അല്ല കാർ നെ ആണ്
ഞാൻ : നീ ഒറ്റക് ഡ്രൈവ് ചെയ്ത് വന്നോ
അതെ പേടിയായിരുന്നു പിന്നെ ഒരു ധയ്ര്യത്തിൽ പോന്നു..
എനിക്ക് അത്ഭുദം അനു തോന്നിയത്… അവിടെ തന്നെ കാർ ഓടിക്കാൻ പേടി ആയിരുന്നു അവൾക്ക്.. പേടിച്ചു പേടിച്ചൊക്കെ അനു ഓടിക്കുന്നത് തന്നെ….
ഈശ്വരാ ഒരു കുഴപ്പവും കൂടാതെ ഇവിടെ എത്തിച്ചാലോ ഞാൻ മനസ്സിൽ പറഞ്ഞു……
ഞാൻ : എന്നാ വാ നമ്മുക്ക് വീട്ടിൽ പോകാം . ഞാൻ പ്രീതയെ വിളിച് ഹാഫ് ഡേ ലീവ് പറഞ്ഞു. അവളുടെ കാർ നെ വീട്ടിൽ ചെന്ന് ….
താഴെ ശങ്കരേട്ടന്റെ ഭാര്യ ഉണ്ടായിരുന്നു….
അവർ എന്നോട് ചോദിച്ചു ആരാണെന്നു
ഞാൻ : ഫ്രണ്ട് ആണ് ഡോക്ടർ ആണ് ഇവിടെത്തെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യാൻ വന്നതാ. രണ്ടു ദിവസം ഉണ്ടാകും ഇവിടെ..
ഞങ്ങൾ മുകളിൽ കേറി… ഉച്ചക്ക് കഴിക്കാൻ ഞാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല…..
അവൾ പുറത്ത് പോയി കഴിക്കാം എന്ന് പറഞ്ഞു. ഞങ്ങൾ കാറും എടുത്ത് ഹോട്ടലും നോക്കി പോയി.. ഞാൻ ആണ് വണ്ടി എടുത്തത് പണ്ട് കാർ ഞാൻ ഓടിച്ചുണ്ട് ലൈസൻസ് ഉണ്ട്. ആഹ്ഹ് ഒരു ധൈര്യത്തിൽ എടുത്ത്.. കുഴപ്പമില്ലയിരുന്നു ഓടിച്ചിട്ട്………
വഴി അരികിൽ ഒരു നടൻ ഹോട്ടൽ കണ്ട് അവ്ടെന്നു ഊണും കഴിച്ചു…… പുറത്തിറങ്ങി…..
ഞാൻ : വാ കേറൂ ഇവിടെ കാണാൻ പറ്റിയ സ്ഥാലം വല്ലതും ഉണ്ടോന്ന് നോക്കാം…..
ഇത് കേട്ടതും അവൾ ഓടി കാറിൽ കേറി ഇരുന്നു…. ഇത് കണ്ട് ഞാൻ പുറത്ത് തന്നെ നിന്നും…..
അനു : വാ പോകണ്ടേ വണ്ടി എടുക്ക്….
ഞാൻ വണ്ടി എടുത്ത് എങ്ങോടോ ഒക്കെ പോയി. പോയി പോയി.. 4 മണി ആയപ്പോൾ ഒരു ചായ കടയിൽ നിർത്തി. ഒരു മലയുടെ താഴെ ആയിരുന്ന അത്….
ഒരു പ്രായമായ ഒരു അമ്മ ആണ് അത് നടത്തുന്നത്… ഞങ്ങൾ ചായ കുടിച്.. അപ്പോൾ ആണ് ഞാൻ ഒരു ക്ഷേത്രത്തിന്റെ ബോർഡ് കണ്ടത് …
ഞാൻ ആാാ അമ്മയോട് ചോദിച്ചു മലയുടെ മുകളിൽ അമ്പലം ഉണ്ടോ….
ആഹ്ഹ് ഉണ്ട് കുറച്ചു മുകളിലേക്ക് പോണം….. അത് കേട്ടതും അവൾ പറഞ്ഞു..
വാ നമ്മുക്ക് ഒന്ന് പോകാം….
അപ്പൊ ആ അമ്മ പറഞ്ഞു. ആഹ്ഹ് ഇപ്പൊ നട തുറന്നു കാണും. ചെല്ല്… കുറച്ചു മുകളിലോട്ട് കേറണം….. പൈസയും കൊടുത്തു ഞങ്ങൾ മാല കയറാൻ തീരുമാനിച്ചു….