എന്നിട്ട് ഒന്നും പറഞ്ഞില്ല
ഞാൻ : നീ നശിപ്പിച് ഞാൻ അവരെ ഒന്ന് പ്രെപ്പോസ് ചെയ്യാന്നും പറഞ്ഞിരിക്കണർന്ന്
ഞാൻ വെറുതെ അവളോട് പറഞ്ഞു….
മ്മ് ചെന്നാലും മതി 1000 രൂപ എടുക്കാനില്ലാത്ത നിന്റെ കൂടെ ഇപ്പൊ വരും അവർ..
മ്മ് അതും ശെരിയാ അത് കൊണ്ട് ഞാൻ വേണ്ടെന്ന് വെച്ച്. എന്നാലും നീ എന്റെ വില കളഞ്ഞില്ലെടി…
ആഹ് പെയിന്റിന്റെ വില അല്ലെ
എന്താടി ഒരു പുച്ഛം
സംസാരിച്ച സംസാരിച്ച വീട് എത്തി അവളെ വീട്ടിൽ ഇറക്കി ഞാൻ വീട്ടിലെക്ക് പോയി….
ആ ആഴ്ച പണിക്ക് പോയി. പൈസയും ഞാൻ അവനു കൊടുത്തു.
. മദ്യപാനം തല്കാലത്തേക്ക്. നിർത്തി…
പക്ഷെ വീട്ടിൽ പ്രേതേകിച് റിയാക്ഷൻ ഒന്നും ഉണ്ടായില്ല…..
ഹോസ്പിറ്റലിൽ പോയ കാര്യം വീട്ടിൽ പറഞ്ഞിട്ടും അതിലും ഒരു റിയാക്ഷൻ ഇല്ല. ഇവർക്കു എന്താ പറ്റിയെ
പിന്നെ ഞാൻ അത് ആലോചിച് തല പുകക്കാൻ പോയില്ല..
അങ്ങനെ രണ്ട് ആഴ്ച കഴിഞ്ഞു. വീണ്ടു ഹോസ്പിറ്റലിൽ എത്തി. ഈ പ്രാവശ്യം ടെസ്റ്റ് ചെയ്ത് റിസൾട്ടും ആയിട്ടാണ് ചെന്നത്….
മുണ്ടും ഷർട്ടും ആണ് വേഷം…. അമ്പലത്തിൽ പോയ വഴി ആണ് പോയത് വേറെ ഒന്നും കൊണ്ടല്ല അന്ന് എന്റെ പിറന്നാൾ ആയിരുന്നു.
അങ്ങനെ ഡോക്ടറുടെ റൂമിൽ കേറി.
ചെയർ ഇൽ ഇരുന്നു…..
Doc : എങ്ങനെ ഉണ്ട് ഇപ്പൊ
കുറവുണ്ട്
ഡോക്ടർ : എവിടെ റിസൾട്ട്.
ഞാൻ റിസൾട്ട് കൊടുത്തു അത് നോക്കിട്ട്. പറഞ്ഞു…