മഴത്തുള്ളിക്കിലുക്കം 2 [Indrajith]

Posted by

കുറച്ചു നേരം ആരുമൊന്നും മിണ്ടിയില്ല…പിന്നെ അയാൾ പറഞ്ഞു..

“ഫായിസ് ഫോൺ ചെയ്തിരുന്നു….ഈ മഴയത്തു നിങ്ങളെ വിടരുതെന്ന് പറഞ്ഞു…ഇന്ന് രാത്രി ഇവിടെ നിക്കാനാണ് അവൻ പറയുന്നത്..”.അയാൾ പറഞ്ഞു നിർത്തി.

അയാളുടെ വർത്തമാനത്തിൽനിന്ന് അക്കാര്യത്തിൽ അയാൾക്ക്‌ താല്പര്യം പോരാ എന്ന് ഗിരി മനസ്സിലാക്കി, അവൻ ഉള്ളിൽ ചിരിച്ചു.

“അത് സാരമില്ല ഇക്കാ, ഇപ്പോൾ വലിയ മഴയില്ലാലോ….ഇപ്പോൾ ഇറങ്ങിയാൽ രാത്രി വൈകും മുൻപ് വീട്ടിലെത്താം.”

ഹനീഫ യെസ് എന്നോ നൊ എന്നോ പറഞ്ഞില്ല, പോകുകയാണെങ്കിൽ പൊക്കോട്ടെ ആശ്വാസം എന്ന് കരുതി ഒന്നും മിണ്ടാതിരുന്നു അയാൾ.

അയാളുടെ ഭാര്യ അയാളെ വീണ്ടും അകത്തേക്ക് വിളിച്ചു.

“നിങ്ങൾ എന്താ ഒന്നും മിണ്ടാതിരിക്കുന്ന് ?? അയാളെ പിടിച്ചിരുത്താൻ നോക്ക്, ആ റഷീദ് പനിപിടിച്ചു കിടപ്പാണ്…അറിയാലോ..ഈ മഴ നോക്ക്..വല്ല ആവശ്യത്തിനും ഓടാൻ ആരേലും വേണ്ടേ…”

“ഹ്മ്മ്…എന്നാലും വലിയ പരിചയമില്ലാത്ത ഒരുത്തനെ, അതും ഒരു അന്യജാതിക്കാരനെ…എങ്ങനെ…”

“നിങ്ങടെ പെങ്ങടെ മോൻ ആണെന്ന് പറഞ്ഞാ മതി ആരേലും ചോദിക്കാനെങ്കിൽ…..അല്ലേലും ഈ മഴയത്തു ആരറിയാനാ….”

ഹനീഫ ടീവി വെച്ചു, അയാൾ ഒന്ന് അയഞ്ഞ പോലെ തോന്നി ഗിരിക്ക്…

“ഇന്നിവിടെ തങ്ങാം….കണ്ടില്ലേ?? ഈ അന്തി നേരത്തു അതും മഴയത്തു പോണ്ടാ….ഡ്രസ്സ് മാറി വന്നോളിൻ…”

ടീവിയിൽ മഴയെപ്പറ്റിയും, വരാൻ പോണ ന്യൂനമർദ്ദത്തെ പറ്റിയും വാർത്തകൾ വന്നുകൊണ്ടേ ഇരുന്നു…..

“ആയിഷാ നീയാ ഫായിസിന്റെ മുറി ഒന്ന് വെടിപ്പാക്ക്, ഗിരി അവിടെ കിടന്നോട്ടെ….”

“ഓ ഇക്ക….റെഡി ആക്കാ…”

ഗിരി പോയി ഡ്രസ്സ് മാറി വന്നു…

കൂടുതൽ അടുത്തപ്പോ ഹനീഫ സംസാരപ്രിയനും സ്വയംപോക്കിയും ആണെന്ന് ഗിരി മനസ്സിലാക്കി….അയാൾ ഗൾഫിലെ വീരകഥകൾ അവനോടു വിളമ്പാൻ തുടങ്ങി..പറഞ്ഞു വന്നു സുൽത്താൻ വരെ അയാളുടെ ക്ലോസ് ഫ്രണ്ട് ആയി..ഗിരി പരമാവധി അയാളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു….

അടുക്കളയിൽ നിന്ന് നല്ല ബീഫ് ഫ്രൈടെ മണം അവന്റെ മൂക്കിലടിച്ചു…

ഇടയ്ക്കു അയിഷാബി വന്നു ഭർത്താവിനോട് എന്തോ പറഞ്ഞു…

അയാൾ ഇപ്പൊ വരാമെന്നു പറഞ്ഞു കുടയെടുത്തു പുറത്തു പോയി…

Leave a Reply

Your email address will not be published. Required fields are marked *