇന്ന് കിളിയെ താഴെ കിടത്തണ്ട, അമ്മുമ്മയുടെ കൂടെ കട്ടിലിൽ കിടക്കട്ടെ.എനിക്ക് കുഴപ്പമൊന്നുമില്ല.
ഞാൻ എഴുന്നേറ്റ് വായും മുഖവും കഴുകി മുറിയിലേക്ക് പോയി കിടന്നു. കൈ വേദന തുടങ്ങിയിരുന്നു. എന്നിട്ടും ഞാൻ അവിടെ തന്നെ കിടന്നു. താഴെ വാതിൽക്കൽ കിളിയെ കിടത്തണ്ട എന്ന് അമ്മുമ്മയോട് പറഞ്ഞതാണല്ലോ, അപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് കാണിക്കണം. അതിനാൽ ഞാൻ

Leave a Reply

Your email address will not be published. Required fields are marked *