ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]

Posted by

“ ആ മതി മതി.. വാ ഫുഡ് കഴിക്കാം ” എന്ന് പറഞ്ഞ് ഉമ്മി അടുക്കളയിലേക്ക് പോയി ഫുഡ് മായി വന്നു.. എനിക്ക് ഫുഡ് വാരി തന്നു.. അതിനുശേഷം ഉമ്മ റൂമിലേക്ക് പോയി കിടന്നു ഞാനും റൂമിലേക്ക് പോയി കിടന്നു കുറച്ചു നേരം ഉറങ്ങി… ആരോ ബെഡിൽ വന്നിരുന്നു എന്റെ ദേഹത്ത് തട്ടുമ്പോൾ ഞാൻ ഉണർന്നത്… ഐഷ ആയിരുന്നു… അവളെ അവളെ അവിടെ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി…

“ ഹലോ എന്തൊരു ഉറക്കമാ ഇത് എത്ര നേരമായി ഞാൻ വന്നിട്ട് ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…

“ എത്ര നേരമായി ” ഞാൻ കണ്ണ് തിരുമ്മി കൊണ്ട് ചോദിച്ചു …

“ ഞാൻ നാലു മണിയായപ്പോൾ വന്നു… വന്നപ്പോൾ ഉമ്മി അവിടെ ഇരിപ്പുണ്ടായിരുന്നു… എന്നെ കണ്ടപ്പോഴേ ഉമ്മി പറഞ്ഞു മുകളിൽ ഉറങ്ങുകയാണെന്ന്… അപ്പോൾ ഞാൻ വന്നു നോക്കി.. ഉറങ്ങുവാൻ എന്ന് കണ്ടപ്പോൾ പിന്നെ ഞാൻ വിളിക്കാൻ നിന്നില്ല താഴെ ചെന്ന് ഉമ്മിയുടെ കൂടെ കുറച്ചുനേരം അടുക്കളയിലേക്ക് നിന്നപ്പോഴേക്കും ആഫി വന്നു ഞാനും ആഫിയും ഉമ്മയും കുറച്ചുനേരം സംസാരിച്ചിരുന്നു.. അപ്പോ ഉമ്മി പറഞ്ഞു ഇക്കാനെ വിളിച്ച് എണീപ്പിക്കാൻ.. അങ്ങനെ കേറി വന്നതാ ” അവൾ പറഞ്ഞിട്ട് എന്റെ കൂടെ കിടന്നു…

“ ആഹാ എന്നെ വിളിച്ച് എണീക്കാൻ വന്നിട്ട്… നീയും ഇവിടെ കിടക്കുവാണോ ” ഞാൻ അവളുടെ മുടിയിൽ തഴുകി കൊണ്ട് ചോദിച്ചു..

“ ഇങ്ങനെ കിടക്കാൻ നല്ല സുഖമാ… കൊച്ചിലെ ഞാൻ വാപ്പയുടെ നെഞ്ചത്ത് കിടക്കുമായിരുന്നു… അങ്ങനെ കിടന്നുറങ്ങാൻ എന്തോ പ്രത്യേക ഫീലാണ് ” അവൾ എന്റെ നെഞ്ചിൽ തല ചായ്ച്ച് കൊണ്ട് പറഞ്ഞു…

“ അതൊക്കെ പിന്നെ ആരുമില്ലാത്തപ്പോൾ… ഇപ്പോ നിന്നെ തിരക്കി ആരെങ്കിലും ഇങ്ങോട്ട് വന്നാൽ നമ്മൾ ഇങ്ങനെ കിടക്കുന്നത് അവരും കാണുന്നു ” എന്നും പറഞ്ഞ് ഞാൻ എഴുനേൽക്കാൻ തുടങ്ങി.. അപ്പോഴേക്കും അവൾ എന്നെ പിടിച്ച് വീണ്ടും അവിടെ കിടത്തി… കുറച്ചുനേരം കിടന്നപ്പോൾ അവൾ ഉറങ്ങിപ്പോയി ഞാൻ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് കയറി മുഖം ഒക്കെ കഴുകി ഇറങ്ങി… അവൾ അപ്പോഴും നല്ല ഉറക്കമായിരുന്നു… ഞാൻ അവളെ നോക്കി അവിടെ തന്നെ ഇരുന്നു… കാറ്റടിച്ചു അവളുടെ മുടികളുടെ മുഖത്തേക്ക് വീണു കിടപ്പുണ്ടായിരുന്നു ഞാൻ അത് അവളുടെ ചെവിയുടെ പുറകിൽ ആക്കി വെച്ചു… എന്നിട്ട് ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു…

“ അതെ മതി നോക്കിയത് ” ഡോറിന്റെ അവിടെ നിന്ന് ആഫി വിളിച്ചുപറഞ്ഞു…

“താഴെ ഉമ്മി വിളിക്കുന്നു രണ്ടിനെയും.. വേഗം അതിനെ വിളിചുണർത്തി താഴേക്ക് വാ രണ്ട് ആളും…” എന്ന് പറഞ്ഞ് അവൾ താഴേക്ക് ഇറങ്ങി പോയി

അങ്ങനെ ഞാൻ അവളെ വിളിച്ചുണർത്തി ഞങ്ങൾ രണ്ടും താഴേക്ക് പോയി…
താഴെ ഉമ്മി ചായയും കഴിക്കാനും ഉണ്ടാക്കി വെച്ചിരുന്നു… അത് കഴിച്ചു കഴിഞ്ഞു അവൾ പോകാൻ ആയി എഴുനേറ്റു…

“ അയ്യോ എന്റെ ബാഗുകൾ ഇരിക്കുവാ ”എന്ന് പറഞ്ഞു അവൾ മുകളിലേക്ക് പോയി… അത് എന്നോട് അങ്ങോട്ട് ചെല്ലാൻ ഉള്ള സിഗ്‌നൽ ആയിരുന്നു…
അവൾ പോയതിനു പുറകേ ഞാനും മുകളിൽ കയറി പോയി… ഞാൻ റൂമിലേക്ക് കേറി അവളെ നോക്കി… അവളെ അവിടെ എങ്ങും കാണില്ലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *