എൻ്റെ കിളിക്കൂട് 9 [Dasan]

Posted by

അമ്മൂമ്മ :- ഞാനൊന്നു സുബ്രഹ്മണ്യൻ്റെ വീട് വരെ പോയിട്ട് വരട്ടെ, കുറച്ചുദിവസമായി അങ്ങോട്ട് പോയിട്ട്.
ഞാൻ:- ഞാനും വരാം. ഒന്ന് നടക്കുന്നത് നല്ലതാ.
അമ്മുമ്മ :- വേണ്ട. നീ ഇവിടെ ഇരുന്നാൽ മതി. നിന്നെ കൊണ്ടുപോയി വഴിയിൽ വല്ല തലകറങ്ങി വീണാൽ എനിക്ക് വയ്യ.
ഞാൻ:- അതൊക്കെ മാറി അമ്മുമ്മേ ഞാനും വരാം.
അമ്മുമ്മ :- വേണ്ട എന്നല്ലേ പറഞ്ഞേ. അതും അല്ല ഈ പെൺകൊച്ച് ഒറ്റക്കാവും.
പിന്നീട് പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നി അതുകൊണ്ട് ഞാൻ മിണ്ടിയില്ല. ഇതും പറഞ്ഞ് അമ്മുമ്മ പോയി. ഞാൻ പുറത്തേക്കിറങ്ങി ഗേറ്റിനടുത്ത് ചെടിച്ചട്ടികൾ വെക്കാൻ തൂണുകൾ പോലെ അധികം പൊക്കമില്ലാതെ കെട്ടിയിരിക്കുന്നതിൽ പോയി ഇരുന്നു. അകത്തിരുന്ന് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകണ്ടല്ലോ എന്ന് കരുതി. റോഡിലൂടെ പോയ ഒന്ന് രണ്ട് പരിചയക്കാർ എൻറെ കൈ കണ്ടു വിവരം തിരക്കി. ഞാൻ ‘മരത്തിൻറെ കൊമ്പ് വെട്ടിയപ്പോൾ കൊണ്ടതാണ്’ എന്ന് പറഞ്ഞു. അമ്മൂമ്മ വരുന്നതുവരെ അവിടെ ഇരുന്നു. അമ്മുമ്മ വന്നപ്പോൾ ഞങ്ങൾ രണ്ടു പേരും അകത്തേക്ക് കയറി അന്നേരം സന്ധ്യയായി. ക്ഷീണം അങ്ങ് വിട്ടു മാറാത്തത് കൊണ്ടും കുറെ നേരമായുള്ള അവിടെ ഇരിക്കുന്നതും കൊണ്ട് ഒന്നു കിടക്കണം എന്ന് തോന്നി. ഞാൻ മുറിയിൽ കയറി കിടന്നു. രാത്രിയിൽ ഭക്ഷണം കഴിക്കാൻ അമ്മുമ്മ വന്നു വിളിച്ചു. ഭക്ഷണം കഴിക്കാൻ മൂന്നു പേരും ഒരുമിച്ച് ആണ് ഇരുന്നത്. കയ്യിന് ചെറിയ വേദന തുടങ്ങിയിരുന്നു അമ്മൂമ്മയ്ക്ക് അറിയാം എത്രയും പെട്ടെന്ന് അപ്പോയ്മെൻറ് ലെറ്റർ വരുമെന്ന് അതുകൊണ്ട്
അമ്മുമ്മ :- നിനക്ക് ആ കടലാസ് കിട്ടിയാൽ, എവിടെയായിരിക്കും ജോലി.
ഞാൻ:- മിക്കവാറും തിരുവനന്തപുരം ആയിരിക്കും അമ്മൂമ്മെ.
അമ്മൂമ്മ :- പോയാൽ അപ്പോൾ എന്ന് തിരിച്ചുവരും?
ഞാൻ :- ഇടക്കൊക്കെ വരാൻ നോക്കാം. എന്തായാലും കിളിയുടെ കല്യാണത്തിന് ഞാൻ എത്തും.
അമ്മുമ്മ :- എവിടെ വരെ ആയി കല്യാണാലോചനകൾ?
കിളി ഒന്നും പറയാത്തതുകൊണ്ട്
ഞാൻ :- ഏകദേശം അത് സെറ്റ് ആയിട്ട് ഉണ്ടെന്നു തോന്നുന്നു.
കിളി എൻറെ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കി.
അമ്മൂമ്മ :- എങ്ങനെയുണ്ട്? കൊള്ളാവുന്ന അവരാണെന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ. പ്രദീപിൻ്റെ അളിയൻ അല്ലേ? പ്രദീപിൻ്റെ കല്യാണത്തിന് കണ്ടതാണ് ചെക്കനെ, ഇപ്പോൾ നല്ല ചുറ്റുപാടിൽ ആണ് എന്ന് പ്രദീപ് പറഞ്ഞായിരുന്നു.
അതിനും കിളി ഒന്നും പറഞ്ഞില്ല.
ഞാൻ:- പിന്നെ നല്ല കാശുകാരൻ അല്ലേ. രണ്ടോമൂന്നോ കാർ. ഏതായാലും കിളി രക്ഷപ്പെട്ടു. ഇടക്ക് വല്ലപ്പോഴും വായ്പ വാങ്ങാമല്ലോ…..
അത് പറഞ്ഞപ്പോഴും ആ ഉണ്ടക്കണ്ണുകൾ തുറിച്ച് എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ ആ കാശ് കാരൻ്റെ കാര്യമൊക്കെ പറഞ്ഞപ്പോൾ കണ്ണ് വെക്കുകയാണോ എന്ന് തോന്നിയതുകൊണ്ട് തുറിച്ചുനോക്കുന്നതായിരിക്കും.
അമ്മുമ്മ :- എന്നേക്കാണ് മോളെ കല്യാണം ? അവർ വല്ലതും പറഞ്ഞോ?

Leave a Reply

Your email address will not be published. Required fields are marked *