അർപ്പണം [കപടധാരി]

Posted by

അമ്മയും സന്തോഷത്തോടെ കഴിയുക ആയിരുന്നു. ബിസിനസ് കാര്യങ്ങൾ ഒന്നും അച്ഛൻ വീട്ടിലേക്കു കൊണ്ടുവരില്ലായിരുന്നു എല്ലാം ഓഫീസ് വെയ്ക്കും. വീട്ടിൽ വന്നാൽ പിന്നെ അച്ഛൻ ഞങ്ങളുടെ ലോകത്ത് ആയിരുന്നു കളിയും ചിരിയും ഒരുമിച്ച് ഉള്ള അത്താഴം കഴിപ്പും എല്ലാം നല്ല രസമായിരുന്നു.

 

അച്ഛൻ ആയിരുന്നു എന്റെ ഹീറോ അതുകൊണ്ടു എനിക്ക് ആരോടും ഇതുവരെ പ്രണയം തോന്നിയിട്ടില്ല കാരണം അച്ഛനെ പോലെ ഒരാളെ ഞാൻ ഇത് വരെ കണ്ടു മുട്ടിയിട്ടില്ല. സ്കൂൾ ടൈമിൽ 1,2 ചേട്ടൻ മാർ പ്രൊപ്പോസ് ചെയ്തെങ്കിലും അവരോടു ഒക്കെ നോ പറഞ്ഞു ഞാൻ.  അമ്മയോട് പോലും എനിക്ക് അസൂയ തോന്നിയുട്ടുണ്ട് അച്ഛനെ ഭർത്താവായി കിട്ടിയതിൽ. സ്കൂളിൽ പിറ്റേ മീറ്റിംഗിന് ഒക്കെ വരുമ്പോൾ എന്റെ കൂട്ടുകാർ ഒക്കെ വന്നു പറയുമായിരുന്നു നിന്റെ അച്ഛൻ എന്ത് സുന്ദരൻ ആണെന്ന്.. അത് കേൾക്കുമ്പോൾ എനിക്ക് ഒരു സന്തോഷവും അഭിമാനവും തോന്നിയിരുന്നു.

 

അങ്ങനെ ആണ് എനിക്ക് 18 വയസ്സ് ആകുന്ന ആ മുഹൂർത്തം എത്തിയത് അത് ഒരു ആഘോഷമാക്കാമെന്ന് അച്ഛൻ പറഞ്ഞു, അമ്മക് താല്പര്യം ഇല്ലായിരുന്നു പിന്നെ എനിക്ക് സന്തോഷം ആയിക്കോട്ടെ എന്ന് കരുതി അമ്മയും സമ്മതിച്ചു. കുറച്ചു റിലേറ്റീവ്സിനേം സുഹൃത്തുകളെയും മാത്രമാണ് ക്ഷെണിച്ചിരുന്നത്.  എന്നാ അതിന്റെ തലേ ദിവസം അച്ഛനും അമ്മയും ടൗണിൽ നിന്ന് വരികയായിരുന്നു കാറിൽ. ഞങ്ങളുടെ എല്ലാ സന്തോഷവും തകർത്ത് കൊണ്ട് കാർ ഒരു ലോറിയുമായി കൂട്ടി ഇടിച്ചു.

 

ആളുകൾ അച്ഛനേം അമ്മയെയും ആശുപത്രിയിൽ എത്തിച്ചു എന്നാൽ അവിടെ എത്തും മുൻപ് അമ്മ പോയി.. സീറ്റ്‌ ബെൽറ്റ്‌ ഇട്ടിരുന്ന കൊണ്ട് അച്ഛന്റെ പരിക്ക് സരമായിരുന്നെങ്കിലും ജീവനു ആപത്തൊന്നും ഉണ്ടായില്ല.2 ആഴ്ചകൾക്ക് ശേഷമാണ് അച്ഛന് ബോധം വന്നത് അമ്മ പോയത് അച്ഛനെ അറിയിച്ചില്ല കാരണം ബോധം വന്നെങ്കിലും അച്ഛൻ കൃത്യമായി ഒന്നും ഓർമയില്ലായിരുന്നു. ഞാൻ മാനസികമായി ആകെ തളർന്നു. അമ്മ പോയി അച്ഛൻ ഈ അവസ്ഥയിൽ ആയി

 

അങ്ങനെ മാസങ്ങൾ കഴിന്നു അച്ഛന്റെ അവസ്ഥക്ക് മാറ്റം ഒന്നും ഉണ്ടായില്ല് ബാങ്കിലെ savings ഒക്കെ കുറഞ്ഞ വരുന്നു അച്ഛന്റെ ബിസിനസ്‌ കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞു എനിക്കാണേൽ അതിനെ പറ്റി ഒന്നും അറിയില്ല അച്ഛൻ എവിടെ ഒക്കെയോ സ്ഥലങ്ങൾ വാങ്ങി ഇട്ടിട്ടുണ്ടായിരുന്നു. അച്ഛൻ പഴയ പോലെ ആവാതെ ഒന്നും മുൻപോട്ട് പോകില്ല എന്നാ അവസ്ഥ ആയി. വീട്ടിലെ പ്രേശ്നങ്ങൾ കാരണം കോളേജ് ചേരാനൊന്നും ഞാൻ പോയില്ല.. പിന്നീട് ആവാം എന്ന് കരുതി, അച്ഛനെക്കാൾ വലുതല്ലല്ലോ കോളേജും പടുത്തവും.

Leave a Reply

Your email address will not be published. Required fields are marked *