അറവുകാരൻ [Achillies]

Posted by

അറവുകാരൻ

Aravukaaran | Author : Achillies

“പ്രിയപ്പെട്ട കൂട്ടുകാർക്ക്….

എഴുതിയ കഥകളിൽ നിന്നെല്ലാം കുറച്ചുകൂടി പച്ചയായ ഒരു കഥ എഴുതണം എന്ന ആഗ്രഹംകൊണ്ട് എഴുതിക്കൂട്ടിയതാണ് ഈ കഥ,

ഒറ്റപാർട്ടിൽ തീർക്കാൻ ഉദ്ദേശിച്ചെങ്കിലും, ചില കാര്യങ്ങൾ അത് പറയേണ്ടപോലെ പറഞ്ഞാലേ കൺവെ ചെയ്യാൻ കഴിയു എന്നുള്ളതുകൊണ്ട് മാത്രം സ്പ്ലിറ് ചെയ്തു,
വലിയ ഒരു പാർട്ട് ആയിരിക്കും ഇത്.
തെറ്റുകൾ ഉണ്ടെങ്കിൽ പറഞ്ഞു തരുക തിരുത്താൻ എനിക്ക് അതെ വഴിയുള്ളൂ.

സ്നേഹപൂർവ്വം…❤❤❤”

 

 

 

“ഇനി കാശു വെച്ചിട്ടുള്ള കച്ചോടമേ ഉള്ളൂ, ഇപ്പോൾ തന്നെ കടമെത്രായിന്നു വല്ല വിചാരോണ്ടോ…..അല്ലേൽ എനിക്ക് കാശിനൊത്ത എന്തേലും തരപ്പെടണം.”

അവളുടെ ഇഴ പിന്നിയ സാരിക്കിടയിലൂടെ കാണുന്ന വയറിലേക്ക് നോക്കി പലചരക്ക് കടക്കാരൻ പിള്ള അവസാനം പറഞ്ഞത് കേട്ട് സുജയുടെ ദേഹത്ത് പുഴുവരിക്കുന്ന പോലെയാണ് തോന്നിയത്.

“ഓഹ് ഒരു ശീലാവതി.”

പുച്ഛച്ചിരിയോടെ പിറകിൽ ഉയർന്ന പിള്ളയുടെ തുരുമ്പ് പിടിച്ച നാവാട്ടം കേട്ടില്ല എന്ന മട്ടിൽ തന്നെ ഉറ്റുനോക്കുന്ന,
കണ്ണേറ് കൊണ്ട് സാരി വലിച്ചു കീറി നഗ്നയാക്കുന്ന ആളുകളുടെ കണ്മുന്നിൽ നിന്നും സഞ്ചി മാറോടു ചേർത്ത് അവൾ വേഗത്തിൽ നടന്നു.

#ധക്ക്….ധക്ക്…#

കവലയിലെ ഇറച്ചിക്കടയുടെ മുന്നിലൂടെ പോയപ്പോൾ ഉയർന്ന സ്വരം അവളുടെ ശ്രദ്ധ തിരിച്ചു.

തൂങ്ങിക്കിടക്കുന്ന മാംസങ്ങൾക്കിടയിൽ, തടിക്ക് മുകളിലിരിക്കുന്ന ഇറച്ചി നുറുക്കി ചെറുകഷ്ണങ്ങളാക്കുന്ന ശിവനെ അവൾ കണ്ടു.
അവളുടെ നോട്ടം അങ്ങോട്ട് നീളുന്നതറിഞ്ഞ കടയുടെ ഉടമ വീരാൻ കുട്ടിയുടെ ചുണ്ടിൽ ഒരു വികട ചിരി പരന്നു.

“എന്തേ സുജ മോളെ….കൂട്ടാന് ഇന്നത്തേക്ക് ഇറച്ചി ആയാലോ…..
നല്ല മുഴുപ്പുള്ള ഒന്ന് ഇക്കാടെ അടുത്തുണ്ട്…”

#$$%$

അടുത്തിരുന്ന ബക്കറ്റ് വെട്ടി കറങ്ങിയപ്പോൾ വീരാൻ കുട്ടി ഞെട്ടി….

“എന്താടാ ബലാലേ….ഇപ്പോൾ ഞമ്മള് അറ്റാക്ക് വന്നു ചത്തേനെലോ…”

വീരാന്റെ ചോദ്യത്തിന് ശിവൻ മറുപടിയൊന്നും പറഞ്ഞില്ല,…

Leave a Reply

Your email address will not be published. Required fields are marked *