ഞാൻ : ” എനിക്ക് ഇപ്പൊ പൂജയെ ഒന്ന് കാണണം. നീ അവളെ ഇങ്ങോട്ട് കൊണ്ടുവരണ്ട നമുക്ക് അങ്ങോട്ട് പോയി കാണാം. അതിന് മുൻപ് അവൾ ഇപ്പൊ എന്ത് ചെയ്യുവാ എന്ന് നീ ഒന്ന് നോക്കിയിട്ട് വാ.”
ജൂബു : ” കല്പന പോലെ ”
ജൂബു ഒരു നിമിഷം അപ്രത്യക്ഷൻ ആയി. ഒരു നിമിഷം കഴിഞ്ഞപ്പോൾ തിരിച്ചു വന്നു.
ജൂബു : ” സാറെ ആ കുട്ടി ഇപ്പോൾ കിടന്ന് ഉറങ്ങുകയാണ്. ”
അത് മതി. അവൾ അറിയാതെ അവളെ ഒന്ന് കണ്ടിട്ട് വരാം.
ഞാൻ : ” നീ എന്നെ അവളുടെ വീട്ടിൽ എത്തിക്ക്. അവളുടെ മുറിയിൽ എത്തണം എനിക്ക് ”
ജൂബു : ” ബഹുഹുഹുഹഹ കല്പന പോലെ ”
അടുത്ത നിമിഷം ഞാൻ കണ്ണ് തുറന്നപ്പോൾ ചുറ്റും ഇരുട്ടാണ്. പതിയെ കണ്ണ് ഇരുട്ടിനോട് പാകപ്പെട്ടു. പതിയെ ചുറ്റും ഉള്ളത് കാണാൻ തുടങ്ങി. ഒരു ചെറിയ മുറിയാണ്. ഫാൻ കറങ്ങുന്ന ശബ്ദം എനിക്ക് കേൾക്കാം. ഒരു മേശയും ഒരു അലമാരയും ഒരു ഡ്രസിങ് ടേബിളും ഒക്കെ വൃത്തിയായി സെറ്റ് ചെയ്ത് വച്ചിരിക്കുന്ന കുഞ്ഞു മുറി. ജനലിനോട് ചേർന്ന് ഇട്ടിരിക്കുന്ന കട്ടിൽ. ആ കട്ടിലിൽ അതാ കിടന്നുറങ്ങുന്നു എന്റെ ദേവത….
എന്റെ നേരെ മുഖം ചരിച്ചു വച്ച് കമിഴ്ന്നു കിടന്നാണ് അവളുടെ ഉറക്കം. ജനലിന്റെ കർട്ടൻ മാറി കിടന്നത് കൊണ്ട് അവളുടെ മുഖത്തേക്ക് പാലരുവി പോലെ അരിച്ചിറങ്ങുന്ന നിലാവ് പൂജയുടെ മുഖത്തേക്ക് വീഴുന്നുണ്ട്. അത് അവൾക്ക് കൂടുതൽ ഭംഗി നൽകി.
ചന്ദ്ര ബിംബം പോലത്തെ അവളുടെ മുഖത്ത് നിന്നും എനിക്ക് കണ്ണെടുക്കാൻ തോന്നിയില്ല. കണ്ണടച്ച് ശാന്തയായി ഉറങ്ങുമ്പോളും എന്തൊരു സുന്ദരിയും ക്യൂട്ടും ആണിവൾ. അവൾക്ക് എന്നെ ഇഷ്ടം അല്ലെങ്കിലും അവളെ എനിക്ക് വിട്ട് കളയാൻ പറ്റുന്നില്ല. ശ്വാസോച്ഛസത്തിന് അനുസരിച്ച് അവളുടെ ശരീരം ചെറുതായ് ഉയർന്നു താഴുന്നുണ്ട്. ഒരു ചെറിയ കയ്യുള്ള ബനിയനും പാവാടയും ആണ് അവളുടെ വേഷം. മുട്ടിനു താഴോട്ടും കയ്യും പിന്നെ ബനിയൻ സ്ഥാനം തെറ്റിയത് കൊണ്ട് അല്പം വയറും എനിക്ക് കാണാം. ഞാൻ അവളുടെ സൗന്ദര്യം നോക്കി കൊതിച്ചു നിന്നു. അടുത്ത് ചെന്നിട്ട് ഒരു ഉമ്മ ആ കവിളിൽ കൊടുക്കണം എന്ന് എനിക്ക് തോന്നി പോയി.
അപ്പോളാണ് ഭൂതത്തിനെ ഞാൻ ശ്രദ്ധിച്ചത്. അവൻ ദേ എന്റെ അടുത്ത് നിന്നിട്ട് പൂജയെ വായിനോക്കുന്നു. ഇവൻ സ്ത്രീവിഷയത്തിൽ മോശക്കാരനല്ല എന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് അവന്റെ നോട്ടം അത്ര പന്തിയല്ല എന്ന് എനിക്ക് മനസ്സിലായി.
ഞാൻ : ” ടാ ഭൂതമേ.. ഒരു കാര്യം ചെയ്യ് നീ ഇപ്പോൾ പൊയ്ക്കോ. ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി ”
നിരാശ ഉണ്ടെങ്കിലും ഭൂതത്തിന് അനുസരിക്കാതെ പറ്റില്ലല്ലോ.