ചക്രവ്യൂഹം 2 [കുഞ്ഞൻ]

Posted by

“അല്ല വിശ്വാ… നീ എന്തിനാ ഈ ചെക്കനെ കൊണ്ട് നടക്കുന്നത്… അവൻ എങ്ങനെ എങ്കിലും പഴയ കാര്യങ്ങൾ അറിഞ്ഞാൽ…” മേനോൻ സാർ ചോദിച്ചപ്പോ വിശ്വൻ ഒരു പുച്ഛത്തോടെയുള്ള ചിരി ആയിരുന്നു ഉത്തരം… “എന്റെ മേനോൻ സാറേ… അവൻ ഒന്നും അറിയാതിരിക്കാൻ തന്നെയാണ് അവനെ ഞാൻ കൊണ്ട് നടക്കുന്നത്… പിന്നെ എന്തിനാ അവന്റെ കുടുംബത്തിൽ കേറി ഇറങ്ങുന്നത് എന്ന് അറിയാലോ…”

“എന്തിനാ…” ചോദ്യം കുമാരൻ നായരുടെ വായയിൽ നിന്നായിരുന്നു…

“ആഹാ അപ്പൊ കുമാരേട്ടന് കാര്യങ്ങൾ മുഴുവൻ അറിയില്ല അല്ലെ… ഉം എന്നാ കേട്ടോ… ഇവർ… എന്റെ തന്തപ്പിടിയും കൂടി ഇല്ലാത്ത നെറികേടൊക്കെ ചെയ്‌തു… അതിന്റെ പരിപൂർണമായ തെളിവുകൾ ശേഖരിച്ച് ഒരാൾ പുറത്തുവിടും എന്ന് പറഞ്ഞ്… പക്ഷെ അങ്ങേരു പിന്നെ ഈ ഭൂമിയിൽ അധികം മണിക്കൂർ ജീവിച്ചിരുന്നില്ല… മനസ്സിലായോ… അന്ന് അദ്ദേഹം ശേഖരിച്ച തെളിവുകൾ ഇന്നും ഭദ്രമായി ആ വീട്ടിൽ ഉണ്ട് എന്നാണ് അച്ഛന്റെ വിശ്വാസം… അത് ഒരിക്കലും അവനു കിട്ടരുത്… കിട്ടിയാലും അവൻ എന്തെൻകിലും പ്രവർത്തിക്കാതിരിക്കാൻ അവന്റെ ഒരു ചരട്… ഒരു കൺട്രോൾ ചരട് മ്മ്‌ടെ കയ്യിൽ വേണം… അതിനു പറ്റിയ ഒരവസരം നോക്കി നടക്ക ഞാൻ…” വിശ്വന്റെ കണ്ണുകളിലെ തീ എല്ലാവരും കണ്ടു… “ഹാ പിന്നെ എന്റെ കുമാരേട്ടാ… ഇതിൽ അതിലും വലിയൊരു പ്രശനം കൂടി ഉണ്ട്… അതാണ് ഇതിലെ ഹൈ ലൈറ്റ്… അന്ന് ആ തെളിവുകൾ ശേഖരിച്ച് കൊടുത്ത ഒരാള് ഉണ്ടായിരുന്നു… ആ ആളിനെ ഇവർ രണ്ടു പേരും കൂടി അങ്ങ് തട്ടി… ഇതൊന്നും ഞാൻ അറിയില്ലെന്നാ എന്റെ അച്ഛന്റെയും ഈ മേനോൻ സാറിന്റെയും വിചാരം… അന്ന് ആ തെളിവുകൾ ശേഖരിച്ചു കൊടുത്തത് ആരാന്നറിയോ…?

“ആരാ…” കുമാരൻ നായർ ആകാംക്ഷയോടെ നോക്കി… മേനോൻ സാറിന്റെ മുഖത്ത് അതൃപ്‌തി വിളയാടി നിന്നു… “ഹ ഹ ഹ… എന്താ മേനോൻ സാറേ പറയട്ടെ…” കുമാരൻ മേനോൻ സാറിന്റെ മുഖത്തേക്ക് നോക്കി… “മേനോൻ സാറിന്റെ ആദ്യ ഭാര്യ… കമല… ” “സ്റ്റോപ്പ് ഇറ്റ്… ” മേനോൻ സാറിന്റെ ശബ്ദം ഉച്ചത്തിലായി… “ഏയ് മേനോൻ സാറേ ക്ഷമി… ചൂടാവല്ലേ…” മദ്യത്തിന്റെ ലഹരി വിശ്വന്റെ തലയിൽ കയറി പിടിച്ചിരുന്നു… “വിശ്വാ… ഞാൻ നിന്നെ വിശ്വസിക്കുന്നു… എന്ന് വെച്ച് നോ യുവർ ലിമിറ്റ്സ്…”

Leave a Reply

Your email address will not be published. Required fields are marked *