എൻ്റെ കിളിക്കൂട് 9 [Dasan]

Posted by

തലയ്ക്കൽ മുട്ടി വേദന എടുത്തെങ്കിലും, മനസ്സിനുള്ളിലെ വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇത്രയൊക്കെ ദേഷ്യം കാണിച്ചിട്ടും എനിക്ക് എന്തുകൊണ്ട് തിരിച്ചു കാണിക്കാൻ പറ്റുന്നില്ല. അത്രയ്ക്കും സ്നേഹിച്ചുപോയി. ഞാൻ ഓർക്കുകയായിരുന്നു. അത്രയും സംസാരിച്ചിട്ടും നീ എന്നോ എടി എന്നോ എനിക്ക് അഭിസംബോധന ചെയ്യാൻ കഴിഞ്ഞില്ല. കുറച്ചുനേരം അങ്ങനെ കിടന്ന് എൻറെ മാനസികനിലയെ സാധാരണനിലയിലേക്ക് എത്തിച്ചു. ഞാൻ എഴുന്നേറ്റു. എനിക്ക് അഡ്വൈസ് മെമ്മോ വന്നതിനുശേഷം, അന്വേഷിച്ചപ്പോൾ എൻറെ കൂടെ പഠിച്ചിരുന്ന സുധി തിരുവനന്തപുരത്ത് ജോലിചെയ്യുന്നുണ്ട് എന്നറിഞ്ഞിരുന്നു. അവൻ്റെ നമ്പർ വീട്ടിൽ നിന്നും മേടിച്ചിട്ട് ഉണ്ടായിരുന്നു. ഹാളിൽ ഫോണിന് അടുത്ത് എത്തി അവൻറെ നമ്പർ ഡയൽ ചെയ്തു. അവിടെ ആരോ എടുത്തു സുധിയെ തിരക്കിയപ്പോൾ കൊടുക്കാമെന്നു പറഞ്ഞു.
സുധി :- ഹലോ…..
ഞാൻ:- സുധി, ഞാനാണ് അജയൻ.
സുധി:- ആ, വീട്ടിൽനിന്ന് വിളിച്ചപ്പോൾ നിൻറെ കാര്യം പറഞ്ഞിരുന്നു. എന്തായി അപ്പോയ്മെൻറ് ഓർഡർ വന്നോ, എവിടെയാണ് സ്ഥലം.
ഞാൻ:- ഹെഡ്ക്വാർട്ടേഴ്സ് വേക്കൻസി ആണ്, അതുകൊണ്ട് സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്യണം. ഞാൻ നാളെ മുതൽ ഇതിൽ പറഞ്ഞ സർട്ടിഫിക്കറ്റുകൾ ഒക്കെ സംഘടിപ്പിക്കാൻ ഇറങ്ങും. കിട്ടുന്ന മുറക്ക് രണ്ടുദിവസത്തിനുള്ളിൽ ഇവിടെ നിന്നും പുറപ്പെടും. നീ എവിടെയാണ് താമസിക്കുന്നത്. ആ അഡ്രസ്സ് ഒന്ന് പറയുക.
ഓ, കേശവദാസപുരത്ത്. ശരി ഞാൻ അവിടെ എത്തിയിട്ട് അന്വേഷിച്ചു കണ്ടെത്തി കൊള്ളാം.
ഇത് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. ഞാൻ അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ, രണ്ടു ഉണ്ടക്കണ്ണുകൾ തുറിപ്പിച്ച് എന്നെ നോക്കി കൊണ്ട് നിൽക്കുന്നു. ഞാൻ വലിയ മൈൻഡ് ചെയ്യാതെ മുറിയിലേക്ക് കയറി വാതിൽ ചാരി ചുവരിന് അഭിമുഖമായി കിടന്നു. അധികം താമസിയാതെ വാതിൽ തുറക്കുന്ന ശബ്ദം ഞാൻ കേട്ടു. ഭഗവാനെ കത്തികൊണ്ട് കുത്താൻ വരുകയാണൊ……. എൻറെ ഉള്ളിൽ ഭയം ഉണ്ടെങ്കിലും ഞാൻ തിരിഞ്ഞുനോക്കിയില്ല. കുറച്ചുകഴിഞ്ഞ്
കിളി :- അവിടെ ചായ എടുത്തു വച്ചിട്ട് കുറെ നേരമായി……
വളരെ ദേഷ്യം ആയി പറഞ്ഞു കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങി പോയി. ഞാൻ എഴുന്നേറ്റു പോയി ടേബിൾ ചെന്ന് ചായ മാത്രം എടുത്തു കുടിച്ചു. തിരിച്ച് മുറിയിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ ഹാളിലെ അടുക്കളവാതിൽ പടി മേൽ ചാരി ഉണ്ടക്കണ്ണി തുറിച്ചു നോക്കിനിൽക്കുന്ന ആ ഉണ്ടക്കണ്ണുകളിൽ കണ്ണുനീർ തുളുമ്പി നിൽക്കുന്നു. ഇന്ന് രണ്ടുപേരോടും കൂടി പുരവാസ്തുവലിന് പോകാനാണ് ഇന്നലെ പറഞ്ഞത്. എന്നിട്ട് ഇദ്ദേഹം എന്തേ പോകാഞ്ഞത്? പോയി വരുന്ന വഴി കിളിയെ അവിടെ ആക്കണമെന്നും പറഞ്ഞിട്ടുണ്ടായിരുന്നു. ഒന്നും മിണ്ടാതെ പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതി
ഞാൻ :- എന്തേ വല്യമ്മയുടെ കൂടെ പോകാതിരുന്നത്?
അതിനു മറുപടി തന്നത് ദേഷ്യത്തോടെയാണ്.
കിളി:- എനിക്ക് സൗകര്യം ഉള്ളതുപോലെ ചെയ്യും.
ഞാൻ:- ഞാനൊന്നും പറഞ്ഞില്ലേ……. കത്തി ഒന്നും എടുത്ത് കുത്തല്ലേ……….
എന്നെ രൂക്ഷമായി ഒന്ന് നോക്കി.
കിളി:- എൻറെ കല്യാണക്കാര്യം ഉറപ്പിക്കാൻ ഇയാൾ ആരാണ്. ഞാൻ ഇന്നലെ ഒന്നും പറയാതിരുന്നത് വല്യമ്മ ഇരുന്നതുകൊണ്ടാണ്. വലിയ ആളാകല്ലെ കേട്ടോ. ഞാൻ ആരെ കല്യാണം കഴിക്കണമെന്ന് ഇയാളാണോ തീരുമാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *