ഇസബെല്ല [വംശി]

Posted by

ഒരു ദിവസം ഒരു ദുര്‍ബല നിമിഷത്തില്‍ ഇസബെല്ല ശ്യാമിന് ഒരു വാട്ട്‌സാപ്പ് സന്ദേ ശം അയച്ചു,

‘ ശ്യാമിന്റെ ബെഡ് റൂമില്‍ ഉറങ്ങാന്‍ എന്നെ അനവദിക്കുമോ…?’

ഭവിഷ്യത്ത് എന്താവും എന്ന് ഓര്‍ക്കാന്‍ പോലും നില്‍ക്കാതെ സന്ദേശം കൈവിട്ടു

ഹൃദയ മിടിപ്പോടെ മറുകുറി ക്ക് വേണ്ടി ഇസബല്ല കൈ കൂപ്പി കാത്തിരുന്നു…

നിമിഷങ്ങള്‍….. മണിക്കൂറുകള്‍…. കൊഴിഞ്ഞു….

ഇസബെല്ല കിതച്ചു

‘ ഓവര്‍ സ്മാര്‍ട്ട്’ ആയിപ്പോയൊ?’

അപേക്ഷ സ്വീകരിചില്ലേലും : സൗഹൃദം പോലും നഷ്ടമാവുമോ…?’

 

തന്റെ അധിക പ്രസംഗത്തില്‍ മനം നൊന്ത് സ്വയം പ് രാകി ഇരിക്കുമ്പോള്‍ ‘ സ്വര്‍ഗ്ഗത്തില്‍ നിന്നും എന്ന പോലെ..’

ഇസബെല്ലയുടെ സെല്ലില്‍ ഒരു സന്ദേശം എത്തി…

വിറയാര്‍ന്ന കൈകളോടെ മെസ്സേജ് ഓപ്പണ്‍ ചെയ്തു,

‘ മറുപടി നാളെ ജിമ്മില്‍……’

ഇസബല്ലയുടെ ഹൃദയം പിടഞ്ഞു

‘ നാളെ വൈകും വരെ ഇനിയു സസ്പന്‍സോ….?’

ഇസബല്ല അന്ന് രാത്രി ഒരു പോള കണ്ണടച്ചില്ല…

പകലും ഇസബെല്ലയുടെ ചെയ്തികള്‍ യാന്ത്രികമായിരുന്നു…..

‘ ഇസബെല്ല… വാട്ട് ഈസ് റോങ് വിത്ത് യൂ….?’

മമ്മി ഇസബെല്ലയെ ‘ സ്‌കോള്‍ഡ് ‘ ചെയ്തു

‘ കര്‍ത്താവേ….. ഇതെന്തൊരു പരീക്ഷണം…?’

ഇസബെല്ല പരിതപിച്ചു

ജീവഛവം കണക്കാണ് ഇസബെല്ല അന്ന് ജിമ്മില്‍ പോയത്…

പോകാന്‍ മനസ്സുണ്ടായിട്ടല്ല… റിസള്‍ട്ട് അറിയാന്‍ മാത്രം…

ശ്യാം വരുന്ന സമയം….. അഞ്ച് അടുക്കാറായി

ഇസബെല്ലയുടെ ഹൃദയ മിടിപ്പിന് ശരവേഗം…

അല്പം കഴിഞ്ഞപ്പോള്‍ ബുള്ളറ്റിന്റെ ശബ്ദം കേട്ട് തുടങ്ങി…

വല്ലപ്പോഴും ശ്യാം കാര്‍ ഉപേക്ഷിച്ച് ബുള്ളറ്റില്‍ വരാറുണ്ടെന്ന് ഇസബെല്ല ഓര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *