തനിയാവർത്തനം 3 [കൊമ്പൻ] [Climax]

Posted by

⌛️

മഞ്ഞും മഴയും ചെന്ന ദിവസങ്ങൾ കുറച്ചെണ്ണം പോയി. അമ്മ തിരിച്ചു ഓഫീസിൽ പോകാൻ തുടങ്ങി. മസിലൻറെ വിവരമില്ല. അന്ന് അറ്റൻഡ് ചെയ്ത ജോലിക്ക് ജോയിൻ ചെയ്യാൻ ഓഫർ ലെറ്റർ ഇന്നലെ കിട്ടി. ഓഫീസിൽ കണക്കെഴുതുന്ന ജോലി BA ഇംഗ്ലീഷ് ആണെങ്കിലും ഒരു സായിപ്പിനു റിപ്പോർട്ട് ഇടക്ക് കൊടുക്കണം അതാണ് എനിക്ക് ഈ ജോലി കിട്ടാൻ കാര്യം, ടൈമിംഗ് കുഴപ്പമില്ല 9-5 ശമ്പളം കുറവാണു എങ്കിലും സമാധാനമുണ്ട്. പല്ലവിയെ ടെന്നീസ് കളിക്കുന്നിടത്തിനു വിളിക്കാനും സാർഥകിന്റെ കടയിലിരിക്കാനും സമയവുമുണ്ട്.

അങ്ങനെ ആ ദിവസം വന്നു ചേർന്നു. ദിനകറിനും ഫ്രെണ്ട്സ് നും പണികൊടുക്കേണ്ട ദിവസം!

ഞാൻ സാർഥകിന്റെ കടയിൽ ചെന്നപ്പോൾ, എന്താണ് ഓഫീസിൽ ജോലിയൊക്കെ എങ്ങനുണ്ട് എന്നൊക്കെ ചോദ്യം അവൻ ചോദിച്ചു, ഞാൻ എന്റെ കട്ട താടി വളർന്നത് ഒന്ന് ഷേപ്പ് ചെയ്യണമല്ലോ എന്നാലോചിച്ചു. എന്താടാ ….ചോദിച്ചേ…….
ഒന്നുല്ല ജോലി കിട്ടിയതിൽ പിന്നെ നമ്മളെ ഒന്നും മൈൻഡ് ഇല്ലെന്നവൻ പറഞ്ഞു!!
നീയെന്റെ ചങ്കല്ലേ!!!
പിന്നെ ജോലി കിട്ടിയതിൽ പിന്നെ ശ്രദ്ധ മുഴുവനും അതിലാണ്.
അതാണ് താടിയൊക്കെ ഷേപ്പ് ചെയ്യാൻ മറന്നിരിക്കുന്നത്.

നീ ഫ്രീയാണോ …

ആ ഫ്രീയാ ….പ്രണോയ്.

വാ ….

ഞാൻ അവനെയും കൂട്ടി നേരെ ഫുട്ബോൾ ഗ്രൗണ്ടിലേക്ക് ചെല്ലാൻ തീരുമാനിച്ചു. ശിവാനിയെ കൂട്ടണമെന്നുണ്ടയിരുന്നു. പക്ഷെ അതവൾക്ക് അപകടമല്ലേ എന്ന് ആലോചിച്ചപ്പോൾ ആ തീരുമാനം വേണ്ടെന്നു വെച്ചു.

ദിനകർ അവന്റെ ഫ്രണ്ട്സന്റെയൊപ്പം കളിക്കുമ്പോ ഞാൻ ദൂരെ നിന്നും അവനെ നോക്കി. അവൻ ഞങ്ങളെ കണ്ടപ്പോൾ അടുത്തേക്ക് വന്നു!

എന്താടാ, തല്ലാൻ ഉള്ള വരാവണോ..
അല്ല !! അടിവാങ്ങാൻ വന്നതായിരിക്കും കൂടെയുള്ള കറുമ്പൻ പറഞ്ഞപ്പോൾ എല്ലാരും ചിരിച്ചു.

നിനക്ക് അന്ന് തന്ന പണി തന്നെ പോരെ…. പ്രണോയ്. എന്റെ തോളിൽ കൈ വെച്ചുകൊണ്ട് ദിനകർ ചിരിച്ചപ്പോൾ അവന്റെ കൈ മുട്ടിൽ എന്റെ ഇരുകയ്യും കൊണ്ടമർത്തി ഞാൻ കാലുകൊണ്ട് അവന്റെ മര്മത്തിലേക്ക് ഒരു കയറ്റു കയറ്റി!!!

ആഹ് …ആഹ് !!! അവൻ കാൽ മുട്ടുകുത്തി കരഞ്ഞപ്പോൾ അവന്റെ കഴുത്തു പിടിച്ചു ഞാൻ ഒരു തിരി തിരിച്ചു. കറുമ്പൻ എന്റെ നേരെ മുഷ്ടി ചുരുട്ടി വന്നപ്പോൾ, സാർത്ഥക് അവനെ നേരിട്ടു.

ഒരു മസ്സിലൻ ഡാ …ന്നു അടുത്തേക്ക് ഓടിവന്നപ്പോൾ അവന്റെ കരണത് ഞാൻ അടിച്ചിരുന്ന്. അവൻ താഴെ വീഴുന്നത് കണ്ടപ്പോൾ…
ബാക്കിയുള്ളവന്മാരൊക്കെ ഓടി വന്നു ഓരോന്നിനെയും ഗ്രൗണ്ടിലൂടെ അടിച്ചു

Leave a Reply

Your email address will not be published. Required fields are marked *