എൻ്റെ കിളിക്കൂട് 9 [Dasan]

Posted by

എന്നേക്കുമായി അസ്തമിച്ചു പോയി’
ഞാൻ എല്ലാം പറഞ്ഞ് ശാന്തമായി അവളെ ആശംസിച്ചു വിടും എന്നു പറയുമ്പോൾ, എൻറെ മനസ്സ് നുറുങ്ങുകയാണ്. സ്നേഹം എന്നാൽ മറ്റൊരാളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി എന്തും ത്യജിക്കാനുള്ള മനോഭാവമാണ്. അതിന് എൻറെ മനസ്സിനെ പാകപ്പെടുത്തി കഴിഞ്ഞു. ഇങ്ങനെ ഓരോന്ന് ആലോചിച്ച് കണ്ണുകളെ നിദ്ര മാടിവിളിച്ചു. ഞാൻ തലയണകൾ എടുത്ത് കട്ടിലിൻ്റെ തലക്കൽ ചുവരിനെ മൂലയ്ക്ക് വെച്ച് ചാരിയിരുന്ന് ഉറങ്ങി.
നേരം നല്ലവണ്ണം പുലർന്നതിനുശേഷമാണ് ഞാൻ ഉണർന്നത്. എഴുന്നേറ്റ് സിറ്റൗട്ടിൽ പോയി ഇരുന്നു. ഇന്ന് ആശുപത്രിയിൽ കൈ ഡ്രസ്സ് ചെയ്യാൻ ചൊല്ലേണ്ടതാണ്. കുറച്ചുനേരം അവിടെ ഇരുന്നിട്ട് പ്രഭാത കൃത്യങ്ങൾ നിർവഹിക്കാൻ പോയി. അതു കഴിഞ്ഞു വന്ന് ഗേറ്റിനടുത്ത് പോയി നിൽപ്പായി. പരിചയക്കാർ ആരെങ്കിലും ടൗണിലേക്ക് പോകുന്നുണ്ടെങ്കിൽ, ഒരു ഓട്ടോ വരാൻ പറയണം. അങ്ങനെ നിൽക്കുമ്പോൾ ഒരു പരിചയക്കാരൻ പോകുന്നതു കണ്ടു. വിവരം തിരക്കിയപ്പോൾ ആള് ജംഗ്ഷൻ വരെ പോകുന്നുണ്ട്. അയാളോട് വിവരം പറഞ്ഞു വിട്ടു. ഞാൻ തിരിച്ചു വന്ന് ഡ്രസ്സ് ചെയ്യാൻ തുടങ്ങി. എഴുന്നേറ്റ് അമ്മൂമ്മയെയും കക്ഷിയെയും കണ്ടില്ല. കക്ഷി ഇപ്പോൾ എൻറെ മുമ്പിൽ തന്നെ വരാറില്ല. അമ്മ എവിടെ പോയി? ആരോട് ചോദിക്കാൻ. ചായയോ ഭക്ഷണമോ കിട്ടിയില്ല. ഡ്രസ്സ് മാറി ഞാൻ ഗേറ്റിനടുത്ത് എത്തി. ഞാൻ ആശുപത്രിയിൽ പോകുന്ന വിവരം ആരെയെങ്കിലും പറഞ്ഞ് അറിയിക്കണമല്ലോ. അല്ലെങ്കിൽ എന്നെ കാണാതെ ആയാൽ അമ്മൂമ്മ വിഷമിക്കും. ഓട്ടോ വരുമ്പോഴേക്കും അമ്മൂമ്മയെ കണ്ടാൽ മതിയായിരുന്നു. അമ്മൂമ്മ ഇവിടെയെങ്ങും ഇല്ല എന്ന് തോന്നുന്നു. ആശുപത്രിയിൽ പോകുന്നതിനു മുമ്പ് ഏതായാലും കക്ഷി കോഡ് നല്ലരീതിയിൽ പറഞ്ഞു അവസാനിപ്പിച്ചു പോകാം. അമ്മൂമ്മ ഇല്ലാത്തതിനാൽ നല്ല സൗകര്യമായി സംസാരിക്കാം. ഓട്ടോ വരുമ്പോഴേക്കും പറഞ്ഞു തീർക്കണം. ഞാൻ പതിയെ അകത്തേക്ക് കടന്നു. കിളിയെ നോക്കി, അടുക്കളയിൽ എന്തോ അടുപ്പിൽ വെച്ചിട്ട് അടുക്കള പടിയിൽ ഇരിപ്പുണ്ട്. ഞാൻ അടുത്തേക്ക് ചെന്നു എൻറെ പാദസ്പർശം കേട്ടിട്ടാവണം എഴുന്നേറ്റു.
ഞാൻ:- അമ്മുമ്മ എന്തിയേ?
മറുപടിയില്ല. സംസാരത്തിന് തുടക്കമിടാൻ വേണ്ടിയാണ് അമ്മുമ്മയെ ചോദിച്ചത്.
ഞാൻ :- എന്തു പറയണം എവിടെ തുടങ്ങണം എന്ന് എനിക്കറിയില്ല. എന്നാലും പറയാതിരുന്നാൽ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ടാണ്. എന്നോട് ഇത്രത്തോളം ദേഷ്യവും വെറുപ്പും ഉണ്ടെന്ന് ആ കത്തി പ്രയോഗത്തിൽ തന്നെ എനിക്ക് മനസ്സിലായി. എന്താണ് കാരണമെന്ന് ചോദിക്കുന്നില്ല. അത് എന്തുമാകട്ടെ. വെറുക്കണമെങ്കിൽ എന്തെങ്കിലും കാരണം ഇല്ലാതിരിക്കില്ല. അതിനെക്കുറിച്ച് ഞാൻ ചോദിക്കുന്നുമില്ല. വെറുക്കപ്പെടുന്ന ഒരാൾ എന്തു പറഞ്ഞിട്ടും കാര്യവുമില്ല. വളച്ചുകെട്ടില്ലാതെ ഞാൻ കാര്യത്തിലേക്ക് കടക്കാം. ഇനി ഒരിക്കലും ഒരു ശല്യക്കാരൻ ആയി മാറില്ല. അന്ന് ആ കൈ മുറിഞ്ഞ സമയത്ത് ഞാൻ അങ്ങനെ പറയാൻ പാടില്ലാത്തതായിരുന്നു. ഇങ്ങനെ ഒരു അവസ്ഥയിലും എത്തിക്കാൻ പാടില്ലാത്തതായിരുന്നു. എൻറെ തെറ്റാണ്. അതുകൊണ്ടാണല്ലോ ഇവിടെ വന്നു വിട്ടുപോയത്. അതിനു ഞാൻ ക്ഷമ ചോദിക്കുന്നു. ഇനി ഞാൻ എന്ത് അഭിസംബോധന ചെയ്തു വിളിക്കാൻ? പേര് തന്നെ വിളിക്കാം. കിളിക്ക് നല്ലതുവരുന്നതിന് എനിക്ക് സന്തോഷമേയുള്ളൂ. അതിന് ഒരു തടസ്സമായി നിൽക്കില്ല. നിങ്ങൾ അവിടെ പോയി വന്നതിന് ശേഷം കണ്ടപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *